HOME
DETAILS

യു.എസിന്റെ ആ 21 ദശലക്ഷം ഡോളര്‍ കിട്ടിയത് ഇന്ത്യക്കല്ല, ബംഗ്ലാദേശിന്; രേഖകള്‍ പുറത്ത്

  
Web Desk
February 21, 2025 | 4:42 PM

Bangladesh not India received 21 million from the US documents revealed

ന്യൂഡല്‍ഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ 21 ദശലക്ഷം ഡോളര്‍ (180 കോടി രൂപ) എത്തിയെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം കോണ്‍ഗ്രസ്സിനെതിരായ ആയുധമായി ബി.ജെ.പി ഉപയോഗിച്ചുവരുന്നതിനിടെ, ഇത്രയും തുകയെത്തിയത് ഇന്ത്യക്കല്ലെന്നും മറിച്ച് ബംഗ്ലാദേശിനാണെന്നും റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ വിദ്യാര്‍ഥി സംഘടനകള്‍ക്കാണ് ഇത്രയും പണം യു.എസ് നല്‍കിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം ആണ് റിപ്പോര്‍ട്ട്‌ചെയ്തത്. ഇതിന്റെ രേഖകളും പത്രം പുറത്തുവിട്ടു. യു.എസ് നല്‍കിയ ഈ പണം ഇന്ത്യയില്‍ ഉപയോഗിച്ചിട്ടില്ലെന്നും പത്രം വ്യക്തമാക്കി.

വാഷിങ്ടണ്‍ ആസ്ഥാനമായ കണ്‍സോര്‍ഷ്യം ഫോര്‍ ഇലക്ഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ പ്രോസസ് സ്‌ട്രെങ്തനിങ്ങ് (സി.ഇ.പി.പി.എസ്) വഴി വിവിധ ഘട്ടങ്ങളിലായാണ് 21 ദശലക്ഷം ഡോളര്‍ ബംഗ്ലാദേശിന് അനുവദിച്ചത്. ഇതില്‍ 13.4 ദശലക്ഷം ഡോളര്‍ ഇതിനകം വിതരണം ചെയ്തു. 2024ലെ ബംഗ്ലാദേശ് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പഠനങ്ങള്‍ക്കും പോളിങ്ങില്‍ കൂടുതലായി ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് ഇത്രയും തുക ചെലവഴിച്ചത്. ശേഷിക്കുന്ന ഏഴ് ദശലക്ഷത്തിലേറെ തുക ഇനിയും ചെലവഴിച്ചിട്ടില്ല. 

യു.എസ് ഫെഡറല്‍ എക്‌സ്പന്‍ഡിച്ചറിന്റെ ഓപ്പണ്‍ ഡാറ്റയില്‍ ആര്‍ക്കെല്ലാമാണ്, എന്തിനാണ് ഫണ്ടുകള്‍ ചെലവഴിക്കുന്നതെന്നെല്ലാം വ്യക്തമാണ്. ഇതില്‍ 21 ദശലക്ഷത്തിന്റെ കണക്കും ഉണ്ട്. അവ പോയത് ബംഗ്ലാദേശിനാണെന്നും വ്യക്തമാക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 2008ന് ശേഷം യു.എസ് ഇന്ത്യക്ക് യാതൊരു ഗ്രാന്റും നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബുധനാഴ്ച മിയാമിയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യക്ക് എന്തിന് പണം നല്‍കണമെന്ന ചോദ്യവുമായി ട്രംപ് രംഗത്തെത്തിയത്. ലോകത്ത് കൂടുതല്‍ നികുതി ചുമത്തുകയും പണം കൈവശംവയ്ക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പിന്നെയെന്തിനാണ് നമ്മുടെ പണം അവര്‍ക്കെന്നായിരുന്നു ട്രംപ് ചോദിച്ചത്. പണം കൊടുത്തിട്ടും അവര്‍ മറ്റൊരാളെ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഞാന്‍ കരുതുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. ആരോപണം ട്രംപ് ഇന്നലെയും ആവര്‍ത്തിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്.

അതേസമയം, ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ബി.ജെ.പി തള്ളി. ബംഗ്ലാദേശിലേക്കല്ല കോണ്‍ഗ്രസിലേക്കാണ് ഫണ്ട് പോയതെന്നും മോദിയെ മാറ്റാന്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും രാജ്യത്തെ ഒറ്റുകൊടുക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു. ബി.ജെ.പി വ്യാജ പ്രചാരണം അഴിച്ചുവിടുകയാണെന്നും ഇത്രയും തുക എത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാരും ഏജന്‍സികളും എന്തെടുക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് ചേദിച്ചു.

