HOME
DETAILS

ഓക്‌സിഡേറ്റീവ് സ്‌ട്രെസ് പ്രതിരോധിക്കാം; പുതിയ കണ്ടെത്തലുമായി ആര്‍.ജി.സി.ബിയിലെ ശാസ്ത്രജ്ഞര്‍

  
March 17, 2025 | 3:46 AM

Breakthrough Discovery RGCBI Scientists Find Way to Combat Oxidative Stress

തിരുവനന്തപുരം: മനുഷ്യരിലെ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് പ്രതിരോധിക്കാനുള്ള കണ്ടെത്തലുമായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ (ആര്‍.ജി.സി.ബി) ശാസ്ത്രജ്ഞര്‍. കോശങ്ങളിലെ ജനിതകവസ്തുക്കളിലൊന്നായ ആര്‍.എന്‍.എ പൂര്‍ണ വളര്‍ച്ചയെത്തുന്ന ഘട്ടവുമായി ബന്ധപ്പെട്ട 'ക്ലീവേജ് സൈറ്റ് ഹെറ്ററോജെനിറ്റി' പ്രക്രിയയിലൂടെ മനുഷ്യ കോശങ്ങള്‍ക്ക് ഓക്‌സിഡേറ്റീവ് സ്‌ട്രെസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍. 
കാന്‍സര്‍, പ്രമേഹം തുടങ്ങി ഹൃദയനാഡീ സംബന്ധിയായ രോഗങ്ങള്‍ വരെ തടയാനുള്ള മികച്ച ചികിത്സാരീതികളുടേയും മരുന്നുകളുടേയും കണ്ടെത്തലിന് പഠനറിപ്പോര്‍ട്ട് സഹായകമാകും. 

ഡോ. രാകേഷ് എസ്. ലൈഷ്‌റാമിന്റെ നേതൃത്വത്തില്‍ ഡോ. ഫേബ ഷാജി, ഡോ. ജംഷായിദ് അലി എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് മോളിക്കുലാര്‍ ബയോളജി മേഖലയിലെ സുപ്രധാന കണ്ടെത്തലിനു പിന്നില്‍. അന്താരാഷ്ട്ര പ്രശസ്തമായ റെഡോക്‌സ് ബയോളജി ജേണലില്‍ പഠനത്തിലെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെയും ആന്റിഓക്‌സിഡന്റ് പ്രോട്ടീനുകളുടേയും അസന്തുലിതാവസ്ഥയാണ് ഓക്‌സിഡേറ്റീവ് സ്‌ട്രെസ്. കോശനാശം, അകാല വാര്‍ധക്യം, കാന്‍സര്‍, പ്രമേഹം, ഹൃദയനാഡീ സംബന്ധിയായ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് പ്രധാന കാരണമാണ്. 

പുകവലി, ഭക്ഷണക്രമത്തിലെ പോരായ്മകള്‍, മദ്യപാനം തുടങ്ങിയവയ്‌ക്കൊപ്പം പാരിസ്ഥിതിക കാരണങ്ങള്‍, മരുന്നുകളുടെ ഉപയോഗം എന്നിവ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സിലേക്ക് നയിച്ചേക്കാമെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് മാരകമായ രോഗങ്ങള്‍ക്ക് കാരണമാകും. 

ആര്‍.എന്‍.എ സ്വീക്വന്‍സിങ് ടെക്‌നോളജി, മോളിക്കുലാര്‍ ബയോളജി ടെക്‌നിക് തുടങ്ങിയവ ഉപയോഗിച്ചാണ് സംഘം പഠനം നടത്തിയത്. കോശങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും മനുഷ്യരിലെ രോഗങ്ങള്‍ തടയുന്നതിനും ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് നിയന്ത്രിക്കേണ്ടതുണ്ടെന്ന് ഡോ. രാകേഷ് എസ്. ലൈഷ്‌റാം പറഞ്ഞു. 

കോശങ്ങളിലെ ജനിതക ഘടകങ്ങളായ ഡി.എന്‍.എ, ആര്‍.എന്‍.എ എന്നിവയിലുണ്ടാക്കുന്ന മാറ്റങ്ങളിലൂടെ ജീന്‍ എക്‌സ്പ്രഷന്‍സിനെ നിയന്ത്രിക്കുന്നതും ശരീരം ഓക്‌സിഡേറ്റീവ് സ്‌ട്രെസിനോട് പ്രതികരിക്കുന്നതും സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ് പഠന റിപ്പോര്‍ട്ടിലുള്ളത്. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കാരണമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സാ നിര്‍ണയത്തേയും മരുന്നുല്‍പ്പാദത്തെയും ഈ പഠന റിപ്പോര്‍ട്ട് ഗുണകരമായി സ്വാധീനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഗവേഷകരെ ആര്‍.ജി.സി.ബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ അഭിനന്ദിച്ചു.

Scientists at the Rajiv Gandhi Centre for Biotechnology (RGCBI) have made a groundbreaking discovery that could potentially combat oxidative stress, paving the way for new treatments and therapies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ സി.ഐയ്ക്ക് നേരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

latest
  •  19 hours ago
No Image

ചെങ്കടലിൽ സൈനിക നടപടികൾ കുറയ്ക്കണം; നയതന്ത്ര ഇടപെടലുകൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ

oman
  •  19 hours ago
No Image

തെരുവ് പൂച്ചകൾക്കായി മാസം ചെലവഴിക്കുന്നത് 10,000 ദിർഹത്തോളം; നന്മയുടെ കഥയുമായി ദുബൈയിലെ പ്രവാസികൾ

uae
  •  19 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പി.എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവ്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  20 hours ago
No Image

ശൈഖുല്‍ ജാമിഅ ഇനി ഓര്‍മ;  പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

Kerala
  •  20 hours ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രതികൾക്ക് 10 വർഷം തടവും 1.3 ബില്യൺ ഡോളർ പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  20 hours ago
No Image

കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ്മാര്‍ക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും; മോദി സര്‍ക്കാറിനെതിരേ അഞ്ഞടിച്ച് സോണിയാഗാന്ധി

National
  •  20 hours ago
No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  20 hours ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  21 hours ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  21 hours ago