HOME
DETAILS

ഇറാനുമായി ഒത്തുതീര്‍പ്പിന് യു.എസ്; ഖാംനഇക്ക് ട്രംപിന്റെ കത്ത്, റഷ്യയുമായി ചര്‍ച്ചയ്ക്ക് സഊദിയിലേക്കും; ട്രംപിന് എന്ത് പറ്റി

  
March 08, 2025 | 3:24 AM

 Donald Trump sent a letter to Iran Ali Khamenei

 

റിയാദ്: കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബദ്ധവൈരിയായ ഇറാനുമായി അകലം കുറയ്ക്കാന്‍ തീരുമാനിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി ഇറാനുമായി ആണവചര്‍ച്ചയ്ക്കും ഒത്തുതീര്‍പ്പിനും തയാറാണെന്ന് ട്രംപ് സൂചിപ്പിച്ചു. തന്റെ ആദ്യ ഭരണകാലത്ത് പിന്‍വലിച്ച ഈ കരാറിന് പകരമായി പുതിയ കരാര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് ട്രംപ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇക്ക് കത്ത് അയച്ചു. കത്ത് സംബന്ധിച്ച് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിട്ടുണ്ടെങ്കിലും കത്ത് ലഭിച്ചതായി ഖാംനഇയുടെ ഓഫിസ് സ്ഥിരീകരിച്ചിട്ടില്ല. 2015ല്‍ നിലവില്‍വന്ന കരാറിലേക്ക് നയിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ അയച്ച കത്തുകള്‍ ഖാംനഇ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. 


ആഗോളതലത്തില്‍ സംഘര്‍ഷം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യങ്ങള്‍ ആണവായുധം ഉപേക്ഷിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായി ആണവ വിഷയത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താമെന്നും ട്രംപ് പറഞ്ഞു. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ആണവായുധങ്ങള്‍ ഒഴിവാക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. ലോകവ്യാപകമായി ആണവ മുക്തമാക്കലാണ് തന്റെ ലക്ഷ്യം. ആണവായുധങ്ങള്‍ അപകടകരമാണെന്നും ട്രംപ് പറഞ്ഞു. റഷ്യ ആണവനയം തിരുത്തിയിട്ടുണ്ട്. യൂറോപ്പില്‍ നാറ്റോ പുതിയ ബോംബുകള്‍ വിന്യസിച്ചു. ഇത് സുരക്ഷ സംബന്ധിച്ച് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.

ആണവ കരാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇക്ക് താന്‍ കഴിഞ്ഞ ആഴ്ച കത്തെഴുതിയിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഒത്തുതീര്‍പ്പ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. സൈനികമായി ഇതു പരിഹരിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും ട്രംപ് ഫോക്‌സ് ബിസിനസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. താന്‍ സൈനിക നടപടി ആലോചിക്കുന്നില്ലെന്നും ചര്‍ച്ച മാത്രമേ പരിഗണനയിലുള്ളൂവെന്നും ട്രംപ് പറഞ്ഞു.

അതിനൊപ്പം തന്നെ വലിപ്പം കൊണ്ട് ലോകത്തെ ഏറ്റവും വലിതും ആയുധശേഷിയില്‍ യു.എസിന് ഒപ്പവും നല്‍കിക്കുന്ന റഷ്യയുമായും ട്രംപ് അകലം കുറച്ചുവരികയാണ്. ഉക്രൈനുമായി പോലും ഉടക്കിയാണ് ട്രംപ് റഷ്യയോട് അടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി സഊദി അറേബ്യയിലേക്ക് പോകുകയാണെന്ന് ട്രംപ് സ്ഥിരീകരിച്ചു. 

സഊദി അറേബ്യയിലേക്ക് പോകാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഞാന്‍ സഊദിയിലേക്ക് പോകുന്നു എന്നാണ് ട്രംപ് അറിയിച്ചത്. അടുത്ത ഒന്നര മാസത്തില്‍ സന്ദര്‍ശനം ഉണ്ടാകും എന്നാണ് അനുമാനം.

