HOME
DETAILS

'കശ്മീര്‍ പ്രശ്‌നം എന്തെന്ന് ആദ്യം ട്രംപിനെ ആരെങ്കിലും പഠിപ്പിക്ക്' പ്രശ്‌നപരിഹാര 'ഓഫര്‍' മുന്നോട്ട് വെച്ച യു.എസ് പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനീഷ് തിവാരി

  
Web Desk
May 11 2025 | 08:05 AM

Trump Faces Backlash in India Over Kashmir Mediation Remarks Amid Ceasefire

കശ്മീര്‍ പ്രശ്‌നപരിഹാരത്തിനും ഇരു രാജ്യങ്ങള്‍ക്കുമൊപ്പമുണ്ടാകുമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി. കശ്മീര്‍ പ്രശ്‌നം എന്തെന്ന് ആദ്യം ട്രംപിനെ ആരെങ്കിലും പഠിപ്പിക്ക്- എന്നാണ് അദ്ദേഹം പ്രതികരിച്ചത്. 

കശ്മീര്‍ ബൈബിള്‍ പ്രകാരം ആയിരം വര്‍ഷം പഴക്കമുള്ള ഒരു സംഘര്‍ഷമല്ലെന്ന് അമേരിക്കന്‍ ഭരണകൂടത്തിലെ ഒരാള്‍ അവരുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഗൗരവമായി പഠിപ്പിക്കേണ്ടതുണ്ട്. 1947 ഒക്ടോബര്‍ 22 ന് അതായത് 78 വര്‍ഷങ്ങള്‍ക്ക് മുമ്പ്, പാകിസ്ഥാന്‍ സ്വതന്ത്ര ജമ്മു & കശ്മീര്‍ സംസ്ഥാനം ആക്രമിച്ചതോടെയാണ് ഇത് ആരംഭിച്ചത്. 1947 ഒക്ടോബര്‍ 26 ന് മഹാരാജ ഹരി സിംഗ് അത് ഇന്ത്യയ്ക്ക് പൂര്‍ണ്ണമായും വിട്ടുകൊടുത്ത താണിത്. ഇതില്‍ ഇതുവരെ പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരുന്ന പ്രദേശങ്ങളും ഉള്‍പ്പെടുന്നു. ഈ ലളിതമായ വസ്തുത മനസ്സിലാക്കാന്‍ ഇത്ര ബുദ്ധിമുട്ടുണ്ടോ' മനീഷ് തിവാരി ചോദിച്ചു. 

ഇന്ത്യ-പാക് വെടിനിര്‍ത്തലിലെ യു.എസ് മധ്യസ്ഥതയില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി നേരത്തെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തിയിരുന്നു. 
'ഷിംല കരാര്‍ ഉപേക്ഷിച്ചോ? മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കുള്ള വാതിലുകള്‍ തുറന്നിട്ടുണ്ടോ? മൂന്നാം സ്ഥലത്ത് ചര്‍ച്ച നടത്താമെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പരാമര്‍ശം എന്താണ് ഉദ്ദേശിക്കുന്നത്? പ്രശ്‌നപരിഹാരത്തിന് നയതന്ത്ര മാര്‍ഗങ്ങള്‍ തേടുന്നുണ്ടോ? പാകിസ്ഥാന്‍രെ ഭാഗത്തു നിന്ന് എന്ത് പ്രതിബദ്ധതയാണ് നാം ആഗ്രഹിച്ചത്, നമുക്ക് എന്താണ് ലഭിച്ചത്? തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം എക്‌സിലൂടെ ഉന്നയിച്ചത്. 

ചോദ്യങ്ങള്‍ക്ക് എല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരം നല്‍കണമെന്നും പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1971ല്‍ ഇന്ദിരാഗാന്ധി കാണിച്ച അസാധാരണ ധീരതയും ദൃഢനിശ്ചയവും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.

അതേസമയം, ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെ അതിര്‍ത്തികള്‍ ശാന്തമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി പത്തരയ്ക്ക് ശേഷം അതിര്‍ത്തികളില്‍ വെടിവെപ്പോ ഡ്രോണ്‍ ആക്രമണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം. സംഘര്‍ഷം ഒതുങ്ങിയതിന് പിന്നാലെ പഞ്ചാബിലെ അമൃത്സറില്‍ നല്‍കിയിരുന്ന റെഡ് അലര്‍ട്ടും മറ്റ് നിയന്ത്രണങ്ങളും പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വിദേശ കാര്യ സെക്രട്ടറി വിക്രം മിശ്രി ഇന്നലെ പറഞ്ഞിരുന്നു.

അതിനിടെ, ജമ്മു കശ്മീരിലെ ഭീകരബന്ധമുള്ള കേസുകളില്‍ സംസ്ഥാന അന്വേഷണ ഏജന്‍സിയുടെ പരിശോധന നടക്കുകയാണ്. ഷോപ്പിയാനിലും കുല്‍ഗാമിലുമാണ് റെയ്ഡ് നടക്കുന്നത്. 

Congress MP Manish Tewari slams Donald Trump for his Kashmir remarks, urging the US President to understand the region's history; questions also raised on US involvement in India-Pakistan ceasefire as calm returns to the border.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളി രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; താലൂക്ക് ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സസ്‌പെന്റ് ചെയ്തു

Kerala
  •  3 days ago
No Image

ഇറാന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ സര്‍വകാല റെക്കോര്‍ഡിട്ട് പൊന്നുംവില; പവന് 1500ലേറെ വര്‍ധന, 75,000 തൊടാന്‍ ഇനിയേറെ വേണ്ട

Business
  •  3 days ago
No Image

ഇന്ത്യന്‍ രൂപയും ദിര്‍ഹം, ദിനാര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് കറന്‍സികളും തമ്മിലുള്ള ഇന്നത്തെ വിനിമയ നിരക്ക് | SAR, AED, QAR, KWD, BHD, OMR, vs Indian Rupee

bahrain
  •  3 days ago
No Image

അഹമ്മദാബാദിലെ ദുരന്ത ഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി, ആശുപത്രിയും സന്ദർശിച്ചു, അവലോകന യോഗം ചേരും 

National
  •  3 days ago
No Image

തിരിച്ചടിച്ച് ഇറാന്‍; ഇസ്‌റാഈലിന് നേരെ നൂറു കണക്കിന് ഡ്രോണുകള്‍

International
  •  3 days ago
No Image

'കയ്‌പേറിയതും വേദനാജനകവുമായി ഒരു 'വിധി'ക്കായി ഒരുങ്ങിയിരിക്കുക' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ് 

International
  •  3 days ago
No Image

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ മനുസ്മൃതി പഠിപ്പിക്കില്ല; നിലപാട് വ്യക്തമാക്കി വൈസ് ചാന്‍സിലര്‍

National
  •  3 days ago
No Image

കെഎസ്ആർടിസി മിന്നൽ ബസിൽ തീപിടുത്തം

Kerala
  •  3 days ago
No Image

ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, സൗണ്ട് റെക്കോര്‍ഡറിനായി തെരച്ചില്‍ തുടരുന്നു; പ്രധാനമന്ത്രി അഹമ്മദാബാദില്‍, പരിശോധനക്ക് ഫോറന്‍സിക് സംഘമെത്തി

National
  •  3 days ago
No Image

മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയിലേക്ക് തിരിച്ച് മടങ്ങി, നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

National
  •  3 days ago