HOME
DETAILS

വനിതാ പ്രീമിയർ ലീഗിലെ ആദ്യ താരം; മുംബൈ കൊടുങ്കാറ്റിൽ പിറന്നത് പുത്തൻ ചരിത്രം

  
March 15 2025 | 16:03 PM

Nat Sciver Brunt is the first player to complete 1000 runs in wpl history

മുംബൈ: വിമൺസ് പ്രീമിയർ ലീഗിൽ ചരിത്രം കുറിച്ച് മുംബൈ ഇന്ത്യൻസിന്റെ ഇംഗ്ലണ്ട് താരം നാറ്റ് സ്‌കൈവർ ബ്രണ്ട്. ടൂർണമെന്റിൽ 1000 റൺസ് പൂർത്തിയാക്കുന്ന ആദ്യ താരമായാണ് സ്‌കൈവർ ബ്രണ്ട് മാറിയത്. ടൂർണമെന്റിന്റെ ഫൈനൽ പോരാട്ടത്തിൽ ഡൽഹി  ക്യാപ്പിറ്റൽസിനെതിരെയുള്ള മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 28 പന്തിൽ നാല് ഫോറുകൾ ഉൾപ്പെടെ 30 റൺസ് ആണ് സ്‌കൈവർ ബ്രണ്ട് നേടിയത്. 29 ഇന്നിങ്സിൽ നിന്നുമാണ് താരം ടൂർണമെന്റിൽ 1000 റൺസ് പൂർത്തിയാക്കിയത്. 

ടൂർണമെന്റിന്റെ ആദ്യ സീസണിൽ 10 മത്സരങ്ങളിൽ നിന്നും 322 റൺസാണ് താരം നേടിയിരുന്നത്. രണ്ടാം സീസണിൽ 9 മത്സരങ്ങളിൽ നിന്നും 172 റൺസും താരം നേടി. ഈ സീസണിൽ 500+ റൺസുമാണ് സ്‌കൈവർ ബ്രണ്ട് നേടിയത്. എലീസ് പെറി(972), മെഗ് ലാനിങ്(939), ഷഫാലി വർമ(861) എന്നിവരാണ് പട്ടികയിലെ റൺ വേട്ടക്കാരിൽ ഇംഗ്ലണ്ട് താരത്തിന് പുറകിലുള്ളത്.

മത്സരത്തിൽ ആദ്യം ചെയ്ത മുംബൈ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് ആണ് നേടിയത്. ഇംഗ്ലണ്ട് താരത്തിന് പുറമേ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 44 പന്തിൽ 66 റൺസ് ആണ് മുംബൈ ക്യാപ്റ്റൻ അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഡൽഹിയുടെ ബൗളിങ്ങിൽ മാരിസാനെ കാപ്പ്, ജെസ് ജൊനാസ്സൻ, നല്ലെപുരഡെ ചരനി എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം നടത്തി. അന്നാബെൽ സതർലാൻഡ് ഒരു വിക്കറ്റും സ്വന്തമാക്കി.

മുംബൈ പ്ലെയിങ് ഇലവൻ 

യാസ്തിക ഭാട്ടിയ(വിക്കറ്റ് കീപ്പർ), ഹെയ്‌ലി മാത്യൂസ്, നതാലി സ്കീവർ ബ്രണ്ട്, ഹർമൻപ്രീത് കൗർ(ക്യാപ്റ്റൻ), സജന എസ്, അമേലിയ കെർ, അമൻജോത് കൗർ, കമാലിനി ജി, സംസ്‌കൃതി ഗുപ്ത, ഷബ്നിം ഇസ്മായിൽ, സൈക ഇസ്ഹാഖ്.

ഡൽഹി പ്ലെയിങ് ഇലവൻ

മെഗ് ലാനിംഗ് (ക്യാപ്റ്റൻ), ഷഫാലി വർമ, ജെസ് ജോനാസെൻ, ജെമിമ റോഡ്രിഗസ്, അനബെൽ സതർലാൻഡ്, മാരിസാൻ കാപ്പ്, സാറാ ബ്രൈസ് (വിക്കറ്റ് കീപ്പർ), നിക്കി പ്രസാദ്, ശിഖ പാണ്ഡെ, മിന്നു മണി, എൻ ചരണി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജ അൽ നഹ്ദയിലെ  താമസ കെട്ടിടത്തിലുണ്ടായ  തീപിടിത്തം: മരിച്ചവരുടെ എണ്ണം അഞ്ചായി, ആറ്​​ പേർക്ക്​ പരുക്ക്​

uae
  •  3 days ago
No Image

ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ മുഖഛായ മാറ്റിമറിച്ച മരിയോ വർഗാസ് യോസ

International
  •  3 days ago
No Image

ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം 11-ാം വർഷവും ദുബായിലേത്; രണ്ടാമത് ലണ്ടൻ; ആദ്യ പത്തിൽ ഗൾഫിലെ രണ്ട് എയർപോർട്ടുകൾ; ആഭ്യന്തര സർവീസിൽ ഡൽഹി ആദ്യ പത്തിൽ

uae
  •  3 days ago
No Image

വയനാട്ടിൽ കനത്ത മഴയും കാറ്റും; കനത്ത കാറ്റിൽ കോഴിഫാമിന്റെ ഷീറ്റുകൾ പറന്നുപോയി 

Kerala
  •  3 days ago
No Image

രക്തസമരം; വിഷുദിനത്തിൽ സിപിഒ ഉദ്യോഗാർഥികളുടെ വേറിട്ട സമരം, പ്രതിഷേധം ശക്തം

Kerala
  •  3 days ago
No Image

യുപിയില്‍ മുസ്‌ലിം യുവതിയുടെ ബുര്‍ഖ വലിച്ചുകീറി ആക്രമിച്ച സംഭവം; ആറുപേര്‍ അറസ്റ്റില്‍

National
  •  3 days ago
No Image

വിസ, തൊഴില്‍ നിയമലംഘനം; കുവൈത്തില്‍ 419 പ്രവാസികള്‍ അറസ്റ്റില്‍

Kuwait
  •  3 days ago
No Image

ഇനി മുതല്‍ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും നിരീക്ഷിക്കും; നിയമലംഘനങ്ങള്‍ പരിശോധിക്കാന്‍ പുതിയ യൂണിറ്റ് രൂപീകരിക്കാന്‍ ഒരുങ്ങി ദുബൈ പൊലിസ്

uae
  •  3 days ago
No Image

ശമ്പളമായി കിട്ടാനുള്ളത് 76,000 രൂപ; പരാതി നല്‍കിയ വീട്ടുജോലിക്കാരിയെ പിതാവും, മകനും ക്രൂരമായി ആക്രമിച്ചു

Kerala
  •  3 days ago
No Image

ഇറാന്‍- യു.എസ് മഞ്ഞുരുകുന്നു, ചര്‍ച്ചകളില്‍ പ്രതീക്ഷ, അടുത്ത ചര്‍ച്ച ശനിയാഴ്ച 

International
  •  3 days ago