സഊദി അറേബ്യയില്‍ വെച്ച് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനെ കാണുമെന്ന് ട്രംപ് പറഞ്ഞെങ്കിലും വരാനിരിക്കുന്ന യാത്രയില്‍ കാണുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. സത്യപ്രതിജ്ഞ ചെയ്ത ശേഷം, ഒരു വിദേശ നേതാവുമായുള്ള ട്രംപിന്റെ ആദ്യ ഫോണ്‍ സംഭാഷണം സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി ആയിരുന്നു എന്നത് ശ്രദ്ധേയമാണ്.

അതേസമയം റഷ്യയുമായുള്ള ശത്രുത അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിന്റെ ചട്ടക്കൂടിനായി ഉക്രെയ്‌നുമായി ചര്‍ച്ച നടത്തിവരികയാണെന്നും അടുത്തയാഴ്ച സഊദി അറേബ്യയില്‍ ഉക്രേനിയക്കാരുമായി ഒരു കൂടിക്കാഴ്ച ആസൂത്രണം ചെയ്തിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് വ്യാഴാഴ്ച പറഞ്ഞു. റിയാദിലോ ജിദ്ദയിലോ വെച്ചായിരിക്കും കൂടിക്കാഴ്ച.

നേരത്തെ ഇറാനുമായി യു.എസിന്റെ നേതൃത്വത്തിലുള്ള വന്‍ ശക്തി രാജ്യങ്ങള്‍ ഒപ്പുവച്ച കരാര്‍, ട്രംപിന്റെ ആദ്യ ഭരണകാലത്ത് പിന്‍വലിച്ചിരുന്നു.

 Donald Trump sent a letter to Iran’s Supreme Leader Ali Khamenei

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഗ്നലിൽ ബൈക്കിന് പിന്നിലേക്ക് ലോറി ഇടിച്ചുകയറി; പി.എസ്.സി പഠിതാക്കളായ സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

മലമ്പുഴ പീഡനക്കേസ്: മദ്യം നൽകി പീഡിപ്പിച്ചത് നിരവധി വിദ്യാർഥികളെ; അധ്യാപകനെതിരെ കൂടുതൽ പരാതികൾ

Kerala
  •  3 days ago
No Image

കുവൈത്തിലെ രണ്ടു പ്രധാന മാർക്കറ്റുകൾക്ക് ഒഴിപ്പിക്കൽ നോട്ടീസ്; വ്യാപാരികൾക്ക് 7 ദിവസത്തെ സമയം

Kuwait
  •  3 days ago
No Image

മരുഭൂമിയില്‍ കടല്‍ജീവികളുടെ അടയാളങ്ങള്‍;അല്‍ഉലയില്‍ അപൂര്‍വ്വ ഫോസിലുകള്‍ കണ്ടെത്തി

Saudi-arabia
  •  3 days ago
No Image

കൊച്ചി കപ്പൽ അപകടം: എംഎസ്‌സി കമ്പനി 1227 കോടി രൂപ ഹൈക്കോടതിയിൽ കെട്ടിവെച്ചു; കസ്റ്റഡിയിലുള്ള കപ്പൽ വിട്ടുനൽകാൻ ഉത്തരവ്

Kerala
  •  3 days ago
No Image

കുവൈത്തില്‍ തെരുവുനായ ശല്യം രൂക്ഷം; റാബീസ് ഭീഷണി ഭയന്ന് പരിസരവാസികള്‍

Kuwait
  •  3 days ago
No Image

ഡിറ്റ് വാക്ക് പിന്നാലെ അടുത്ത ഭീഷണി: ശ്രീലങ്കയിൽ അതിതീവ്ര ന്യൂനമർദ്ദം; കേരളത്തിലും മഴയ്ക്ക് സാധ്യത; ശനിയാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട്

Kerala
  •  3 days ago
No Image

'മരുഭൂമിയിലെ കപ്പലുകൾക്ക്' ഇനി സുരക്ഷിത യാത്ര; ഒട്ടകങ്ങൾക്കായി പ്രത്യേക പാലങ്ങൾ നിർമിക്കാൻ സഊദി

Saudi-arabia
  •  3 days ago
No Image

സ്കൂൾ വിട്ടു മടങ്ങവെ വിദ്യാർഥിനിക്ക് നേരെ വളർത്തുനായ്ക്കളുടെ ക്രൂരത; പ്ലസ് ടു വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

Kerala
  •  3 days ago
No Image

വികസനം വോട്ടാകും; നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂല സാഹചര്യം; മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  3 days ago