HOME
DETAILS

വിസിറ്റ് വിസയില്‍ നിര്‍ണായക മാറ്റവുമായി സഊദി; സിംഗിള്‍ എന്‍ട്രിയോ മള്‍പ്പിള്‍ എന്‍ട്രിയോ എന്നിനി എംബസികള്‍ തീരുമാനിക്കും; മലയാളികളടക്കം നിരവധി പേര്‍ ആശങ്കയില്‍

  
Web Desk
March 16 2025 | 11:03 AM

Saudi Arabia Announces Key Changes to Visit Visas Embassies to Decide on Single or Multiple Entry

റിയാദ്: വിസിറ്റ് വിസ സംബന്ധിച്ച നടപടിക്രമങ്ങളില്‍ നിര്‍ണായക മാറ്റം വരുത്തി സഊദി അറേബ്യ. സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എന്‍ട്രി എന്നിവ തെരഞ്ഞെടുക്കാനുള്ള ഒപ്ഷന്‍, വിസ ആപ്ലിക്കേഷന്‍ പോര്‍ട്ടലില്‍ നിന്ന് പിന്‍വലിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ ബുധനാഴ്ച മുതല്‍ ഈ ഓപ്ഷന്‍ ലഭ്യമല്ല. ഇതേക്കുറിച്ചുള്ള പുതിയ അറിയിപ്പ് സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

വിസിറ്റ് വിസ കാലാവധി, സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എന്‍ട്രി, സഊദിയില്‍ കഴിയുന്ന കാലയളവ് എന്നിവ വിസ സ്റ്റാമ്പിങ് സമയത്ത് അതത് രാജ്യങ്ങളിലെ സഊദി അറേബ്യന്‍ എംബസികളാണ് നിശ്ചയിക്കുക. പുതിയ രീതിയനുസരിച്ച് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ താമസ കാലാവധിയും സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എന്‍ട്രി എന്നതും അപേക്ഷാ ഘട്ടത്തില്‍ ഉറപ്പിക്കാനാവില്ലെന്ന് ചുരുക്കം.

വിഎഫ്എസ് വഴി വിസ സ്റ്റാമ്പിങ് ഘട്ടത്തിന്റെ സമയത്ത് മാത്രമാണ് ഇക്കാര്യം അറിയാന്‍ സാധിക്കുക. വിസ കാലാവധിയും സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്നിവയില്‍ ഏതാണെന്നും നേരത്തേ അറിയാന്‍ സാധിക്കില്ല. ഇക്കാര്യം മനസ്സിലാക്കണമെങ്കില്‍ സ്റ്റാമ്പിങ് നടപടി പൂര്‍ത്തിയാക്കിയ ശേഷം പാസ്‌പോര്‍ട്ട് കൈയില്‍ കിട്ടണം.

മലയാളികള്‍ ഉള്‍പ്പടെ സഊദി അറേബ്യ സന്ദര്‍ശിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരെ ആശങ്കയിയിലാക്കുന്നതാണ് പുതിയ രീതി. നേരത്തേ ജനുവരി 31ന് അധികൃതര്‍ മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസ ഒപ്ഷന്‍ ഒഴിവാക്കിയായിരുന്നു. എന്നാല്‍ 18 ദിവസങ്ങള്‍ക്ക് ശേഷം അധികൃതര്‍ ഇത് പുനസ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ അപേക്ഷകര്‍ക്ക് വിസ സ്റ്റാമ്പ് ചെയ്ത് ലഭിച്ചിരുന്നില്ല. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുമായി സമീപിക്കുമ്പോള്‍ സിംഗിള്‍ എന്‍ട്രിയേ നിലവിലുള്ളൂ എന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്നത്. ഇത് അവധിക്കാലത്ത് വിസിറ്റ് വിസയില്‍ സഊദിയില്‍ പോകാന്‍ പദ്ധതിയിട്ടിരുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവരെ നിരാശപ്പെടുത്തിയിരുന്നു.

Saudi Arabia Announces Key Changes to Visit Visas; Embassies to Decide on Single or Multiple Entry

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇന്ന് നല്ല കാലാവസ്ഥ, താപനില കുറയും; വടക്കൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത

uae
  •  17 hours ago
No Image

എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ 20കാരന്‍ അറസ്റ്റില്‍

Kerala
  •  17 hours ago
No Image

ബെംഗളൂരുവില്‍ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി

Kerala
  •  18 hours ago
No Image

മുഖ്യ ആസൂത്രക; മാസപ്പടി കേസിൽ വീണ വിജയനെതിരെ ​ഗുരുതര കണ്ടെത്തലകളുമായി എസ്എഫ്‌ഐഒ കുറ്റപത്രം

Kerala
  •  18 hours ago
No Image

പഹല്‍ഗാം ആക്രമണം: ഭക്ഷണവും വെള്ളവും ലഭിക്കാതെ ഗുല്‍മര്‍ഗില്‍ കുടുങ്ങി മലപ്പുറത്തേയും കോഴിക്കോട്ടേയും കുടുംബങ്ങള്‍

Kerala
  •  18 hours ago
No Image

ലോക്കോപൈലറ്റുമാരുടെ ഏറെനാളായുള്ള പരാതിക്ക് പരിഹാരം; എന്‍ജിന്‍ കാബിനുകളില്‍ യൂറിനല്‍ സ്ഥാപിക്കുന്നു, കാബിനുകള്‍ എയര്‍കണ്ടീഷന്‍ ചെയ്യാനും തീരുമാനം

latest
  •  18 hours ago
No Image

പ്രതിഷേധിച്ച് തെരുവിലിറങ്ങി കശ്മീരികള്‍, 35 വര്‍ഷത്തിനിടെ ആദ്യമായി താഴ്‌വരയില്‍ ഭീകരാക്രമണത്തിനെതിരെ ബന്ദ്; ഒന്നാം പേജ് കറുപ്പിച്ച് കശ്മീരി മാധ്യമങ്ങള്‍

National
  •  19 hours ago
No Image

കറന്റ് അഫയേഴ്സ്- 23-04-2025

PSC/UPSC
  •  a day ago
No Image

പാലക്കാട്; കൈക്കൂലി കേസിൽ അറസ്റ്റിലായ ഫീൽഡ് അസിസ്റ്റൻ്റിനെ സർവീസിൽ നിന്ന് പുറത്താക്കി; വിജിലൻസ് കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്

Kerala
  •  a day ago
No Image

പഹൽഗാം ഭീകരാക്രമണം: തീവ്രവാദികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്; ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം

National
  •  a day ago