
സിപിഎമ്മിൽ പത്മകുമാറിന് തരംതാഴ്ത്തൽ; കോൺഗ്രസിലെത്തിക്കാൻ ശ്രമം സജീവം

പത്തനംതിട്ട: സി.പി.എം സംസ്ഥാന സമിതിയിൽ ഇടം ലഭിക്കാതിരുന്നതിനെ തുടർന്ന് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയ ജില്ലാ സെക്രട്ടേറിയറ്റംഗം എ. പത്മകുമാറിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താൻ ധാരണ. പത്മകുമാർ സി.പി.എം വിട്ടാൽ കോൺഗ്രസിലെത്താൻ നീക്കം സജീവമായി.
സി.പി.എം വിട്ടാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം നൽകാനുള്ള ആലോചനയിലാണ് കോൺഗ്രസ്. കോൺഗ്രസിൻ്റെ ഉറച്ച കോട്ടയായിരുന്ന പത്തനംതിട്ട കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായി ഇടതുമുന്നണിയുടെ ശക്തികേന്ദ്രമായി മാറിക്കഴിഞ്ഞു. കോന്നി മാത്രമായിരുന്നു യു.ഡി.എഫിന് പിടിവള്ളി ആയിരുന്നത്. എന്നാൽ, ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും 2019 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് അടൂർ പ്രകാശ് കോന്നിയിലെ നിയമസഭാംഗത്വം രാജിവച്ചതിനെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ മണ്ഡലം സി.പി.എം പിടിച്ചെടുത്തു.
2021ലും പാർട്ടി വിജയം ആവർത്തിക്കുകയായിരുന്നു. 1991ൽ കോന്നിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്മകുമാറിനെ 1996ൽ തോൽപ്പിച്ച അടൂർ പ്രകാശ് 2016ലെ തെരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു.
2001ൽ ആറൻമുളയിൽ മത്സരിച്ച പത്മകുമാർ കോൺഗ്രസിലെ മാലേത്ത് സരളാദേവിയോട് പരാജയപ്പെടുകയായിരുന്നു. ആറൻമുളയിലോ കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിൻ്റെ കൈയിലുള്ള റാന്നിയിലോ പത്മകുമാറിനെ മത്സരിപ്പിക്കുന്നത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിൻ്റെ വിലയിരുത്തൽ.
മുൻ ഡി.സി.സി പ്രസിഡൻ്റായിരുന്ന ഫിലിപ്പോസ് തോമസിനെ സി.പി.എം 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാക്കി കോൺഗ്രസിനെ ഞെട്ടിച്ചിരുന്നു. ഇതിന് പത്മകുമാറിലൂടെ തിരിച്ചടി നൽകണമെന്ന അഭിപ്രായം കോൺഗ്രസ് നേതാക്കൾക്കിടയിലുണ്ട്.അടുത്തമാസം ആദ്യം ചെന്നൈയില്‍ നടക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമായിരിക്കും പത്മകുമാറിനെതിരേ നടപടി. നടപടി വേണമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി തെരഞ്ഞെടുത്തതിലുള്ള അതൃപ്തി പത്മകുമാര്‍ പ്രകടിപ്പിച്ചിരുന്നു. ഉന്നയിച്ച പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണെന്നും സംഘടനാ പ്രവര്‍ത്തനം നടത്തുന്നവരെ പാര്‍ട്ടിയുടെ മേല്‍ഘടകങ്ങളിലേക്ക് പരിഗണിക്കണമെന്നും പത്മകുമാർ പറഞ്ഞിരുന്നു.
