HOME
DETAILS

നാലാമത് ലോക പൊലിസ് ഉച്ചകോടി മെയ് 13 മുതല്‍

  
Web Desk
May 11 2025 | 10:05 AM

World Police Summit Begins in Dubai on May 13  Fourth Edition to Run Until May 15

ലോക പൊലിസ് ഉച്ചകോടിക്ക് മെയ് 13ന് ദുബൈയിൽ തുടക്കം. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയുടെ നാലാം പതിപ്പിനാണ് 13ന് തിരശീല ഉയരുന്നത്. ഉച്ചകോടി മെയ് 15വരെ നീണ്ടു നിൽക്കും. ദുബൈ മീഡിയ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

നിയമപാലനത്തിലും, സുരക്ഷാ മേഖലയിലുമുള്ള ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ചെല്ലാം ഉച്ചകോടി ചർച്ച ചെയ്യും. കൂടാതെ, പൊലിസ് സേനകൾ നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ച് ഉച്ചകോടി സമ​ഗ്രമായ പഠനങ്ങൾ സംഘടിപ്പിക്കും. ലോക സംഘടനകളടെ ഭാരവാഹികൾ, ഈ മേഖലയിലെ പ്രമുഖർ, പൊലിസ് ഉദ്യോ​ഗസ്ഥർ തുടങ്ങി വ്യത്യസ്ത വിഭാ​ഗങ്ങളുടെ പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും. 

ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സേവനങ്ങളും അവതരിപ്പിക്കുന്നതിനും, ഇവയെക്കുറിച്ച് ചർച്ചകൾ നടത്തുന്നതിനും, ഇത്തരം സേവനങ്ങളുടെ വിൽക്കൽ - വാങ്ങലുകൾക്കും ഉച്ചകോടി വലിയ അവസരമാണ് തുറന്നിടുന്നത്. അത്യാധുനിക പൊലിസിം​ഗ്, സുരക്ഷാ സാങ്കേതിക മേഖലകളിലെ ഏറ്റവും പുതിയ സേവനങ്ങൾ എന്നിവ ലഭ്യമാക്കുന്ന ഒരു പ്രധാനപ്പെട്ടയിടം കൂടിയാണ് ലോക പൊലിസ് ഉച്ചകോടി.

The fourth edition of the World Police Summit kicks off in Dubai on May 13 at the Dubai World Trade Centre. Organized by the Dubai Media Office, the summit will run until May 15, bringing together global law enforcement experts to discuss security challenges and innovations. The event highlights Dubai's role as a hub for international policing and public safety collaboration.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആപ്പിൾ M2 മാക് മിനിക്ക് ഇന്ത്യയിൽ സൗജന്യ റിപ്പയർ 

Gadget
  •  a day ago
No Image

ദുബൈയിലെ മറീനയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തം; പൂർണമായും നിയന്ത്രണ വിധേയമാക്കി സിവിൽ ഡിഫൻസ്

uae
  •  a day ago
No Image

പകലിൽ മാല വില്പന, രാത്രിയിൽ ചന്ദനമോഷണം; ക്രിമിനൽ സംഘത്തിൽപ്പെട്ട നാല് സ്ത്രീകളെ പിടികൂടി പൊലീസ്, 19 പേർ ഒളിവിൽ

National
  •  a day ago
No Image

ജമ്മു കശ്മീർ പാകിസ്ഥാന്റേതെന്ന് ഇസ്റഈൽ സൈന്യം: ഒടുവിൽ ക്ഷമാപണം 

International
  •  2 days ago
No Image

കെനിയയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും

Kerala
  •  2 days ago
No Image

നിലമ്പൂരിലെ പെട്ടി പരിശോധന മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമമെന്ന് കോൺ​ഗ്രസ് നേതാക്കൾ

Kerala
  •  2 days ago
No Image

ജനപ്രീതിയിൽ തിളങ്ങുന്ന ജിംനി: ഒരു ലക്ഷം വിൽപ്പനയുമായി കടലും കടന്ന് കുതിപ്പ് 

auto-mobile
  •  2 days ago
No Image

ഇറാൻ - ഇസ്റാഈൽ സംഘർഷം: യാത്രക്കാർക്ക് നിർദേശങ്ങൾ നൽകി സഊദിയിലെ വിമാനത്താവളങ്ങൾ‌

Saudi-arabia
  •  2 days ago
No Image

ഇസ്റാഈൽ - ഇറാൻ സംഘർഷം; സർവിസുകൾ നിർത്തിവച്ച് പ്രമുഖ വിമാന കമ്പനികൾ

uae
  •  2 days ago
No Image

ഇസ്‌റാഈൽ പ്രധാനമന്ത്രി നെതന്യാഹു രാജ്യംവിട്ടു; അജ്ഞാത സ്ഥലത്തേക്ക് മാറി, ഗ്രീസിൽ വിമാനമിറങ്ങിയതായി അന്തർദേശീയ മാധ്യമങ്ങൾ

International
  •  2 days ago