HOME
DETAILS

ഇന്ത്യയുടെ RuPay മാതൃകയിൽ Jaywan കാർഡ് തുടങ്ങി യുഎഇ; വരാനിരിക്കുന്നത് വൻ ഓഫറുകളുടെ കാലം; പേയ്മെൻ്റ് ഇനി ഈസി

  
February 28, 2025 | 3:25 AM

UAE launches first domestic card scheme Jaywan

അബുദാബി: ബഹുമുഖ പേയ്മെൻ്റ് ലക്ഷ്യങ്ങളോടെ ഇന്ത്യയുടെ RuPay മാതൃകയിൽ Jaywan കാർഡ് അവതരിപ്പിച്ചു യുഎഇ. യുഎഇ സെൻട്രൽ ബാങ്കിൻ്റെ (CBUAE) അനുബന്ധ സ്ഥാപനമായ അൽ ഇത്തിഹാദ് പേയ്‌മെൻ്റ് (AEP) ആണ് രാജ്യത്തെ ആദ്യത്തെ ആഭ്യന്തര കാർഡ് പദ്ധതിയായ ജയ്‌വാൻ പ്രഖ്യാപിച്ചത്. മാസ്റ്റർകാർഡും വിസയും അന്താരാഷ്‌ട്രതലത്തിൽ ഓഫർ ചെയ്യുന്നതു പോലെ ജയ് വാൻ സമാന ഓഫറുകൾ വാഗ്ദാനം ചെയ്യും. ഈ സംവിധാനം പ്രാദേശികമായും അന്തർദ്ദേശീയമായും ഉപയോഗിക്കുന്നതിന് കഴിയും. ഡിജിറ്റൽ പേയ്‌മെൻ്റ് ഓപ്ഷനുകൾ വിപുലീകരിക്കാനുള്ള യുഎഇയുടെ ഭാഗമായാണ് പദ്ധതി.

  ഓസ്‌ട്രേലിയയിലെ Eftpos, ബ്രസീലിൻ്റെ Elo, ഇന്ത്യയുടെ RuPay, സഊദി അറേബ്യയിലെ Mada, ബഹ്റൈൻ്റെ Benefit, കുവൈത്തിൻ്റെ KNET എന്നിവയുടെ മാതൃകയിൽ ആണ് യുഎഇയും പുതിയ കാർഡ് ഇറക്കിയത്.

 ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ സുഗമമാക്കുന്നതിന് വേണ്ടിയാണ് ഈ രാജ്യങ്ങൾ അവരുടേതായ ആഭ്യന്തര സംവിധാനങ്ങൾ സ്ഥാപിച്ചത്. ആഗോളതലത്തിൽ അത്തരം 90 സ്കീമുകൾ ഉണ്ട്. ലോകത്താകെ ഏകദേശം 200 കോടി കാർഡുകൾ പ്രചാരത്തിലുണ്ട്. മൊത്തം പ്രചാരത്തിലുള്ള 2600 കോടി പ്ലാസ്റ്റിക് കാർഡുകളിൽ എട്ട് ശതമാനം മാത്രമാണ് ഇതെങ്കിലും പല രാജ്യങ്ങളും ആഭ്യന്തര പേയ്‌മെൻ്റ് നെറ്റ്‌വർക്കുകൾക്ക് മുൻഗണന നൽകുന്നു. 

 

ജയ്‌വാൻ നൽകുക വമ്പൻ ഓഫറുകൾ

 വ്യക്തികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ പേയ്‌മെൻ്റ് ഓപ്ഷൻ നൽകാനാണ് ജയ്‌വാൻ ലക്ഷ്യമിടുന്നത്. ഇടപാട് ചെലവ് കുറയ്ക്കുന്നതിനും യു.എ.ഇ.എസ്.വിച്ച് ഉപയോഗിച്ചുള്ള പ്രാദേശിക പേയ്‌മെൻ്റുകൾ വേഗത്തിലാക്കുന്നതിനും ഇ-കൊമേഴ്‌സിനെ പിന്തുണയ്‌ക്കുന്നതിനും വേണ്ടിയാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഓൺലൈൻ ഇടപാടുകൾക്കും എടിഎം വഴി വിഡ്രോ ചെയ്യാനും പോയിൻ്റ് ഓഫ് സെയിൽ (പിഒഎസ്) വാങ്ങലുകൾക്കും ഉപയോഗിക്കാവുന്ന ഡെബിറ്റ്, പ്രീപെയ്ഡ്, ക്രെഡിറ്റ് കാർഡുകൾ ഉൾപ്പെടെ വിവിധ തരത്തിലുള്ള സംവിധം ഈ സ്കീം വാഗ്ദാനം ചെയ്യുന്നു.

 

രണ്ട് വിധത്തിലുള്ള കാർഡ്

* UAE, GCC രാജ്യങ്ങളിൽ ഉപയോഗിക്കുന്നതിനും അന്താരാഷ്ട്ര ലൊക്കേഷനുകൾ തിരഞ്ഞെടുക്കുന്നതിനുമുള്ള ഒരു മോണോ-ബാഡ്ജ് കാർഡ് (ജയ്‌വാൻ മാത്രം). 

* വിശാലമായ ആഗോള സ്വീകാര്യതയ്‌ക്കായി ഒരു കോ-ബാഡ്ജ് കാർഡ് (ജയ്‌വാൻ + അന്താരാഷ്ട്ര പേയ്‌മെൻ്റ് നെറ്റ്‌വർക്ക്).

 ഉപയോഗക്ഷമത വിപുലീകരിക്കുന്നതിന് ഡിസ്കവർ, മാസ്റ്റർകാർഡ്, വിസ, യൂണിയൻ പേ തുടങ്ങിയ അന്താരാഷ്ട്ര പേയ്‌മെൻ്റ് നെറ്റ്‌വർക്കുകളുമായി യുഎഇയുടെ എഇപി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. സാംസങ് വാലറ്റിൽ ജയ്‌വൻ കാർഡുകൾ പ്രവർത്തനക്ഷമമാക്കാൻ സാംസങ് ഗൾഫ് ഇലക്‌ട്രോണിക്‌സുമായി കരാർ ഒപ്പിട്ടു. Google Pay, Apple Pay എന്നിവയുമായുള്ള സംയോജനവും 2025 പകുതിയോടെ ഇന്ത്യയുമായും മറ്റ് രാജ്യങ്ങളുമായും ഉള്ള കരാറുകളും ഉൾപ്പെടുന്നു.

 ജയ്‌വാൻ്റെ സവിശേഷതകളെയും നേട്ടങ്ങളെയും കുറിച്ച് വ്യക്തികളെയും ബിസിനസ്സുകളെയും അറിയിക്കുന്നതിനായി വരുന്ന ഏപ്രിലിൽ ഒരു ബോധവൽക്കരണ കാമ്പയിൻ ആരംഭിക്കും. 

UAE launches first domestic card scheme Jaywan



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  9 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  9 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  9 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  9 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  9 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  9 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  9 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  9 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  9 days ago