HOME
DETAILS

കടക്കെണിക്കിടെയും ആഡംബര ജീവിതം... ബാധ്യതകൾ; വെഞ്ഞാറമൂട് കൂട്ടക്കൊലക്ക് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് പൊലിസ്

  
Web Desk
February 26 2025 | 07:02 AM

Venjaramoodu Murder Police Investigate Financial Crisis Behind Tragic Events

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്നാണ് നിലവിൽ പൊലിസ് എത്തി നിൽക്കുന്ന നി​ഗമനം.   കടക്കെണിയിലും ആഢംബര ജീവിതമാണ് കുടുംബം നയിച്ചതെന്ന് പൊലിസ് പറയുന്നു. അഫാന്റെ പിതാവിന്റെ കടത്തിനപ്പുറം ഇത് കുടുംബത്തെ കൂടുതൽ കടബാധ്യതയിലേക്ക് നയിച്ചെന്നും പൊലിസ് ചൂണ്ടിക്കാട്ടുന്നു. 

പലരിൽ നിന്നും അഫാൻ കടം വാങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കടക്കാരുടെ ശല്യം നിത്യ ജീവിതത്തിന് തടസമായി മാറിയെന്നും പൊലിസ് ചൂണ്ടിക്കാട്ടുന്നു.  ബുളളറ്റ് ഉള്ളപ്പോൾ തന്നെയാണ്  അഫാൻ പുതിയ ബൈക്ക് വാങ്ങിയത്. ഇത് ബന്ധുക്കൾ എതിർത്തിരുന്നു.  പിതാവിന്റെ ബാധ്യത തീർത്ത് നാട്ടിലെത്തിക്കാൻ ബന്ധുക്കൾ അഫാനെ നിർബന്ധിച്ചു. ഒടുവിൽ കടബാധ്യതകൾ കാരണം കൂട്ട ആത്മഹത്യക്ക് കുടുംബം പദ്ധതിയിടുന്നിടത്ത് വരെ എത്തിയിരുന്നു കാര്യങ്ങളെന്നും പൊലിസ് പറയുന്നു. എന്നാൽ ആത്മഹത്യ ശ്രമത്തിൽ ആരെങ്കിലും രക്ഷപ്പെട്ടാൽ അവർ ഒറ്റപെടുമെന്നും സമൂഹത്തിൽ ക്രൂശിക്കപ്പെടുമെന്ന ചിന്തയാണ്എ വീട്ടിൽ എല്ലാവരെയും കൊലപ്പെടുത്താമെന്ന തീരുമാനത്തിലേക്ക് അഫാനെ എത്തിച്ചതെന്നാണ് പൊലിസ് നി​ഗമനം. 

അതേസമയം, അഫാന്റെ മനോനിലയിലടക്കം വിശദമായി അന്വേഷണം നടത്തുകയാണ് പൊലിസ്. നാളെയോട് കൂടി അഫാനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലിസ് അറിയിച്ചിട്ടുണ്ട്.

അതിനിടെ, ,മാതാവ് ഷെമിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ അറിയിച്ചു.  പൂർണമായി അപകടനില തരണം ചെയ്തെന്ന് പറയാൻ കഴിയില്ലെന്നും പൊലീസിന് മൊഴി കൊടുക്കാൻ കഴിയുന്ന ആരോഗ്യവസ്ഥയിലാണെന്നും ഡോക്ടർ കിരൺ രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. തലയിൽ മുറിവുകളുണ്ടെന്നും കഴുത്തിൽ ചെറിയ രീതിയിലുള്ള നിറവ്യത്യാസമുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സംസാരിച്ചപ്പോൾ ബന്ധുക്കളെയൊക്കെ അന്വേഷിച്ചതായും ഡോക്ടർ വ്യക്തമാക്കി.


ഇന്നലെ (തിങ്കളാഴ്ച) യാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. പ്രതിയായ 23കാരൻ അഫാന്റെ പിതൃമാതാവ് ഒമ്പതാം ക്ലാസുകാരനായ സഹോദരൻ, പിതൃസഹോദരനും ഭാര്യയും പെൺസുഹൃത്തുമാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. 

