HOME
DETAILS

നാഷനൽ ഹെറാൾഡ് കേസ്: സോണിയ-രാഹുൽ ഉടൻ ഹാജരാകേണ്ട, ഇ.ഡിയോട് രേഖകൾ ഹാജരാക്കാൻ കോടതി

  
April 26 2025 | 01:04 AM

National Herald Case Sonia Rahul Not Required to Appear Immediately Court Directs ED to Submit Documents

 

ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷരായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും തൽക്കാലിക ആശ്വാസം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കുറ്റപത്രം പരിശോധിച്ച ഡൽഹി റോസ് അവന്യു കോടതി, ഇരുവർക്കും നോട്ടിസ് അയക്കാൻ വിസമ്മതിച്ചു. ആവശ്യമായ രേഖകൾ ഹാജരാക്കാൻ ഇ.ഡിയോട് കോടതി നിർദേശിച്ചു.

സ്‌പെഷൽ ജഡ്ജ് വിശാൽ ഗോഗ്‌നെ, കുറ്റപത്രത്തിൽ ചില രേഖകൾ കുറവാണെന്നും വ്യക്തമായ തെളിവുകൾ ഇല്ലാതെ നോട്ടിസ് നൽകാനാകില്ലെന്നും വ്യക്തമാക്കി. ഇതോടെ, കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഉടൻ ഹാജരാകേണ്ടതില്ല.

നാഷനൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ, യങ് ഇന്ത്യൻ എന്ന കമ്പനി വഴി തട്ടിപ്പിലൂടെ കൈവശപ്പെടുത്തിയെന്നാണ് ഇ.ഡിയുടെ ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം സോണിയ ഗാന്ധിയെ ഒന്നാം പ്രതിയും രാഹുൽ ഗാന്ധിയെ രണ്ടാം പ്രതിയുമാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. കേസ് മെയ് രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശരീരം മുഴുവന്‍ ചങ്ങലകളാല്‍ ബന്ധിച്ചു, എന്റെ നിഴലുകള്‍ പോലും എനിക്ക് നഷ്ടമായി' ഫലസ്തീനെ പിന്തുണച്ചതിന് യു.എസ് തടവിലിട്ട ഇന്ത്യന്‍ ഗവേഷകന്‍ ജയില്‍ ജീവിതം പറയുന്നു

International
  •  4 days ago
No Image

ഓൺലൈൻ തട്ടിപ്പ്: റേറ്റിംഗ് ടാസ്ക്ക് വഴി വീട്ടമ്മയെ കബളിപ്പിച്ച് 17 ലക്ഷം രൂപ തട്ടി; ഒരാൾ കൂടി അറസ്റ്റിൽ

Kerala
  •  4 days ago
No Image

പുതിയ ഇ-പാസ്പോർട്ട് വിജ്ഞാപനം: സവിശേഷതകൾ, ഗുണങ്ങൾ, അപേക്ഷാ രീതി തുടങ്ങി യാത്രക്കാർ അറിയേണ്ടതെല്ലാം

uae
  •  4 days ago
No Image

വായനാ വൈദഗ്ദ്ധ്യത്തിൽ രാജ്യത്ത് മുൻപന്തിയിൽ; പക്ഷേ രണ്ടര വർഷത്തിൽ ഹിമാചലിൽ അടച്ചത് 1,200 സ്കൂളുകൾ

National
  •  4 days ago
No Image

യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതി: ട്രംപിന് 'ഓർഡർ ഓഫ് സായിദ്' പുരസ്കാരം

uae
  •  4 days ago
No Image

നരഭോജിക്കടുവയെ പിടിക്കാന്‍ കച്ചകെട്ടിയിറങ്ങി വനംവകുപ്പ്, മൂന്ന് സംഘമായി തെരച്ചില്‍ 20 ക്യാമറ ട്രാപ്പുകള്‍; ദൗത്യത്തില്‍ കുങ്കിയാനകളും

Kerala
  •  4 days ago
No Image

ടൗൺ പ്ലാനിങ് ഡെപ്യൂട്ടി ഡയറക്ടറുടെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് കണക്കിൽപെടാത്ത 32 കോടിയുടെ സ്വത്തുക്കൾ

National
  •  4 days ago
No Image

യുഎഇയിൽ ഇന്ന് പൊടിക്കാറ്റിന് സാധ്യത; നാളെ താപനില കുറയുമെന്ന് പ്രവചനം

uae
  •  4 days ago
No Image

കൊന്നൊടുക്കുന്നു; നഖ്ബ ദിനത്തിന്റെ ഓര്‍മനാളിലും ഗസ്സയെ ചോരക്കളത്തില്‍ മുക്കി ഇസ്‌റാഈല്‍, ഇന്നലെ കൊലപ്പെടുത്തിയത് 103 പേരെ

International
  •  4 days ago
No Image

35 വര്‍ഷത്തിലേറെക്കാലം പ്രവാസ ജീവിതം; ചികിത്സക്കായി നാട്ടിലേക്ക് വരുമ്പോള്‍ വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; നാട്ടിലെത്തും മുന്‍പ് പ്രവാസി മലയാളി മരിച്ചു

Saudi-arabia
  •  4 days ago