CPM's attempt to demote Padmaja Kumari to a lower rank fails, while Congress succeeds in bringing her into their fold, marking a significant development in local politics.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫുട്ബോളിൽ അവൻ എന്നെ പോലെ തന്നെയാണ് കളിച്ചുകൊണ്ടിരുന്നത്: മെസി
Football
• 6 days ago
ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു
Kerala
• 6 days ago
മംഗലാപുരത്ത് വഖ്ഫ് ബില്ലിനെതിരേ സുന്നി സംഘടനകളുടെ വഖ്ഫ് മഹാറാലി
Kerala
• 6 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടക്കുന്നത് വരെ മാധ്യമങ്ങളെ കാണില്ലെന്ന് പിവി അൻവർ
Kerala
• 6 days ago
2026 ലോകകപ്പിൽ അർജന്റീനക്കായി കളിക്കുമോ? മറുപടിയുമായി മെസി
Football
• 6 days ago
വയനാട്ടിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ച് തകർത്തു; സംഭവത്തിൽ മൂന്ന് പേർ പിടിയിൽ
Kerala
• 6 days ago
ദിവ്യ എസ് അയ്യർ സർവീസ് ചട്ടങ്ങൾക്കെതിരായി പ്രവർത്തിച്ചു; പരാതിയുമായി യൂത്ത് കോൺഗ്രസ്
Kerala
• 6 days ago
ഇനിയും ഫൈന്‍ അടച്ചില്ലേ?, സഊദിയിലെ ട്രാഫിക് പിഴകളിലെ 50% ഇളവ് ഇന്നു അവസാനിക്കും
Saudi-arabia
• 6 days ago
ദുബൈയില്‍ പുതിയ തൊഴിലവസരങ്ങളുമായി അസീസി ഡെവലപ്‌മെന്റ്‌സ്; വര്‍ഷാവസാനത്തോടെ 7000ത്തോളം പേരെ നിയമിക്കും
latest
• 6 days ago
'ദില്ലിയില്‍ നിന്നുള്ള ഒരു ശക്തിക്കു മുന്നിലും തമിഴ്‌നാട് കീഴടങ്ങില്ല'; ബിജെപിയെ വെല്ലുവിളിച്ച് എം.കെ സ്റ്റാലിന്‍
National
• 6 days ago
ജഗന് മോഹന്‍ റെഡ്ഡിക്കും ഡാല്‍മിയ സിമന്റ്സിനും തിരിച്ചടി; 800 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഇ.ഡി
National
• 6 days ago.png?w=200&q=75)
ഹോട്ടൽ പരിശോധനയ്ക്കിടെ ഓടിപ്പോയതിന് വിശദീകരണം നൽകണം; നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസ് നോട്ടീസ്
Kerala
• 7 days ago
ഖത്തറിൽ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
latest
• 7 days ago
ജാപ്പനീസ് എംബസി ഉദ്യോഗസ്ഥയുടെ ലൈംഗികാരോപണ പരാതി; മുതിര്‍ന്ന പ്രൊഫസറെ പുറത്താക്കി ജെഎന്‍യു
National
• 7 days ago
കെ.എ.എസ് പരീക്ഷയിൽ അപേക്ഷകർ കുറഞ്ഞു: പ്രായപരിധിയും വിജ്ഞാപന കാലതാമസവും പ്രതിസന്ധിയിൽ
Kerala
• 7 days ago.png?w=200&q=75)
ശാരദാ മുരളീധരൻ 30ന് പടിയിറങ്ങും മനോജ് ജോഷിയെ മടക്കിവിളിക്കാൻ മുഖ്യമന്ത്രി; എ. ജയതിലകിന് വെല്ലുവിളി
Kerala
• 7 days ago
ഗുരുതരാവസ്ഥയിലായ രോഗിയെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാന്‍ 108 ആംബുലന്‍സില്‍ വിളിച്ചിട്ടും വിട്ടു നല്‍കിയില്ല; രോഗി മരിച്ചു
Kerala
• 7 days ago
ഗവർണറെ തടഞ്ഞ എസ്.എഫ്.ഐ നേതാവിന് ഓപൺ സർവകലാശാല സിൻഡിക്കേറ്റ് പദവി ; വിദേശ വിദ്യാർഥി ഏജൻസി ഡയറക്ടർക്കും നിയമനം
Kerala
• 7 days ago
വനിത സിപിഒ റാങ്ക് ലിസ്റ്റ്: 45 പേര്‍ക്ക് കൂടി അഡ്വൈസ് മെമ്മോ അയച്ചു
Kerala
• 7 days ago
അഞ്ചു കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയ സ്ത്രീ ജാമ്യത്തിലിറങ്ങി 4.33 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ
Kerala
• 7 days ago
ലഹരി ഉപയോഗം മൂലം കണ്ണ് തടിച്ചു, ഷൂട്ടിങ് മുടക്കി, ലൈംഗിക ചുവയോടെ സംസാരം: ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിൻസി നൽകിയ പരാതി പുറത്ത്
Kerala
• 7 days ago