HOME
DETAILS

5,000 രൂപയ്ക്ക് രാജ്യരഹസ്യങ്ങള്‍ പാക് 'സുന്ദരി'ക്ക് ചോര്‍ത്തിക്കൊടുത്തു; ചാരന്മാരിലെ മലയാളി സാന്നിധ്യം കേട്ട് ഞെട്ടി കേരളം; അഭിലാഷിനെ NIA വിശദമായി ചോദ്യംചെയ്യും | Karwar espionage case

  
Muqthar
February 20 2025 | 09:02 AM

NIA arrests three including malayali in espionage case

കൊച്ചി: നാവികസേനയുടെ സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയ ഐഎസ്‌ഐ ചാരന്‍മാരില്‍ മലയാളിയും ഉള്‍പ്പെടുന്നുവെന്ന വാര്‍ത്ത കേട്ട് ഞെട്ടിരിക്കുകയാണ് കേരളം. പൊതുവേ ഉത്തരേന്ത്യയില്‍നിന്നുള്ളവരാണ് ഉത്തരം പാക് ചാരക്കേസുകളില്‍ അറസ്റ്റിലാകാറുള്ളത്. എന്നാല്‍ വിശാഖപട്ടണം കപ്പല്‍ശാല കേന്ദ്രീകരച്ചുള്ള സംഘടിത ചാരവൃത്തിയില്‍ ആണ് മലയാളിയടക്കം മൂന്നുപേരെ കൂടി കഴിഞ്ഞദിവസം എന്‍ഐഎ അറസ്റ്റ്‌ചെയ്തത്. കൊച്ചി കപ്പല്‍ശാലയിലെ ട്രെയിനി ആയി ജോലിചെയ്തിരുന്ന കടമക്കുടി സ്വദേശി പിഎ അഭിലാഷാണ് പിടിയിലായ മലയാളി. ഉത്തര കന്നഡ ജില്ലയില്‍നിന്ന് വേതന്‍ ലക്ഷ്മണ്‍ ടന്‍ഡല്‍, അക്ഷയ് രവി നായിക് എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായ മറ്റുള്ളവര്‍. ഇതോടെ വിശാഖപട്ടണം ചാരക്കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ട് ആയി. കേസില്‍ നേരത്തെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. 

അഭിലാഷിനെ കൊച്ചിയില്‍ നിന്നാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തി. അറസ്റ്റിലായ മൂന്നുപേരും ഇന്ത്യന്‍ നാവികസേനയുടെ കാര്‍വാര്‍ ആസ്ഥാനത്തെയും കൊച്ചി നാവിക സേനാ ആസ്ഥാനത്തെയും കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് പാകിസ്താന് കൈമാറിയത്. കാര്‍വാര്‍ നാവികത്താവളത്തിലുള്ള ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തെ കുറിച്ചുള്ള വിവരങ്ങളാണ് പ്രതികള്‍ പ്രധാനമായും കൈമാറിയത്. 

2021ലാണ് വിശാഖപട്ടണം ചാരക്കേസ് പുറത്തുവന്നത്. 2023 ജൂണിലാണ് എന്‍ഐഎ ഏറ്റെടുത്തത്. ഇതുമായി ബന്ധപ്പെടുത്തി കഴിഞ്ഞവര്‍ഷം അഭിലാഷിനെ ചോദ്യംചെയ്തിരുന്നു. എന്നാല്‍, തെളിവിന്റെ അഭാവത്തില്‍ വെറുതെവിടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ സോഷ്യല്‍മീഡിയ വഴി പാക് ചാരന്‍മാരുമായി ബന്ധപ്പെട്ടിരുന്നതായി വ്യക്തമായത്. വെറുതെവിട്ടെങ്കിലും അഭിലാഷിനെ എന്‍ഐഎയുടെ നിരീക്ഷിച്ചുവരികയായിരുന്നു. അഭിലാഷിനൊപ്പം കൊച്ചി ഷിപ്പ്യാര്‍ഡിലെ വെല്‍ഡര്‍ കം ഫിറ്ററായ തിരുവനന്തപുരം അരുമാനൂര്‍ സ്വദേശി അഭിഷേകിനെയും എന്‍ഐഎ ചോദ്യംചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരേ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. 


ഫേസ്ബുക്കില്‍ നാവിക ഉദ്യോഗസ്ഥായി ചമഞ്ഞെത്തിയ പാക് 'സ്ത്രീ'ക്കാണ് ഇവര്‍ വിവരങ്ങള്‍ അയച്ചുനല്‍കിയത്. അഭിലാഷ് ഉള്‍പ്പെടെയുള്ളവരുമായി സ്ത്രീ സോഷ്യല്‍മീഡിയയില്‍ സൗഹൃദം പുലര്‍ത്തി. സൗഹൃദം ഉറപ്പിക്കാനായി ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങളും കൈമാറി. പതിവായി വിളിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തു. ബന്ധം ആഴത്തിലായെന്ന് ഉറപ്പാക്കിയ ശേഷമാണ് സ്ത്രീ ഹണി ട്രാപ്പ് ഒരുക്കിയത്. തുടര്‍ന്ന് നാവികതാവളത്തിലെ യുദ്ധക്കപ്പല്‍ നീക്കങ്ങള്‍, പ്രവര്‍ത്തന വിശദാംശങ്ങള്‍, സുരക്ഷാ പ്രോട്ടോക്കോളുകള്‍ എന്നിവയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളും ചോദിച്ചറിഞ്ഞു.

ഇതിന് അവര്‍ ഓരോ മാസാവും അയ്യായിരം രൂപവീതവും കൈപ്പറ്റിയെന്നും എന്‍ഐഎ കണ്ടെത്തി. പ്രതികള്‍ പാകിസ്താന് അയച്ചുകൊടുത്ത വിവരങ്ങള്‍ ഏതുവിധത്തിലാണെന്ന് ഉള്‍പ്പെടെ അന്വേഷിച്ചുവരികയാണ് എന്‍ഐഎ സംഘം. ചാരവലയത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും എന്‍ഐഎ അന്വേഷിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ തേടാനായി പ്രതികളെ എന്‍ഐഎ വിശദമായി തന്നെ ചോദ്യംചെയ്യും.

Kerala shocked to hear the news that a Malayali is among the ISI spies who leaked important information about the Navy to Pakistan. The arrested Malayali is PA Abhilash, a native of Kadamakudi, who was working as a trainee at the Cochin shipyard. The others arrested on Tuesday are Vethan Laxman Tandal and Akshay Ravi Naik from Uttara Kannada district. With this, the number of people arrested in the Visakhapatnam espionage case has reached eight. Five people were arrested earlier in the case.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  2 days ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  2 days ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  2 days ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  3 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  3 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  3 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  3 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  3 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  3 days ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  3 days ago