HOME
DETAILS

വ്യാജ ഹജ്ജ് പരസ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി സഊദി അറേബ്യ

  
Web Desk
April 25, 2025 | 3:10 PM

Saudi Arabia takes strong action against fake Hajj advertisements

റിയാദ്: വരാനിരിക്കുന്ന വാര്‍ഷിക ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി സഊദി സര്‍ക്കാര്‍. അനധികൃത തീര്‍ത്ഥാടകരെ തടയാന്‍ രാജ്യത്ത് കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ 'വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ' പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ഖമീസ് മുഷൈത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഗവര്‍ണറേറ്റില്‍ പൊലിസ് ഒരു ബംഗ്ലാദേശി പ്രവാസിയെ അറസ്റ്റ് ചെയ്തു.

മക്കയില്‍ താമസവും ഗതാഗതവും പ്രദാനം ചെയ്യുമെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നുവെന്ന് പൊലിസ് പറഞ്ഞു. നിയമവിരുദ്ധമായ അവകാശവാദം ഉന്നയിച്ചതിനും പൗരന്മാരെയും രാജ്യത്തെ താമസക്കാരെയും തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചതിനാണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്.

ഹജ്ജ് യാത്രകളെ സംബന്ധിച്ചുള്ള വ്യാജ പരസ്യദാതാക്കളെ ലക്ഷ്യമിട്ടുള്ള സഊദി അധികൃതരുടെ നടപടിയില്‍ കുടുങ്ങിയ ഏറ്റവും അവസാനത്തെ കണ്ണിയാണ് പിടിയിലായ ബംഗ്ലാദേശി പൗരന്‍.

സമാനമായ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ഒരു സുഡാനീസ് പ്രവാസിയെയും ഒരു സഊദി പൗരനെയും അറസ്റ്റ് ചെയ്തതായി മക്ക പൊലിസ് അറിയിച്ചിരുന്നു. തീര്‍ത്ഥാടന കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിന് ഹജ്ജ് വിസ നിര്‍ബന്ധമാണെന്നും വിസിറ്റ് വിസയില്‍ വിശുദ്ധ യാത്ര നടത്താന്‍ അനുവദിക്കില്ലെന്നും സഊദി അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.

80 രാജ്യങ്ങളിലെ ഹജ്ജ് അഫയേഴ്സ് ഓഫീസുകളുമായി ഏകോപിപ്പിച്ച് സഊദി അധികൃതര്‍ നല്‍കുന്ന ഹജ്ജ് വിസയോ 126 രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കായി നിയുക്തമാക്കിയിരിക്കുന്ന നുസ്‌ക് ഹജ്ജ് പ്ലാറ്റ്ഫോം വഴിയോ വിദേശ തീര്‍ത്ഥാടകര്‍ അനുമതി നേടണമെന്ന് മന്ത്രാലയം അറിയിച്ചു.

എല്ലാ വിദേശ ഉംറ തീര്‍ഥാടകരും ഏപ്രില്‍ 29നകം രാജ്യം വിടണമെന്ന് അടുത്തിടെ സഊദി അറേബ്യ വ്യക്തമാക്കിയിരുന്നു. നിയമവിരുദ്ധമായി ഹജ്ജ് നിര്‍വഹിക്കുന്നതിനായി ചില വിദേശ സന്ദര്‍ശകര്‍ ഉംറ വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങാന്‍ ശ്രമിക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് മുന്നറിയിപ്പ്.

Saudi authorities intensify efforts against fraudulent Hajj advertisements, arresting multiple individuals and emphasizing the exclusive use of the official Nusuk platform for pilgrimage bookings.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ സ്വർണ്ണ വിലയിൽ നേരിയ ഇടിവ്; തുടർച്ചയായ മൂന്ന് ദിവസത്തെ റെക്കോർഡ് കുതിപ്പിന് ക്രിസ്മസ് ദിനത്തിൽ ശമനം

uae
  •  13 days ago
No Image

സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണങ്ങള്‍ക്കെതിരെ കത്തോലിക്ക സഭ മുഖപത്രം; ബി.ജെപി നേതാക്കള്‍ക്കും വിമര്‍ശനം

Kerala
  •  13 days ago
No Image

അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ അധ്യാപകൻ വെടിയേറ്റ് മരിച്ചു; കൃത്യം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയവർ

National
  •  13 days ago
No Image

ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം നടത്തുന്നവര്‍ക്ക് വട്ട്; അതിന്റെ ഉത്തരവാദിത്വം ബി.ജെ.പിക്ക് മേല്‍ കെട്ടിവെക്കേണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍  

Kerala
  •  13 days ago
No Image

ഗസ്സയ്ക്ക് കൈത്താങ്ങായി യുഎഇ; 9.4 ബില്യൺ ദിർഹത്തിന്റെ സഹായം, 75,000 രോഗികൾക്ക് ചികിത്സ നൽകി

uae
  •  13 days ago
No Image

രോഗിയെ തല്ലിച്ചതച്ച ഡോക്ടറെ പിരിച്ചുവിട്ടു; ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുമ്പോഴും മർദ്ദനം, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

National
  •  13 days ago
No Image

എസ്.ഐ.ആര്‍:  പുറത്തായവര്‍ക്ക് പുതിയ വോട്ടറായി അപേക്ഷ നല്‍കാം; സമയം ജനുവരി 22 വരെ

Kerala
  •  13 days ago
No Image

'അർജന്റീന നമ്മുടെ പ്രധാന ശത്രു; എനിക്ക് അവരോട് വെറുപ്പ് മാത്രം!'; പൊട്ടിത്തെറിച്ച് മുൻ ലിവർപൂൾ താരം ജിബ്രിൽ സിസ്സെ

Football
  •  13 days ago
No Image

ബംഗ്ലാദേശിൽ നിർണ്ണായക രാഷ്ട്രീയ നീക്കം: 17 വർഷത്തെ പ്രവാസത്തിന് ശേഷം താരിഖ് റഹ്മാൻ തിരിച്ചെത്തി; ധാക്കയിൽ ജനസാഗരം

International
  •  13 days ago
No Image

ഇത് ബാറ്റിംഗ് അല്ല, താണ്ഡവം! 84 പന്തിൽ 190 റൺസ്; ലോക ക്രിക്കറ്റിനെ ഞെട്ടിച്ച് 14-കാരൻ വൈഭവ് സൂര്യവംശി

Cricket
  •  13 days ago