HOME
DETAILS

'തീരാപ്പകകളില്‍ എരിയുന്നത് നിസ്സഹായരായ സാധാരണ മനുഷ്യരാണ്, കവര്‍ന്നെടുക്കപ്പെട്ട ഈ ബാല്യങ്ങള്‍ ഏത് വാക്കുകള്‍ക്കും പ്രകടിപ്പിക്കാനാവാത്ത നോവാണ്' പാക് ഷെല്ലാക്രമണത്തില്‍ മെഹബൂബ മുഫ്തി

  
Web Desk
May 08 2025 | 07:05 AM

Mehbooba Mufti Condemns Civilian Deaths After Pakistani Shelling Post Operation Sindoor

ജമ്മു: ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ അതിര്‍ത്തിയില്‍ നടന്ന പാക് ഷെല്ലാക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി പി.ഡി.പി നേതാവും ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. തീരാപ്പകകളില്‍ എരിയുന്നത് നിസ്സഹായരായ സാധാരണ മനുഷ്യരാണെന്ന് അവര്‍ എക്‌സില്‍ കുറിച്ചു. കവര്‍ന്നെടുക്കപ്പെട്ട ഈ ബാല്യങ്ങള്‍ ഏത് വാക്കുകള്‍ക്കും പ്രകടിപ്പിക്കാനാവാത്ത നോവാണെന്നും കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവെച്ച് അവര്‍ കൂട്ടിച്ചേര്‍ത്തു.

'ഭയാനകമായ പഹല്‍ഗാം ആക്രമണത്തിനുശേഷം ദുരന്തത്തിന്റെ ഏറ്റവും വലിയ ആഴം  കണ്ടു കഴിഞ്ഞെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ ക്രോസ്ഫയറില്‍ കൊല്ലപ്പെട്ട നിഷ്‌കളങ്കരായ ഈ കുഞ്ഞുങ്ങളുടെ ചിത്രം കണ്ടപ്പോള്‍ മോശമായ അനുഭവങ്ങള്‍ ഇനിയുമേറെയുണ്ടെന്ന് എനിക്ക് തോന്നുന്നു. പ്രതികാരങ്ങള്‍ക്ക് അവസാനമില്ലെന്നിരിക്കെ നിസ്സഹായരായ സാധാരണക്കാരാണ് അതിനുള്ള വില നല്‍കേണ്ടി വരുന്നത്. ജീവന്‍ കവര്‍ന്നെടുക്കപ്പെട്ടതും മുറിവേറ്റതുമായ ബാല്യങ്ങള്‍ ഏത് വാക്കുകളിലും പ്രകടിപ്പിക്കാന്‍ കഴിയാത്ത നോവാണ്' അവര്‍ എക്‌സില്‍ കുറിച്ചു. 

ജമ്മുകശ്മിരിലെ പഹല്‍ഗാമില്‍ കുടുംബത്തോടൊപ്പമെത്തിയ വിനോദ സഞ്ചാരികളെ ഏപ്രില്‍ 22നു കൂട്ടക്കൊലചെയ്ത ഭീകരര്‍ക്ക് കൃത്യം പതിനഞ്ചാം ദിവസം തന്നെ ഇന്ത്യ അതിശക്ത തിരിച്ചടി നല്‍കിയിരുന്നു. പഹല്‍ഗാമില്‍ പുരുഷന്‍മാരെ തെരഞ്ഞുപിടിച്ച് ഭീകരര്‍ വെടിവച്ചുകൊന്നതോടെ വിധവകളായ രണ്ട് ഡസനോളം വനിതകള്‍ക്കുള്ള ആദരവായി 'ഓപറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ലഷ്‌കര്‍ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 70ലേറെ പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്കു പരുക്കുണ്ട്. 

പിന്നാലെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ കുഞ്ഞുങ്ങള്‍ ഉള്‍പെടെ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തകര്‍ത്തു തരിപ്പണമാക്കും' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; തെല്‍ അവീവിലും ഹൈഫയിലും വീണ്ടും മിസൈലുകള്‍, നഗരങ്ങളിലെങ്ങും അപായ സൈറണ്‍

International
  •  a day ago
No Image

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കുന്ന കേരള സര്‍വകലാശാല സെനറ്റ് യോഗം ഇന്ന്

Kerala
  •  a day ago
No Image

എംജി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥികളുടെ ഫെലോഷിപ് വിതരണം മുടങ്ങിയതില്‍ പ്രതിഷേധം ശക്തമാക്കി

Kerala
  •  a day ago
No Image

നിയമങ്ങൾ ഏറെയാണെങ്കിലും, അവർ സുരക്ഷിതരല്ല; സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു

Kerala
  •  a day ago
No Image

കേന്ദ്രം ആവശ്യപ്പെട്ട ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നൽകാതെ സര്‍ക്കാരിന്റെ അഗ്നിപരീക്ഷണം; യോഗേഷ് ഗുപ്തയ്ക്കെതിരായ പ്രതികാര നടപടിക്ക് കാരണം സി.പി.എമ്മിന്റെ അപ്രീതി

Kerala
  •  a day ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ആരവങ്ങളേതുമില്ലാതെ കരുളായിയിലെ ആദിവാസി ഊരുകൾ

Kerala
  •  a day ago
No Image

ഇറാന്‍ - ഇസ്റാഈൽ സംഘർഷം; ഇറാന്‍ സംഘര്‍ഷത്തിലാകുമ്പോള്‍ ചര്‍ച്ചയാകുന്ന ഹോര്‍മുസ് കടലിടുക്ക്; കൂടുതലറിയാം

International
  •  a day ago
No Image

ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് പിന്മാറാന്‍ ഇറാൻ

International
  •  a day ago
No Image

നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം; ആവേശത്തിൽ മുന്നണികൾ

Kerala
  •  a day ago
No Image

താമരശ്ശേരി ചുരത്തിൽ ​ഗതാ​ഗത നിയന്ത്രണം;  രാവിലെ 9 മണി മുതൽ 12 മണി വരെ ഗതാഗതം തടസ്സപ്പെടാൻ സാധ്യത

Kerala
  •  a day ago