HOME
DETAILS

മഞ്ചേരിയിൽ സ്വർണ്ണ വ്യാപാരികളെ ആക്രമിച്ച് 117 പവൻ കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ; സ്ഥാപനത്തിലെ ജീവനക്കാരൻ തന്നെ ആസൂത്രണം ചെയ്തു; റോഡിൽ ആളില്ലാതിരിക്കാൻ ഇഫ്താർ സമയം തെരഞ്ഞെടുത്തു

  
Muqthar
March 16 2025 | 08:03 AM

Two arrested in Manjeri for attacking gold merchants and stealing 117 gold pieces

മഞ്ചേരി: മഞ്ചേരി കാട്ടുങ്ങലിൽ സ്വർണ്ണാഭരണ വ്യാപാരികളെ ആക്രമിച്ച് 117 പവൻ സ്വർണ്ണം കവർന്ന കേസിൽ രണ്ട് പ്രതികൾ പിടിയിൽ. സഹോദരങ്ങളായ തിരൂർക്കാട് കടവത്ത് പറമ്പ് വീട്ടിൽ സിവേഷ് (34), ബെൻസു (39) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ മൂന്നാമതൊരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കവർച്ച ചെയ്യപ്പെട്ട നിഖില ബാംഗിൾസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സിവേഷാണ് കവർച്ചയുടെ മുഖ്യ സൂത്രധാരൻ. സ്ഥാപനത്തിലെ സ്വർണ്ണം ജില്ലയിലെ വിവിധ ജ്വല്ലറികളിലേക്ക് കൊണ്ടുപോകുന്നതും തിരിച്ചുവരുന്നതും ഇയാൾക്ക് കൃത്യമായി അറിയാമായിരുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് ഇയാൾ ആസൂത്രണം നടത്തി സഹോദരനായ ബെൻസുവിനെയും മറ്റ് പ്രതികളെയും വിവരങ്ങൾ അറിയിച്ച ശേഷം കവർച്ചക്ക് പദ്ധതി തയ്യാറാക്കുകയായിരുന്നു.

നോമ്പുതുറക്കുന്ന സമയത്ത് റോഡിൽ വാഹനങ്ങളും ആളുകളും കുറവായതിനാൽ ഈ സമയത്താണ് കവർച്ച നടത്താൻ പ്രതികൾ തീരുമാനിച്ചത്. ആസൂത്രണം ചെയ്തതനുസരിച്ച് സ്വർണ്ണാഭരണങ്ങളുമായി സ്കൂട്ടറിൽ വരുന്നവരെ കടകളിൽ വെള്ളം കുടിക്കാനായി കയറിയിറങ്ങി കൂട്ടുപ്രതികൾക്ക് ആക്രമിക്കാൻ സൗകര്യമൊരുക്കി നൽകി. ആളൊഴിഞ്ഞ ഭാഗത്ത് സ്കൂട്ടർ നിർത്തി മറ്റു പ്രതികൾ സ്കൂട്ടർ മറിച്ചിട്ട് സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

പ്രതികൾ രക്ഷപ്പെടുന്നത് കണ്ട് സംശയം തോന്നിയ ഇരുമ്പുഴി സ്വദേശി മുഹമ്മദ് മുൻഷിർ പ്രതികളെ പിന്തുടർന്ന് ബൈക്കിന്റെ ഫോട്ടോ എടുത്ത് മഞ്ചേരി പോലീസിന് കൈമാറിയത് കേസിൽ നിർണായകമായി.

സംഭവത്തിൽ മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Two arrested in Manjeri for attacking gold merchants and stealing 117 gold pieces



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  a day ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  a day ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  a day ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  a day ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  a day ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  a day ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  a day ago
No Image

ഖാരിഫ് സീസണ്‍; സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ നടപടികളുമായി ഒമാന്‍ പൊലിസ്

oman
  •  a day ago
No Image

400 റൺസിന്റെ റെക്കോർഡ് മറികടക്കാത്ത തീരുമാനത്തിൽ ലാറ പ്രതികരിച്ചതെങ്ങനെ? വ്യക്തമാക്കി മൾഡർ

Cricket
  •  a day ago
No Image

കളിക്കളത്തിലെ അവന്റെ ഓരോ തീരുമാനങ്ങളും വളരെ മികച്ചതായിരുന്നു: സച്ചിൻ

Cricket
  •  a day ago