HOME
DETAILS

പി.ആർ.എസ് വായ്പ പണം സർക്കാർ അടച്ചില്ല, വീണ്ടും വായ്പ എടുക്കാനാകാതെ നെൽകർഷകർ

  
എ.എം നിസാർ വീയപുരം
March 07 2025 | 03:03 AM

The government did not pay the PRS loan money

എടത്വാ(ആലപ്പുഴ): പി.ആർ.എസ് വായ്പയുടെ പണം സർക്കാർ തിരിച്ചടയ്ക്കാത്തതിനാൽ സിബിൽ സ്‌കോറിന്റെ പേരിൽ  വീണ്ടും വായ്പ എടുക്കാനാകാതെ നെൽ കർഷകർ. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് പാഡി രസീത് ഷീറ്റ് വഴി കാനറാ ബാങ്ക് ശാഖകളിലൂടെ പണം ലഭിച്ചവരാണ് വെട്ടിലായത്. ഇത് മൂലം സബ്‌സിഡിയോട് കൂടി ലഭിച്ച വായ്പകളൊന്നും കർഷകർക്ക് ലഭിക്കാത്ത സാഹചര്യമാണുള്ളത്. കാർഷിക ആവശ്യങ്ങൾക്ക് സ്വർണ പണയത്തിന്മേൽ  ലഭിച്ചിരുന്ന വായ്പ പോലും ലഭിക്കുന്നില്ലെന്നാണ് പരാതി. 

 പി.ആർ.എസ് വഴി കൂടുതൽ വായ്പ നൽകിയത് കാനറാ ബാങ്കാണ്. ഇത് സംസ്ഥാന സർക്കാരാണ് തിരിച്ചടക്കേണ്ടത്. വായ്പ തിരിച്ചടയ്‌ക്കേണ്ട കാലാവധി  ആറു മാസമായിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അഭ്യർഥനയെ തുടർന്ന് ബാങ്ക് കൺസോർഷ്യം  കൂടി പണം അടയ്‌ക്കേണ്ട സമയപരിധി ആറുമാസം എന്നത് ഒരു വർഷമാക്കി ഉയർത്തി നൽകിയിരുന്നു. എന്നാൽ സമയ ബന്ധിതമായി വായ്പ പണം സർക്കാർ ബാങ്കിൽ അടയ്ക്കാതെ വന്നതോടെ നെൽകർഷകർ പ്രതിസന്ധിയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു 18ന് കേരളത്തിലെത്തും; 19 ന് ശബരിമല ദര്‍ശനം നടത്തും

Kerala
  •  5 days ago
No Image

സുന്നി ഐക്യത്തിന് തുരങ്കം വയ്ക്കുന്നത് വഹാബി-മൗദൂദികൾ: മുക്കം ഉമർ ഫൈസി

Kerala
  •  5 days ago
No Image

അഴിമതിയും അധികാര ദുര്‍വിനിയോഗവും; സഊദിയില്‍ 140 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍, പരിശോധന കടുപ്പിച്ച് നസഹ

latest
  •  5 days ago
No Image

തൃശൂർ പൂരത്തിനോടനുബന്ധച്ച് പൊലിസിന്റെ സ്പെഷ്യൽ ഡ്രൈവ്: വലയിലായത് 15 മോഷ്ടാക്കൾ

Kerala
  •  5 days ago
No Image

ഇനി അൽപം 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' ആവാം; അടുത്ത അധ്യയന വർഷം മുതൽ പൊതുവിദ്യാലയങ്ങളിലെ പാഠ്യ പദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്താൻ യുഎഇ

uae
  •  5 days ago
No Image

വിമാനയാത്രക്കിടെ എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

National
  •  5 days ago
No Image

ഹജ്ജ് തീർത്ഥാടകർക്ക് സു​ഗമമായ യാത്ര ഒരുക്കണം: 25,000 ബസുകൾ സജ്ജമാക്കി, വ്യോമ, കടൽ, റെയിൽ സർവിസുകൾ വിപുലീകരിച്ച് സഊദി അറേബ്യ 

Saudi-arabia
  •  5 days ago
No Image

അബൂദബിയില്‍ വിനോദസഞ്ചാരികളുടെ തിരക്ക്; സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാം വന്‍ഹിറ്റ്

latest
  •  5 days ago
No Image

ഹൂതി മിസൈൽ ആക്രമണം: മെയ് ആറ് വരെയുള്ള ടെൽ അവീവ് സർവിസുകൾ നിർത്തി വച്ച് എയർ ഇന്ത്യ

International
  •  5 days ago
No Image

പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടത്തിനു ശ്രമം; വിദ്യാര്‍ത്ഥി പൊലിസ് കസ്റ്റഡിയില്‍

Kerala
  •  5 days ago