HOME
DETAILS

'പാമ്പുകള്‍ക്ക് മാളമുണ്ട്....';അവധി കിട്ടാത്തതിന്റെ വിഷമം തീര്‍ത്തത് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഗാനം പോസ്റ്റ് ചെയ്ത്;  പിന്നാലെ എസ്‌ഐയ്ക്ക് സ്ഥലംമാറ്റം

  
Web Desk
March 13, 2025 | 10:03 AM

elathurpolicestation-si-suspended

കോഴിക്കോട്; വിചാരിച്ച ദിവസം അവധി ലഭിക്കാത്തതിന്റെ വിഷമത്തില്‍ പൊലിസ് സ്റ്റേഷനിലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നാടക ഗാനം  പോസ്റ്റ് ചെയ്ത എസ്.ഐക്ക് സ്ഥലം മാറ്റം. എലത്തൂര്‍ സ്റ്റേഷനിലെ എസ്‌ഐയെ ആണ് ഫറോക്ക് സ്റ്റേഷനിലേക്ക് മാറിയത്. 

എലത്തൂര്‍ സ്റ്റേഷനിലെ വാട്‌സാപ്പ് ഗ്രൂപ്പിലായിരുന്നു 'പാമ്പുകള്‍ക്ക് മാളമുണ്ട്.. ' എന്ന പാട്ടിന്റെ ഓഡിയോ  എസ്‌ഐ പോസ്റ്റ് ചെയ്തത്. പരിഹാസ രൂപേണയായി പോസ്റ്റില്‍ നടപടിയെടുക്കുകയായിരുന്നു. 'ഈ പാട്ടിന് സ്റ്റേഷനിലെ സംഭവങ്ങളുമായി ബന്ധമില്ല' എന്നും എസ്‌ഐ ഗ്രൂപ്പില്‍ കുറിച്ചിരുന്നു.

അവധി ആവശ്യപ്പെട്ടിട്ടും മേല്‍ ഉദ്യോഗസ്ഥന്‍ അനുവദിച്ചില്ല എന്ന് ആരോപിച്ചായിരുന്ന എസ്‌ഐയുടെ പരിഹാസ രൂപത്തിലുള്ള പ്രതിഷേധത്തിന് പിന്നാലെയാണ് സംഭവത്തില്‍ മേലുദ്യോഗസ്ഥര്‍ നടപടിയെടുത്തത്. 

അതേസമയം, ആവശ്യത്തിന് അവധി നല്‍കിയില്ല എന്ന ആരോപണം മേല്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. ഈ വര്‍ഷം ഇതുവരെ 20 ഓളം ദിവസങ്ങളില്‍ എസ്‌ഐ അവധി എടുത്തിട്ടുണ്ടെന്നാണ് മേല്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താലൂക്ക് ആശുപത്രിയിലെ നവജാത ശിശുക്കളുടെ യൂണിറ്റില്‍ ഭക്ഷണാവശിഷ്ടം കടിച്ചു പിടിച്ച് എലി; ഇന്‍ഡോറില്‍ രണ്ടു കുട്ടികള്‍ എലിയുടെ കടിയേറ്റ് മരിച്ചത് മാസങ്ങള്‍ക്കുള്ളില്‍

National
  •  a day ago
No Image

ബംഗ്ലാദേശികളെന്നാരോപിച്ച് അസമിൽ 15 പേരെ നാടുകടത്തി; കുടുംബങ്ങൾ അറിഞ്ഞത് മാധ്യമങ്ങളിലൂടെ

National
  •  a day ago
No Image

ഹിന്ദുത്വവാദികൾ പ്രതികളായ അജ്മീർ ദർഗ സ്ഫോടനക്കേസ്; വീണ്ടും തുറക്കാൻ സുപ്രിംകോടതി നിർദേശം

National
  •  a day ago
No Image

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; ആക്രമിച്ചത് 15 ഓളം പേര്‍, സ്ത്രീകള്‍ക്കും പങ്ക്

Kerala
  •  a day ago
No Image

നമ്മള്‍ എന്തുകൊണ്ട് തോറ്റു..? അന്തര്‍ധാരയും റാഡിക്കലായ മാറ്റവും.. പിറന്നത് മൂർച്ചയേറിയ ആക്ഷേപഹാസ്യങ്ങൾ 

Kerala
  •  a day ago
No Image

ഭരണാനുമതിയുണ്ട്; പക്ഷേ, ഫണ്ടില്ല പൊലിസിനുള്ള 'ബോഡി വോൺ കാമറ' പദ്ധതി കടലാസിൽ

Kerala
  •  a day ago
No Image

വി.സി നിയമനത്തിലെ മുഖ്യമന്ത്രി-ഗവർണർ സമവായം; ആദ്യം എതിർപ്പ്; പിന്നാലെ പ്രതിരോധവുമായി സി.പി.എം

Kerala
  •  a day ago
No Image

ശ്രീനിവാസന്‍ ഇനി ചിരിയുടെ ഓര്‍മക്കൂട്ടില്‍; വിട നല്‍കാന്‍ കേരളം; സംസ്‌കാരം രാവിലെ പത്തിന്

Kerala
  •  a day ago
No Image

എസ്.ഐ.ആർ സമയപരിധി വീണ്ടും നീട്ടണമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ 

Kerala
  •  a day ago
No Image

ദേശീയ ആരോ​ഗ്യ മിഷൻ ഫണ്ടിലും കേന്ദ്രത്തിന്റെ അട്ടിമറി; ആരോഗ്യരംഗം പ്രതിസന്ധിയിലാകും

Kerala
  •  a day ago