തലക്കേറ്റ അടിയാണ് അഞ്ചുപേരുടെയും മരണകാരണമെന്നാണ് റിപ്പോർട്ട്. ചുറ്റിക കൊണ്ട് തുടർച്ചയായി തലയിൽ അടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലിസ് പറയുന്നു.  അഞ്ചുപേരുടെയും തലയോട്ടി തകർന്നിരുന്നു. പെൺകുട്ടിയുടെയും അനുജന്റെയും തലയിൽ പലതവണ അടിച്ചതായും റിപ്പോർട്ട് കാണിക്കുന്നു. പെൺകുട്ടിയുടെ നെഞ്ചിലും ചുറ്റികകൊണ്ട് അടിയേറ്റിട്ടുണ്ട്. എല്ലാവരുടെയും തലയിൽ നിരവധി ചതവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. പെൺകുട്ടിയെയും അനുജനെയും വളരെ നിഷ്ഠൂരമായാണ് അഫാൻ കൊലപ്പെടുത്തിയത്.

അഫാൻ കൃത്യം നടത്തുമ്പോൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലിസ് പറയുന്നുണ്ട്. സ്റ്റേഷനിലെത്തുമ്പോൾ അഫാൻ മദ്യപിച്ചിരുന്നു. രണ്ട് കൊലപാതകങ്ങൾ നടത്തിയ ശേഷം അഫാൻ ബാറിലെത്തി മദ്യം വാങ്ങിയിരുന്നുവെന്ന വിവരം പൊലിസിന് ലഭിച്ചിട്ടുണ്ട്. മറ്റേതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നതിൽ ഇതുവരെ വ്യക്തതൊന്നും ലഭിച്ചിട്ടില്ല. രക്തസാമ്പിൾ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമെ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാവൂ എന്നാണ് പറയുന്നത്. രക്തസാമ്പിൾ പരിശോധനാ ഫലം ഇന്ന് ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിവേഗ പാതകളിൽ ഡെലിവറി റൈഡർമാർക്ക് വിലക്ക്; ഗതാഗത നിയമത്തിൽ മാറ്റങ്ങളുമായി അജ്മാൻ

uae
  •  21 hours ago
No Image

കൊല്ലപ്പെട്ടത് 100 ഭീകരര്‍; ഓപ്പറേഷന്‍ സിന്ദൂര്‍ തുടരും, സര്‍വ്വകക്ഷി യോഗത്തില്‍ സ്ഥിതിഗതികള്‍ വിവരിച്ച് രാജ്‌നാഥ് സിങ്

National
  •  a day ago
No Image

അയ്യരാട്ടത്തിൽ പിറക്കുക ട്രിപ്പിൾ സെഞ്ച്വറി നേട്ടം; ഡൽഹി കീഴടക്കാൻ പഞ്ചാബ് ക്യാപ്റ്റൻ

Cricket
  •  a day ago
No Image

'തീരാപ്പകകളില്‍ എരിയുന്നത് നിസ്സഹായരായ സാധാരണ മനുഷ്യരാണ്, കവര്‍ന്നെടുക്കപ്പെട്ട ഈ ബാല്യങ്ങള്‍ ഏത് വാക്കുകള്‍ക്കും പ്രകടിപ്പിക്കാനാവാത്ത നോവാണ്' പാക് ഷെല്ലാക്രമണത്തില്‍ മെഹബൂബ മുഫ്തി

National
  •  a day ago
No Image

ബാപ്‌കോ റിഫൈനറിയിലെ ചോർച്ച: രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ

bahrain
  •  a day ago
No Image

മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; കുവൈത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുന്നതായി സൂചന

Kuwait
  •  a day ago
No Image

അവനാണ്‌ ചെന്നൈയെ സമ്മർദ്ദങ്ങളിൽ നിന്നും രക്ഷിച്ചത്: ധോണി

Cricket
  •  a day ago
No Image

രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചു, 400 വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചിയിലും അതീവ ജാഗ്രത, അടച്ചിട്ട വിമാനത്താവളങ്ങള്‍ ഏതൊക്കെ എന്നറിയാം

National
  •  a day ago
No Image

അദ്ദേഹത്തോടൊപ്പം കളിക്കാനാണ് ഞാൻ മാഞ്ചസ്റ്റർ സിറ്റി വിട്ടത്: സെർജിയോ അഗ്യൂറോ 

Football
  •  a day ago
No Image

നന്തൻകോട് കൂട്ടക്കൊല: വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി

Kerala
  •  a day ago