HOME
DETAILS

പഹല്‍ഗാം ഭീകരാക്രമണം, ഓപറേഷന്‍ സിന്ദൂര്‍ മുതല്‍ യു.എസ് ഇടപെടല്‍ ഉള്‍പെടെ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷം

  
Web Desk
May 11 2025 | 10:05 AM

Opposition Demands Special Parliament Session Rahul Gandhi Kharge Write to PM Modi

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണം, ഓപറേഷന്‍ സിന്ദൂര്‍ മുതല്‍ യു.എസ് ഇടപെടല്‍ ഉള്‍പെടെ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. ഇക്കാര്യം ആവശ്യപ്പെട്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നത് പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായുള്ള ആവശ്യമാണെന്നും കത്തില്‍ പറയുന്നു.

ഇന്ത്യ-പാക് വെടിനിര്‍ത്തലിലെ യുഎസ് മധ്യസ്ഥത, പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, വെടിനിര്‍ത്തല്‍ ധാരണ എന്നിവ ചര്‍ച്ച ചെയ്യണം. വെല്ലുവിളികളെ നേരിടുമെന്ന് കൂട്ടായ ദൃഢനിശ്ചയം പ്രകടിപ്പിക്കാനുള്ള അവസരമാണിത്. 1994 ലെ പാക് അധീന കാശ്മീര്‍ തിരിച്ച് പിടിക്കുമെന്ന പ്രമേയം ആവര്‍ത്തിക്കണം. ആവശ്യം പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു- കത്തില്‍ പറയുന്നു.

ജനങ്ങളും അവരുടെ പ്രതിനിധികളും മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് നിര്‍ണായകമാണെന്നും എന്ന് രാഹുല്‍ ഗാന്ധി കത്തില്‍ കുറിച്ചു. എല്ലാ വിഷയങ്ങളും കൃത്യമായി ചര്‍ച്ച ചെയ്യണം- കത്തില്‍ ആവര്‍ത്തിക്കുന്നു. 

ഇത് ഞങ്ങളുടെ വിഷയം അല്ലെന്നാണ് രണ്ട് ദിവസം മുന്‍പ് അമേരിക്ക പറഞ്ഞത്. അമേരിക്ക- ഇന്ത്യ ചര്‍ച്ച എങ്ങിനെയായിരുന്നു, എന്തെല്ലാം ചര്‍ച്ച ചെയ്തു എന്നത് ചര്‍ച്ച ചെയ്യണം. സര്‍ക്കാര്‍ എല്ലാവരെയും വിശ്വാസത്തില്‍ എടുക്കണമെന്നും കത്തില്‍ പറയുന്നു.

ഇന്ത്യ-പാക് വെടിനിര്‍ത്തലിലെ യുഎസ് മധ്യസ്ഥതയില്‍ ചോദ്യങ്ങള്‍ ഇന്ന് കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്താന്റെ മിറാഷ് യുദ്ധവിമാനവും ഇന്ത്യൻ സേന അടിച്ചുതകർത്തു; വീണുപോയത് പാകിസ്ഥാന്റെ നട്ടെല്ലോ 

National
  •  16 hours ago
No Image

ടെസ്റ്റിൽ കോഹ്‌ലിയുടെ പകരക്കാരനാര്! സൂപ്പർതാരം വീണ്ടും ടീമിലേക്ക് മടങ്ങിയെത്തുമോ?

Cricket
  •  17 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി ഇന്ന് രാത്രി 8 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും

National
  •  17 hours ago
No Image

വാഹനം കടന്നുപോകുന്നതിനിടെ തര്‍ക്കം; റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകളെ വെടിവെച്ച് കൊന്നു

uae
  •  17 hours ago
No Image

തീരുവ യുദ്ധം തീരുന്നു; ധാരണയിലെത്തി അമേരിക്കയും ചൈനയും

International
  •  17 hours ago
No Image

തോൽവിയിലും തലയുയർത്തി എംബാപ്പെ; തകർത്തെറിഞ്ഞത് 33 വർഷത്തെ റെക്കോർഡ്

Football
  •  17 hours ago
No Image

20 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി; സമസ്ത മദ്റസകളുടെ എണ്ണം 10,992 ആയി

Kerala
  •  17 hours ago
No Image

നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യം; റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ ഇന്ത്യയിലേക്ക്, പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചെന്ന് റഷ്യ

National
  •  18 hours ago
No Image

പ്രവാസികള്‍ക്ക് പാരയായി നോര്‍ക്ക റൂട്ട്‌സിന്റെ പുതിയ വെബ്‌സൈറ്റ്; ഉപയോക്തൃ സൗഹൃദമല്ലെന്ന് പരാതി

uae
  •  19 hours ago
No Image

'ഓപറേഷന്‍ സിന്ദൂര്‍ ഭീകരതക്കെതിരേ; പാകിസ്ഥാന്റെ നഷ്ടങ്ങള്‍ക്ക് ഭീകരര്‍ക്കൊപ്പം നിന്ന പാക് സൈന്യം തന്നെയാണ് ഉത്തരവാദി' ഇന്ത്യ

National
  •  19 hours ago