HOME
DETAILS

പൊതു പാർക്കിങ്, ഹാപ്പിനസ് കേന്ദ്രങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ റമദാൻ സമയക്രമം പ്രഖ്യാപിച്ച് അജ്മാൻ

  
February 28, 2025 | 1:59 PM

Ajman Announces Ramadan Timings for Various Sectors

അജ്‌മാൻ: റമദാനിൽ പണമടച്ചുള്ള പൊതു പാർക്കിങ്ങ് സമയം അടക്കം വിവിധ മേഖലകളിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി. ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും,  രാത്രി 8 മുതൽ അർധരാത്രി 12 വരെയും പാർക്കിങ് ഫീസ് അടക്കണം. അതേസമയം, ഉച്ചക്ക് ഒന്നിനും രാത്രി 8 നുമിടയിലുള്ള സമയം പാർക്കിങ്ങ് സൗജന്യമായിരിക്കും. റമദാനിൽ നഗരത്തിലുടനീളമുള്ള പൊതു പാർക്കുകളുടെ പ്രവർത്തി സമയവും അധികൃതർ പ്രഖ്യാപിച്ചു. വൈകിട്ട് 4 മുതൽ പിറ്റേന്ന് പുലർച്ചെ ഒന്നുവരെയാണ് പാർക്കുകളുടെ പ്രവർത്തി സമയം.

ഹാപ്പിനസ് സെൻ്ററുകളുടെ സമയം

ഹാപ്പിനസ് സെൻ്ററുകൾ തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 9 മുതൽ ഉച്ചക്ക് 2.30 വരെയും വെള്ളിയാഴ്‌ചകളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെയും പ്രവർത്തിക്കും. പ്രധാന കസ്‌റ്റമർ ഹാപ്പിനെസ് സെന്റർ,  റെന്റൽ റെഗുലേഷൻ സെന്റർ, മനാമ സെൻ്റർ, മാസ്‌ഫൗത്ത് സെന്റർ എന്നിവക്ക് ഇത് ബാധകമാണ്.

കശാപ്പുശാലകൾ

സെൻട്രൽ സ്ലോട്ടർഹൗസ് എല്ലാ ദിവസവും രാവിലെ 9 മുതൽ ഉച്ചക്ക് 2.30 വരെ തുറന്നിരിക്കും. അതേസമയം, വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ 12 വരെയായിരിക്കും കശാപ്പുശാലകൾ പ്രവർത്തിക്കുക. മറ്റുള്ളവ ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാത്രി 8 മുതൽ 11.30 വരെ പ്രവർത്തിക്കും. അൽ മനാമ അറവുശാല ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1.30 വരെ തുറക്കും. വെള്ളിയാഴ്‌ചകളിൽ രാവിലെ 8 മുതൽ 12 വരെ പ്രവർത്തിക്കും.

അതേസമയം, മസ്ഫൗത്ത് അറവുശാല ശനി മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ തുറന്നിരിക്കും. വെള്ളിയാഴ്ച രാവിലെ 9 മുതൽ 12 വരെയും ഉച്ചക്ക 2 മുതൽ 4 വരെയും പ്രവർത്തിക്കും.

സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്‌ചകളിൽ വർക്ക് ഫ്രം ഹോം

റമദാനിലെ വെള്ളിയാഴ്ചകളിൽ അജ്‌മാനിലെ എല്ലാ സർക്കാർ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരുന്നു. അതായത് വെള്ളിയാഴ്ചകളിൽ അവർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. റമദാനിലെ ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചക്ക് 2.30 വരെയും വെള്ളിയാഴ്‌ചകളിൽ രാത്രി 9 മുതൽ 12 വരെയും ആയിരിക്കും.

സ്‌കുളുകൾക്ക് റിമോട്ട് ലേണിങ് 

റമദാനിലെ വെള്ളിയാഴ്ചകളിൽ എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകൾക്ക് റിമോട്ട് ലേണിങ് സ്വീകരിക്കാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്.

Ajman has announced the Ramadan timings for various sectors, including public parking, happiness centers, and more, to ensure a smooth and convenient experience for residents and visitors during the holy month.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൻ കവർച്ച; ഭർത്താവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയ തക്കം നോക്കി 27 പവൻ സ്വർണം കവർന്നു

Kerala
  •  7 days ago
No Image

കോഴിക്കോട് സ്വകാര്യ ബസുകളുടെ 'അഭ്യാസപ്രകടനം'; ഡ്രൈവർ അറസ്റ്റിൽ, വധശ്രമക്കുറ്റം

Kerala
  •  7 days ago
No Image

കോഴിക്കോട് ആഢംബര കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  7 days ago
No Image

തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ വെട്ടിനിരത്തൽ: 97 ലക്ഷം പേരെ ഒഴിവാക്കി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

National
  •  7 days ago
No Image

ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ കത്തിയമർന്ന് ബം​ഗ്ലാദേശ്; ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം

International
  •  7 days ago
No Image

വിസി നിയമനത്തിൽ സമവായം: പാർട്ടിയിൽ ഭിന്നതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Kerala
  •  7 days ago
No Image

യുഎഇയിൽ അയ്യായിരത്തിലധികം ഗീലി കാറുകൾ തിരിച്ചുവിളിച്ചു; ഇന്ധന ടാങ്കിലെ തകരാർ പരിഹരിക്കാൻ ഉടമകൾക്ക് നിർദ്ദേശം

uae
  •  7 days ago
No Image

അടി കിട്ടാത്ത ഒരിഞ്ചു പോലുമില്ല, മൃഗീയമായ മർദനം'; വാളയാറിൽ യുവാവ് മരിച്ചത് രക്തം വാർന്നെന്ന് ഫോറൻസിക് സർജൻ

Kerala
  •  7 days ago
No Image

സഞ്ജുവിന്റെ പവർ ഹിറ്റിൽ അമ്പയർ ഗ്രൗണ്ടിൽ വീണു; അഹമ്മദാബാദ് ടി20യിൽ നാടകീയ രംഗങ്ങൾ

Cricket
  •  7 days ago
No Image

ബീഫ് എന്നാൽ അവർക്ക് ഒരർത്ഥമേയുള്ളൂ'; സ്പാനിഷ് ചിത്രം 'ബീഫിന്' വിലക്കേർപ്പെടുത്തിയ കേന്ദ്ര നടപടിയെ പരിഹസിച്ച് മുഖ്യമന്ത്രി

Kerala
  •  7 days ago