HOME
DETAILS

കറി വയ്ക്കുമ്പോള്‍ ഇറച്ചി പെട്ടെന്നു വെന്തു കിട്ടാന്‍ ഇങ്ങനെ ചെയ്താല്‍ മതി

  
March 12 2025 | 09:03 AM

To quickly cook meat when making curry do this

ഇറച്ചി വേഗത്തില്‍ വെന്തു കിട്ടാന്‍ ചില ടിപ്‌സ് ഉണ്ട്. നിങ്ങള്‍ അത് ഉപയോഗിക്കാറുണ്ടോ..? മട്ടനും ബീഫുമൊക്കെ നല്ല വേവുള്ള ഇറച്ചികളാണ്. ഇവ സാവധാനത്തില്‍ മാത്രമേ വേവിച്ചെടുക്കാന്‍ പറ്റുകയുമുള്ളൂ. ഇതിനാണെങ്കില്‍ കൂടുതല്‍ സമയവും കൂടുതല്‍ ഗ്യാസും വേണ്ടിവരും.  

അധികസമയമെടുക്കാതെ ഇറച്ചി വേഗത്തില്‍ വെന്തു കിട്ടാന്‍ ഇക്കാര്യങ്ങളൊക്കെ ഒന്നു ശ്രദ്ധിക്കുക. 
ഇറച്ചി പെട്ടെന്നു വെന്തു കിട്ടാന്‍ നമ്മള്‍ ചിരട്ട പൊട്ടിച്ച് അതിലേക്ക് ഇട്ടു കൊടുക്കാറുണ്ട്. കൂടുതല്‍ ഇറച്ചിയുണ്ടെങ്കില്‍ പച്ചപ്പ് അധികം മാറാത്ത ചിരട്ടയിട്ട് വേവിച്ചാല്‍ കറിക്ക് നല്ല രുചിയുമായിരിക്കും പെട്ടെന്നു വേവുകയും ചെയ്യും. കറി വിളമ്പുമ്പോള്‍ ചിരട്ട എടുത്തു മാറ്റേണ്ടതാണ്. 

bbbbf.jpg

പെട്ടെന്നു വേവിക്കാന്‍ കടുക് അരച്ചു ചേര്‍ക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. കുക്കറില്ലാതെ തന്നെ പെട്ടെന്നു വെന്തു കിട്ടും.

കറി വയ്ക്കാനായി ഇറച്ചി എടുക്കുമ്പോള്‍ അത് ചെറുതായി നന്നായി കട്ട് ചെയ്ത് എടുക്കുക. ഇങ്ങനെ ചെറുതായി കഷ്ണമാക്കിയ ഇറച്ചി പെട്ടെന്നു വെന്തു കിട്ടാന്‍ സഹായിക്കുന്നു. 

വീതിയുള്ള കഷണങ്ങളാക്കി നുറുക്കുന്നതും വേഗം വെന്തു കിട്ടാന്‍ സഹായിക്കും. പാകത്തിനനുസരിച്ച മസാലകള്‍ തേയ്ക്കുന്നതും നല്ലതാണ്. 

beer.jpg
 
ഇറച്ചി വേവിക്കാന്‍ വയ്ക്കുന്നതിനു മുമ്പ് എല്ലാ മസാലക്കൂട്ടുകളും കൈകൊണ്ട് നന്നായി കുഴച്ചുവയ്ക്കുക. ശേഷം വേവിച്ചെടുത്താലും പെട്ടെന്നു വേവുന്നതാണ്. ഇങ്ങനെ അരമണിക്കൂറെങ്കിലും പുറത്ത് വച്ച് വേണം വേവിച്ചെടുക്കാന്‍. ഇതുകാരണം ഇറച്ചി സോഫ്റ്റാവാനും നല്ല രീതിയില്‍തന്നെ മസാലകള്‍ പിടിക്കാനും അതുവഴി കറി രുചിയുള്ളതാവാനും സാധിക്കുന്നു. 

കുക്കര്‍
ഇറച്ചി വേഗത്തില്‍ വേവിച്ചെടുക്കാന്‍ മിക്കവരും ഉപയോഗിക്കുക കുക്കര്‍ തന്നെയാവും. ഇതും ഇറച്ചി പെട്ടെന്നു വെന്തു കിട്ടാന്‍ സഹായിക്കും. മസാലകളെല്ലാം ഇറച്ചിയില്‍ കിടന്ന് മയങ്ങി വേവുന്നതാണ്. 

അതുപോലെ നല്ലൊരു ടിപ്‌സാണ് പപ്പായ വലിയ കഷണങ്ങളാക്കി ഇറച്ചി കറിവയ്ക്കുമ്പോള്‍ ഇട്ടു കൊടുക്കുക എന്നത്. ഇതും പെട്ടെന്നു വെന്തുകിട്ടാന്‍ പണ്ടുമുതലേ കറികളില്‍ ഉപയോഗിക്കുന്നതാണ്. ഇത് ഇറച്ചി സോഫ്റ്റാവാനും കറിക്ക് രുചി കൂട്ടാനും സഹായിക്കുന്നു. ഇതും കറി വിളമ്പുമ്പോള്‍ എടുത്തു മാറ്റാന്‍ മറക്കരുത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  2 days ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  2 days ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  2 days ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  2 days ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  2 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  2 days ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  2 days ago
No Image

'അവളുടെ പേര് വിളിച്ചപ്പോള്‍ സദസ്സ് കരഘോഷത്തോടെ എഴുന്നേറ്റു': ബിരുദദാന ചടങ്ങിന് ദിവസങ്ങള്‍ക്ക് മുമ്പ് മകള്‍ വാഹനാപകടത്തില്‍ മരിച്ചു; പിഎച്ച്ഡി ബിരുദം സ്വീകരിച്ച് മാതാവ്

uae
  •  2 days ago
No Image

നിർബന്ധിത മതപരിവർത്തന പരാതി; മലയാളി പാസ്റ്ററടക്കം ഉത്തർപ്രദേശിൽ രണ്ടുപേർ അറസ്റ്റിൽ

National
  •  2 days ago
No Image

വേനലവധി ആഘോഷമാക്കാൻ 'സമ്മർ വിത് ലുലു' കാംപയിന് യു.എ.ഇയിൽ തുടക്കമായി

uae
  •  2 days ago