HOME
DETAILS

കോഴിക്കോട് എട്ടാം ക്ലാസുകാരന് വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനം; കര്‍ണപുടം തകര്‍ന്നു- വീഡിയോ പുറത്ത്

  
February 18, 2025 | 6:37 AM

payyoli school student attacked by group of students

കോഴിക്കോട്: പയ്യോളിയില്‍ എട്ടാം ക്ലാസുകാരന് ക്രൂരമര്‍ദനം. ഫുട്‌ബോള്‍താരമായ വിദ്യാര്‍ഥി പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ആക്രമിച്ചത്. ചിങ്ങപുരം സി.കെ.ജി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ കുട്ടിയുടെ കര്‍ണപടം തകര്‍ന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടി ചികിത്സയിലാണ്. മൂന്ന് മാസത്തേക്ക് വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. 

രണ്ടാഴ്ച മുമ്പാണ് സംഭവം. തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ആക്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. വീഡിയോയില്‍ തന്നെ തല്ലരുതെന്നും അസുഖമാണെന്നുമെല്ലാം എട്ടാംക്ലാസുകാരന്‍ അപേക്ഷിക്കുന്നുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ അക്രമണം തുടരുകയായിരുന്നു.

ഇരു സ്‌കൂളുകളിലേയും വിദ്യാര്‍ഥികള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. സംഭവത്തില്‍ പൊലിസ് നടപടി സ്വീകരിക്കാന്‍ വൈകിയെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  3 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  3 days ago