HOME
DETAILS

വ്യാജ ഈദ് ഓഫറുകള്‍ക്കെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലിസ്

  
Web Desk
May 11 2025 | 12:05 PM

Abu Dhabi Police Warns Public About Fake Eid Offers and Scams

അബൂദബി: വലിയ പെരുന്നാള്‍ അടുത്തുവരവേ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍, മറ്റു വ്യാജ പരസ്യങ്ങള്‍ എന്നിവക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്. ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങളിലൂടെ രാജ്യത്ത് കബളിക്കപ്പെടുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊലിസ് മുന്നറിയിപ്പ് നല്‍കിയത്.

വ്യാജ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ വഴിയും യാതൊരു തരത്തിലുള്ള ആധികാരികതയുമില്ലാത്ത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുമാണ് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ കൂടുതലും നടക്കുന്നത്. അവധിക്കാല സമയങ്ങളില്‍ ഇത്തരത്തിലുള്ള തട്ടിപ്പുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. 

വലിയപെരുന്നാളിന് ഉള്ഹിയ്യത്ത് മൃഗങ്ങള്‍ കുറഞ്ഞ വിലയ്ക്ക് എന്നതരത്തിലുള്ള പരസ്യങ്ങളില്‍ താമസക്കാര്‍ വീണുപോകരുതെന്നും പൊലിസ് ഓര്‍മ്മിച്ചു. ഇതിനുപുറമേ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരിലും തട്ടിപ്പ് സജീവമാണ്.


സോഷ്യല്‍ മീഡിയയുടെയും ഓണ്‍ലൈന്‍ ഷോപ്പിംഗ് ആപ്പുകളുടെയും ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തട്ടിപ്പ് തന്ത്രങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായികൊണ്ടിരിക്കുകയാണ്. വ്യാജ വെബ്സൈറ്റുകള്‍, സ്പാം ഫോണ്‍ കോളുകള്‍, വ്യാജ ബിസിനസ്സ് ലൈസന്‍സുകള്‍ എന്നിവ ഉപയോഗിച്ച് കുറ്റവാളികള്‍ പൊതുജനങ്ങളുടെ സഹായമനസ്‌കത ചൂഷണം ചെയ്യാനാണ് ശ്രമിക്കുന്നത്.

വളര്‍ന്നുവരുന്ന ഈ ഭീഷണിയെ ചെറുക്കുന്നതിന്, ബലിമൃഗങ്ങളെ വാങ്ങുന്നതിനും സംഭാവനകള്‍ നല്‍കുന്നതിനും ഔദ്യോഗിക സ്മാര്‍ട്ട് ആപ്പുകളും ആധികാരികതയുള്ള പ്ലാറ്റ്ഫോമുകളും മാത്രം ഉപയോഗിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. യുഎഇ റെഡ് ക്രസന്റും പ്രാദേശിക മുനിസിപ്പാലിറ്റികളും നടത്തുന്നതുപോലുള്ള സര്‍ക്കാര്‍ അംഗീകൃത സേവനങ്ങള്‍ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നു.

സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അബൂദബി പൊലിസിന്റെ സ്മാര്‍ട്ട് ആപ്പ് വഴിയോ, 24/7 'അമാന്‍' സേവനത്തില്‍ വിളിച്ചോ, അല്ലെങ്കില്‍ അടുത്തുള്ള പൊലിസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചോ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാം. എല്ലാ റിപ്പോര്‍ട്ടുകളും രഹസ്യമായി കൈകാര്യം ചെയ്യാന്‍ സാധിക്കും.

Abu Dhabi Police has issued a warning to residents about fake Eid promotions circulating online, urging the public to stay alert and avoid falling victim to scams during the festive season.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിത്തില്ല, വിലയും കൂടി; വലഞ്ഞ് സംസ്ഥാനത്തെ നെൽകർഷകർ

Kerala
  •  4 days ago
No Image

10 കോടിയിലേക്ക് പരന്നൊഴുകി; ചരിത്രമായി 'ജാരിയ'

Kerala
  •  4 days ago
No Image

തീ നിയന്ത്രണ വിധേയം; കപ്പല്‍ ഇന്നു പുറംകടലിലേക്കു മാറ്റിയേക്കും 

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

Weather
  •  4 days ago
No Image

വെളിച്ചെണ്ണയ്ക്കു പൊള്ളുന്ന വില; ലിറ്ററിന് 400 രൂപ കടന്നു

Kerala
  •  4 days ago
No Image

രാജ്യത്ത് പുതിയ ടോൾ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ഇനി ടോൾ ഈടാക്കുക സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം

National
  •  4 days ago
No Image

രാജ്യത്ത് പ്രത്യുല്‍പാദന നിരക്കില്‍ വന്‍ ഇടിവ്; പിന്നിലുള്ള സംസ്ഥാനങ്ങളില്‍ കേരളവും തമിഴ്‌നാടും

National
  •  4 days ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള സംഘങ്ങൾ 25 മുതൽ തിരിച്ചെത്തും

Kerala
  •  4 days ago
No Image

സമസ്ത ലഹരിവിരുദ്ധ കാംപയിന്‍: ഭീമഹരജി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

Kerala
  •  4 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി; മുൻകാല രേഖകള്‍ വിളിച്ചുവരുത്താനാവില്ലെന്ന വഖ്ഫ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി

Kerala
  •  4 days ago