അതേസമയം, ഇന്ത്യയുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് (യു.എസ്.എ.ഐ.ഡി) ഫണ്ട് അനുവദിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കജനകമെന്ന് വിദേശകാര്യ മന്ത്രാലയം. ചില യു.എസ് ഇടപെടലുകളെയും ധനസഹായത്തെയും കുറിച്ച് യു.എസ് ഭരണകൂടം പുറത്തുവിട്ട വിവരങ്ങള്‍ ഞങ്ങള്‍ കണ്ടു. ഇവ വളരെ അസ്വസ്ഥത ഉളവാക്കുന്നതാണ്. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപെടലിനെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ടെന്ന് പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയെന്നും ജയ്‌സ്വാള്‍ സൂചിപ്പിച്ചു. സര്‍ക്കാര്‍ ഈ വിഷയം സജീവമായി പരിശോധിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ വിശദമായ പൊതു പ്രസ്താവന നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ബന്ധപ്പെട്ട വകുപ്പുകളും ഏജന്‍സികളും ഈ വിഷയം പരിശോധിക്കുന്നുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈഡന്‍ ഭരണകൂടം ഇന്ത്യയില്‍ ആരെയോ തെരഞ്ഞെടുക്കാന്‍ ശ്രമിച്ചെന്ന ട്രംപിന്റെ ആരോപണം കോണ്‍ഗ്രസിനെ അടിക്കാനുള്ള വടിയായി ബി.ജെ.പി ഉപയോഗിക്കുന്നതിനിടെയാണ് കേന്ദ്രത്തെ അനുകൂലിച്ചുള്ള വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ ലോകത്തിലെ ഏറ്റവും മോശപ്പെട്ടവയില്‍' രൂക്ഷ വിമര്‍ശനമുയര്‍ത്തി ദ ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍. റാം

National
  •  6 days ago
No Image

ചൈനയിലെ എഞ്ചിനീയറിങ് മികവിന്റെ പ്രതീകമായി കണക്കാക്കിയ ഹോങ്കി പാലം തകര്‍ന്നുവീണു; ഉദ്ഘാടനം കഴിഞ്ഞത് അടുത്തിടെ

International
  •  6 days ago
No Image

'ലേലത്തിന് പോകൂ, ഒരു കച്ചവടത്തിലും ഏർപ്പെടരുത്'; സഞ്ജു സാംസണെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  6 days ago
No Image

ചിപ്പി തൊഴിലാളികള്‍ നല്‍കിയ സൂചന; കോവളത്ത് കടലിനടിയില്‍ കണ്ടെയ്‌നര്‍ കണ്ടെത്തി, എം.എസ്സി എല്‍സ 3 യുടേതെന്ന് സംശയം

Kerala
  •  6 days ago
No Image

ഒരു മാസത്തിനിടെ ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 282 തവണ, കൊല്ലപ്പെട്ടത് 242 ഫലസ്തീനികള്‍

International
  •  6 days ago
No Image

'എനിക്ക് ടീമിന് ഒരു ഭാരമാകാൻ താൽപ്പര്യമില്ല'; 2026 ലോകകപ്പിനെക്കുറിച്ച് മെസ്സിയുടെ വെളിപ്പെടുത്തൽ

Football
  •  6 days ago
No Image

എയർ അറേബ്യയിൽ വമ്പൻ റിക്രൂട്ട്മെന്റ്; നിരവധി തൊഴിലവസരങ്ങൾ, അറിയേണ്ടതെല്ലാം 

uae
  •  6 days ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌: എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

Kerala
  •  6 days ago
No Image

ഇനിമുതൽ കാത്തിരുന്ന് മുഷിയില്ല; തലബാത്ത് ഓർഡറുകൾ ഡ്രോൺ വഴി പറന്നെത്തും

uae
  •  6 days ago
No Image

ലോകത്തെ എക്കാലത്തെയും കുപ്രസിദ്ധമായ 10 കുറ്റകൃത്യങ്ങൾ; മനുഷ്യസ്വഭാവത്തിന്റെ ഇരുണ്ട അധ്യായങ്ങൾ

crime
  •  6 days ago