HOME
DETAILS

മുംബൈയെ തകർത്ത് കൊച്ചിയിൽ കൊമ്പന്മാരുടെ തേരോട്ടം; അവസാന ഹോം മത്സരം ഇങ്ങെടുത്തു

  
Web Desk
March 07, 2025 | 3:58 PM

Kerala Blasters Beat Mumbai City fc in Indian Super league

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം. മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. സീസണിലെ കേരളത്തിന്റെ അവസാന ഹോം മത്സരമായിരുന്നു ഇത്. അവസാന ഹോം മത്സരത്തിൽ സ്വന്തം ആരാധകരുടെ മുന്നിൽ  നേടിക്കൊണ്ടും മടങ്ങാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചിരിക്കുകയാണ്. 

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4-4-2 എന്ന ഫോർമേഷനിൽ ആയിരുന്നു കേരളം കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-3-3 എന്ന ഫോർമേഷനിലാണ് മുംബൈ അണിനിരന്നത്. മത്സരത്തിന്റെ ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിൽ 52 മിനിറ്റിൽ ക്വാമി പെപ്രയാണ് കേരളത്തിനായി ഗോൾ നേടിയത്. മുംബൈ പോസ്റ്റിൽ നിന്നും  പന്തുമായി നീങ്ങിയ താരം വലതു കോർണറിൽ നിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു. മറുപടി കോളിനായി മുംബൈ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും കേരളത്തിന്റെ പ്രതിരോധം ശക്തമായി നിലയുറപ്പിക്കുകയായിരുന്നു.

മത്സരത്തിൽ ബോൾ പോസഷനിൽ മുംബൈ സിറ്റിയായിരുന്നു മുമ്പിൽ ഉണ്ടായിരുന്നത്. 60 ശതമാനം ബോൾ പോസഷനായിരുന്നു മുംബൈ സ്വന്തമാക്കിയത്. ഷോട്ടുകളുടെ എണ്ണത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. 10 ഷോട്ടുകൾ ആയിരുന്നു ഇരു ടീമുകളും നേടിയത്. ഇതിൽ നാല് ഷോട്ടുകളാണ് ബ്ലാസ്റ്റേഴ്സ് മുംബൈയുടെ ഓൺ ടാർഗറ്റിലേക്ക് എത്തിച്ചത്. മുംബൈ രണ്ട് ഷോട്ടുകളും കേരളത്തിന്റെ ഓൺ ടാർഗറ്റിലേക്ക് എത്തിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. 23 മത്സരങ്ങളിൽ നിന്നും എട്ടു വിജയവും 4 സമനിലയും 11 തോൽവിയും അടക്കം 28 പോയിന്റാണ് കേരളത്തിന്റെ കൈവശമുള്ളത്. മറുഭാഗത്ത് ഇത്ര തന്നെ മത്സരങ്ങളിൽ നിന്നും എട്ട് വിജയവും ഒമ്പത് സമനിലയും ആറ് തോൽവിയുമായി 33 പോയിന്റോടെ ഏഴാം സ്ഥാനത്തുമാണ് മുംബൈ.

മാർച്ച് 12ന് ഹൈദരാബാദ് എഫ്സിക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. ഹൈദരാബാദിന്റെ തട്ടകമായ ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മാർച്ച് 11 നടക്കുന്ന മത്സരത്തിൽ ബെംഗളൂരു എഫ്സി ആണ് മുംബൈയുടെ എതിരാളികൾ. എതിരാളികളുടെ തട്ടകമായ ശ്രീ കണ്ടീരവ സ്റ്റേഡിയമാണ് വേദി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 days ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  2 days ago