HOME
DETAILS

കൊല്ലപ്പെട്ടത് 100 ഭീകരര്‍; ഓപ്പറേഷന്‍ സിന്ദൂര്‍ തുടരും, സര്‍വ്വകക്ഷി യോഗത്തില്‍ സ്ഥിതിഗതികള്‍ വിവരിച്ച് രാജ്‌നാഥ് സിങ്

  
Web Desk
May 08 2025 | 08:05 AM

Over 100 Terrorists Killed In Operation Sindoor-latest

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 100 ഭീകരര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം.  ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങാണ് കണക്ക് പുറത്തുവിട്ടത്. ഇന്ത്യ പ്രകോപനത്തിനോ യുദ്ധത്തിനോ തയ്യാറല്ല എന്നാൽ പാകിസ്താൻ ആക്രമണം തുടർന്നാൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് സർവകക്ഷി യോഗത്തിൽ കേന്ദ്രം വ്യക്തമാക്കി.

ഓപ്പറേഷന്‍ സിന്ദുറിലൂടെ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസാന്നിധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്. രാജ്‌നാഥ് സിങിന് പുറമെ, ആഭ്യന്തര മന്ത്രി അമിത് ഷാ,ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. അതേസമയം ഓപ്പറേഷന്‍ സിന്ദൂരിന് പൂര്‍ണ പിന്തുണയെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് അറിയിച്ചു. 

ജമ്മുകശ്മിരിലെ പഹല്‍ഗാമില്‍ കുടുംബത്തോടൊപ്പമെത്തിയ വിനോദ സഞ്ചാരികളെ ഏപ്രില്‍ 22നു കൂട്ടക്കൊലചെയ്ത ഭീകരര്‍ക്ക് കൃത്യം പതിനഞ്ചാം ദിവസം തന്നെ ഇന്ത്യ അതിശക്ത തിരിച്ചടി നല്‍കിയിരുന്നു. ഭീകരാക്രമണത്തിന് ഇന്ത്യൻ സായുധ സേന നൽകിയ ശക്തമായ തിരിച്ചടിയാണ് ‘ഓപ്പറേഷൻ സിന്ദൂർ’. പ്രധാനമന്ത്രി നരേന്ദ്ര മോദി പേര് നൽകിയ ഈ സർജിക്കൽ സ്‌ട്രൈക്ക്, ഭീകരവാദത്തിനെതിരായ രാജ്യത്തിന്റെ നിലപാടിന്റെ പ്രതീകമായി മാറി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന

National
  •  3 hours ago
No Image

'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

Kerala
  •  3 hours ago
No Image

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി

International
  •  4 hours ago
No Image

പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോ​ഗസ്ഥർ പിടിയിൽ

Kerala
  •  4 hours ago
No Image

ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്‌: ഇന്ത്യൻ ഇതിഹാസം

Cricket
  •  4 hours ago
No Image

സമയത്തർക്കം: കോഴിക്കോട് - മുക്കം ബസിന്റെ ഫ്രണ്ട് ​ഗ്ലാസ് അടിച്ചു തകർത്തു; രണ്ട് യാത്രക്കാർക്ക് പരുക്ക്

Kerala
  •  5 hours ago
No Image

ഹോട്ടലിൽ പ്രശ്നമുണ്ടാക്കി; നടൻ വിനായകൻ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  5 hours ago
No Image

അബൂദബി ഇനി കളറാകും; യാസ് ഐലൻഡിൽ പുതിയ ഡിസ്നി തീം പാർക്ക്

uae
  •  5 hours ago
No Image

ഓപറേഷന്‍ സിന്ദൂര്‍:  ജയ്‌ഷെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ സഹോദരനും കൊല്ലപ്പെട്ടു

National
  •  6 hours ago
No Image

രാജസ്ഥാന് വീണ്ടും കനത്ത തിരിച്ചടി; റാണക്ക് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്

Cricket
  •  6 hours ago