HOME
DETAILS

പോളിടെക്‌നിക് ലഹരിവേട്ട; പിടിയിലായത് കെഎസ്‌യുക്കാരെന്ന് എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി

  
March 15 2025 | 12:03 PM

polytechnic-ganja-case-sfi-leader-accuses-ksu-workers

കൊച്ചി: കളമശേരി പോളിടെക്‌നിക് കോളജിലെ ലഹരിവേട്ടയില്‍ പിടിയിലായവരില്‍ കെഎസ്‌യു പ്രവര്‍ത്തകരെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സജീവ്. ലഹരി വേട്ടയില്‍ മാധ്യമങ്ങളും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും വേട്ടയാടുകയാണെന്ന് പി.എസ് സജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

കോണ്‍ഗ്രസ് നേതാക്കളും ഈ പ്രചരണത്തിന് നേതൃത്വം നല്‍കുകയാണ്. പൂര്‍വ്വ വിദ്യാര്‍ഥികള്‍ എന്ന പേരില്‍ പിടിയിലായ ഷാരിക്കും ആഷിക്കുമാണ് കഞ്ചാവ് എത്തിച്ചത്. ഇവര്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ എന്ന് ഒരു മാധ്യമവും പറയുന്നില്ല. 2 കിലോ കഞ്ചാവുമായി പിടിയിലായ ആകാശും കെ എസ് യു പ്രവര്‍ത്തകനാണെന്നും സഞ്ജീവ് പറഞ്ഞു. അറസ്റ്റിലായ പ്രതികളും കെഎസ്‌യു സംസ്ഥാന നേതാവുമടക്കം നില്‍ക്കുന്ന ഫോട്ടോ ഉയര്‍ത്തിക്കാട്ടിയാണ് എസ്എഫ്‌ഐ നേതാവ് രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

കളമശ്ശേരിയില്‍ ഗവ. പോളിടെക്‌നിക് കോളജിലേക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയ ഇടനിലക്കാരായ പൂര്‍വവിദ്യാര്‍ഥികളെയാണ് പൊലിസ് പിടികൂടിയത്. പൂര്‍വ വിദ്യാര്‍ഥികളായ ആഷിഖ്, ഷാരിന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് എറണാകുളം പരിസരത്തുനിന്ന് കളമശേരി പൊലിസും പ്രത്യേക സംഘവും ഡാന്‍സാഫ് സംഘവും കസ്റ്റഡിയിലെടുക്കുന്നത്. 

1.900 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ വിദ്യാര്‍ഥിയുടെ മൊഴിയില്‍ ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് പൂര്‍വവിദ്യാര്‍ഥികളാണെന്ന് വ്യക്തമായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേകസംഘം തിരച്ചില്‍ ശക്തമാക്കിയിരുന്നു. സമാനരീതിയിലുള്ള ലഹരികേസുകളില്‍ ആഷിക് ഉണ്ടെന്ന സൂചനയും വിദ്യാര്‍ഥികളില്‍ നിന്ന് പൊലിസിനു ലഭിച്ചിട്ടുണ്ട്. ആഷികിനൊപ്പം മറ്റാരെങ്കിലുമുണ്ടോ എന്നും മറ്റു ക്യാംപസുകളിലും ഇയാള്‍ ലഹരിവസ്തുക്കള്‍ എത്തിക്കുന്നുണ്ടോ എന്നും അന്വേഷിക്കും. 

യൂനിയന്‍ ജനറല്‍ സെക്രട്ടറി കരുനാഗപ്പള്ളി സ്വദേശിയായ അഭിരാജ് ഹരിപ്പാട് സ്വദേശിയായ ആദിത്യന്‍ കൊല്ലം കുളത്തൂപ്പുഴ സ്വദേശിയായ ആകാശ് എന്നിവരും അറസ്റ്റിലായി. 9.70 ഗ്രാം കഞ്ചാവാണ് കവര്‍ ഉള്‍പ്പെടെ അഭിരാജിന്റെയും ആദിത്യന്റെയും മുറിയില്‍ നിന്ന് കണ്ടെടുത്തത്. അളവില്‍ കുറവായതിനാല്‍ ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. എന്നാല്‍ ആകാശിന്റെ മുറിയില്‍ നിന്നു 1.909 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തതിനാല്‍ ഇവനെ വിട്ടയച്ചില്ല.

50ഓളം പേരടങ്ങുന്ന പൊലിസ് സംഘം പ്രിന്‍സിപ്പലിന്റെ അനുമതിയോടെയായിരുന്നു പരിശോധന നടത്തിയത്. വലിയ പൊതികളില്‍ കഞ്ചാവും ആവശ്യക്കാര്‍ക്ക് വേണ്ടത്ര തൂക്കിക്കൊടുക്കാന്‍ ത്രാസും മദ്യം അളക്കുന്ന ഗ്ലാസും പിടിച്ചെടുത്തതായി പൊലിസ്. ഇവിടെ നിന്ന് മുമ്പും ചെറിയതോതില്‍ കഞ്ചാവ് പിടികൂടിയിട്ടുണ്ട്. ആകാശിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായ മൂന്നു വിദ്യാര്‍ഥികളെയും സസ്‌പെന്‍ഡ് ചെയ്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊടുപുഴയിൽ പൂർണ ഗർഭണിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; ആരോഗ്യ വകുപ്പിന് പരാതി നൽകി കുടുംബം

Kerala
  •  2 days ago
No Image

കൈവിട്ടു കളഞ്ഞത് 24 എണ്ണം; തിരിച്ചടിയുടെ ലിസ്റ്റിൽ സഞ്ജുവിന്റെ രാജസ്ഥാന് താഴെ ഗുജറാത്ത്

Cricket
  •  2 days ago
No Image

ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാർ അന്തിമഘട്ടത്തിൽ; പ്രധാനമന്ത്രിമാരുടെ എക്സ് പോസ്റ്റ് വൈറലാവുന്നു

International
  •  2 days ago
No Image

യമനിൽ ഇസ്റഈൽ വ്യോമാക്രമണം: സനാ വിമാനത്താവളം പൂർണമായും തകർത്തു

International
  •  2 days ago
No Image

ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ക്രിക്കറ്റ് വേണ്ട: പ്രസ്താവനയുമായി ഗംഭീർ

Others
  •  3 days ago
No Image

എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി; പൂട്ട് തകർത്ത് ഫാക്ടറിയും കെട്ടിടങ്ങളും നിയന്ത്രണത്തിലാക്കി

Kerala
  •  3 days ago
No Image

ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി

Kerala
  •  3 days ago
No Image

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു: വ്യാപാരവും തൊഴിലും ഉയരും, ചരിത്ര നാഴികക്കല്ലെന്ന് മോദി

National
  •  3 days ago
No Image

കത്തിജ്വലിച്ച് സൂര്യൻ! സാക്ഷാൽ സച്ചിന്റെ റെക്കോർഡും തകർത്ത് പുതിയ ചരിത്രമെഴുതി സ്‌കൈ

Cricket
  •  3 days ago
No Image

സിന്ധുവിൽ ഇന്ത്യക്കാരുടെ രക്തം ഒഴുക്കുമെന്ന് ഭീഷണി; ഒടുവിൽ ബിലാവൽ ഭൂട്ടോ ഇനി സമാധാന പാതയിൽ; നിലപാട് മാറ്റം വിവാദമായി

International
  •  3 days ago