HOME
DETAILS

'ഇന്ത്യൻ സേനയുടെ പ്രതികരണം റാവൽപിണ്ടിയിൽ വരെ പ്രതിഫലിച്ചു' ഭീകരവാദ കേന്ദ്രങ്ങൾ സുരക്ഷിതമല്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയെന്നും രാജ്‌നാഥ് സിങ് 

  
Web Desk
May 11 2025 | 09:05 AM

Operation Sindoor Echoed in Pakistans Rawalpindi Defence Minister Rajnath Singh

ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂർ അതിർത്തിയിൽ മാത്രമല്ല പാക് സൈനിക ഹെഡ്ക്വാർട്ടേസ് സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ വരെ പ്രതിഫലിച്ചെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ബ്രഹ്‌മോസ് പ്രൊഡക്ഷൻ യൂനിറ്റിന്റെ ഉദ്ഘാടനം വെർച്വൽ ആയി നിർവഹിക്കെയാണ് പ്രതിരോധമന്ത്രിയുടെ പ്രതികരണം. 

ധീരതയും ധൈര്യവും സംയമനവും പ്രകടിപ്പിച്ച ഇന്ത്യൻ സൈന്യം പാകിസ്ഥാന്റെ നിരവധി സൈനിക താവളങ്ങൾ ആക്രമിച്ചുകൊണ്ട് ഉചിതമായ മറുപടി നൽകി. അതിർത്തിക്കടുത്തുള്ള സൈനിക താവളങ്ങൾക്കെതിരെ മാത്രമല്ല സൈന്യം നടപടിയെടുത്തത്. മറിച്ച് പാകിസ്ഥാൻ സൈന്യത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ പോലും ഇന്ത്യൻ സേനയുടെ ശബ്ദം മുഴങ്ങിക്കേട്ടു' അദ്ദേഹം പറഞ്ഞു. പഹൽഗാമിൽ ആക്രമണത്തിന് ഇരയായവർക്ക് സൈന്യം നീതി ലഭ്യമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

'ഓപ്പറേഷൻ സിന്ദൂർ വെറുമൊരു സൈനിക നടപടി മാത്രമായിരുന്നില്ല, മറിച്ച് ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, തന്ത്രപരമായ ഇച്ഛാശക്തിയുടെ പ്രതീകമായിരുന്നു. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ശക്തമായ ഇച്ഛാശക്തിയുടെയും സൈനിക ശക്തിയുടെ കഴിവിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രകടനം കൂടിയാണ് ഈ ഓപ്പറേഷൻ. ഭീകരതയ്ക്കെതിരെ ഇന്ത്യ എന്തെങ്കിലും നടപടി സ്വീകരിക്കുമ്പോഴെല്ലാം, അതിർത്തിക്കപ്പുറത്തുള്ള ഭൂമി പോലും തീവ്രവാദികൾക്കും അവരുടെ യജമാനന്മാർക്കും സുരക്ഷിതമായിരിക്കില്ലെന്ന് നാം തെളിയിച്ചിട്ടുണ്ട്' രാജ്‌നാഥ് നാഥ് സിങ് പറഞ്ഞു.

സാധാരണ പൗരൻമാരേയോ അടിസ്ഥാന സൗകര്യങ്ങളെയോ സൈന്യം ലക്ഷ്യമിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദ കേന്ദ്രങ്ങൾ സുരക്ഷിതമല്ലെന്ന് പാകിസ്താന് ഇന്ത്യ മുന്നറിയിപ്പ് നൽകിയെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

ഇന്നലെ ഏറെ വൈകിയും ഇന്ത്യാ-പാക് അതിർത്തിയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാന്റെ പ്രകോപനം ഉണ്ടായിരുന്നു. വിവിധ ഇടങ്ങൾ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണ ശ്രമങ്ങൾ ഇന്ത്യ തകർക്കുകയും ചെയ്തിരുന്നു. അതിനിടെ, വെടിനിർത്തൽ ധാരണ നിലനിർത്തി ഇന്ത്യയും പാകിസ്താനും സംയമനത്തോടെ നീങ്ങണമെന്ന് ആവശ്യപ്പെട്ട് ലോകരാജ്യങ്ങൾ രംഗത്തു വന്നു. നിലവിൽ അതിർത്തി ശാന്തമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

Defence Minister Rajnath Singh stated that India’s Operation Sindoor, launched in retaliation to the Pahalgam attack, had an impact not only along the border but also deep inside Pakistan, including Rawalpindi, the military headquarters.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി

Football
  •  5 days ago
No Image

അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ

Kerala
  •  5 days ago
No Image

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം

Kerala
  •  5 days ago
No Image

എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം  ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി

Kerala
  •  5 days ago
No Image

മൺസൂൺ; ട്രെയിനുകൾക്ക് വേ​ഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും

Kerala
  •  5 days ago
No Image

രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍

Kerala
  •  5 days ago
No Image

'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ

Kerala
  •  5 days ago
No Image

ജമാഅത്ത്, പി.ഡി.പി, ഹിന്ദു മഹാസഭ; പിന്തുണയെച്ചൊല്ലി മുന്നണികൾ പോർമുഖത്ത്

Kerala
  •  5 days ago
No Image

കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്

International
  •  5 days ago