HOME
DETAILS

ഔറംഗസീബിന്റെ മഖ്ബറ പൊളിച്ചു നീക്കിയില്ലെങ്കിൽ കർസേവ; ഭീഷണിയുമായി വി.എച്ച്.പിയും ബജ്‌റംഗ്ദളും

  
Web Desk
March 17 2025 | 05:03 AM

VHP  Bajrang Dal Threaten Kar Seva if Aurangzebs Tomb is Not Demolished

മുംബൈ: മുഗള്‍ ഭരണാധികാരി ഔറംഗസീബിന്റെ മഖ്ബറ പൊളിച്ചു നീക്കിയില്ലെങ്കിൽ കർസേവ നടത്തുമെന്ന ഭീഷണിയുമായി തീവ്ര ഹിന്ദുത്വസംഘടനകളായ വി.എച്ച്.പിയും ബജ്‌റംഗ്ദളും. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നും ഇല്ലെങ്കിൽ ബാബരി മസ്ജിദിന്റെ സ്ഥിതി ആവർത്തിക്കുമെന്നും സംഘ്പരിവാർ സംഘടനകളുടെ മുന്നറിയിപ്പിൽ പറയുന്നു. ഔറംഗാബാദിലെ (ഛത്രപതി സംഭാജി നഗര്‍) ഖുല്‍ദാബാദിലാണ് ഔറംഗസീബിന്റെ ഖബര്‍ സ്ഥിതിചെയ്യുന്നത്. 

തീവ്രഹിന്ദുത്വ സന്യാസിയായ ത്രിംബകേശ്വറിലെ തന്ത്രപീഠാധിശ്വര്‍ അനികേത് ശാസ്ത്രി മഹാരാജ് മഖ്ബറ തകര്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഇത് പിന്നീട് ബജ്‌റംഗ്ദള്‍ ഏറ്റെടുക്കുകയും വി.എച്ച്.പി പിന്തുണയുമായി രംഗത്തുവരികയുമായിരുന്നു. ഔറംഗസേബ് ഹിന്ദുക്കള്‍ക്ക് ദുരിതം വരുത്തിയ ക്രൂരനായ ഭരണാധികാരിയായിരുന്നുവെന്ന് ആരോപിച്ചാണ് ഖബര്‍ തകര്‍ക്കാനുള്ള നീക്കം നടത്തുന്നത്. അദ്ദേഹത്തിന്റെ ഖബര്‍സ്ഥാന് മഹാരാഷ്ട്രയില്‍ സ്ഥാനമില്ലെന്നും അത് ഉടന്‍ പൊളിച്ചുമാറ്റണമെന്നും സന്യാസി പറഞ്ഞു. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ശിവാജിയുടെ അനുയായികള്‍ അത് ഏറ്റെടുക്കുമെന്നും സന്യാസി ഭീഷണിമുഴക്കി.  

ഖുൽദാബാദിലെ ശവകുടീരം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 11.30ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംഘടനകൾ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് മഖ്ബറയ്ക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് മഹാരാഷ്ട്ര പൊലിസ്. 15 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്റ്റേറ്റ് റിസര്‍വ് പൊലിസ് സേനയുടെ സംഘത്തെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചത്. 
ജില്ലാ കലക്ടർമാരുടെയും തഹസീൽദാർമാരുടെയും ഓഫിസുകൾക്ക് മുന്നിലാവും ഇന്നത്തെ പ്രതിഷേധമെന്നാണ് റിപ്പോർട്ട്. 

അടിമത്തത്തിന്റെയും അതിക്രമങ്ങളുടെയും കീഴ്പ്പെടുത്തലിന്റേയും ഓർമപ്പെടുത്തലാണ് ഔറം​ഗസീബിന്റെ ശവകുടീരമെന്ന് എച്ച്പി മേഖലാ തലവൻ കിഷോർ ചവാൻ, ബജ്‌റംഗ്ദൾ മേഖലാ കോഡിനേറ്റർ നിതിൻ മഹാജൻ, സന്ദേശ് ഭെഗ്‌ഡെ എന്നിവർ ആരോപിച്ചു. 

വി.എച്ച്പി, ബജ്‌റംഗ്ദൾ ആവശ്യത്തെ പിന്തുണച്ച് മഹാരാഷ്ട്ര മന്ത്രിയും ഷിൻഡെ വിഭാ​ഗം ശിവസേന നേതാവുമായ സഞ്ജയ് ശിർസത്തും രം​ഗത്തെത്തിയിട്ടുണ്ട്. പൊളിക്കണമെന്നാണ് തങ്ങളുടെയും ആവശ്യന്നും എന്തിനാണ് ഔറം​ഗസേബിന്റെ ശവകുടീരം നിലനിർത്തുന്നതെന്നും ശിർസത്ത് പ്രതികരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാര്‍പാപ്പയുടെ മരണകാരണം ഹൃദയസ്തംഭനവും പക്ഷാഘാതവും മൂലം; സ്ഥിരീകരിച്ച് വത്തിക്കാന്‍

International
  •  3 days ago
No Image

വന്യജീവി ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ട് ഒരുവർഷം; തുടർനടപടിയില്ല

Kerala
  •  3 days ago
No Image

പകല്‍ താപനിലയില്‍ വര്‍ധന; ചുട്ടുപൊള്ളി കണ്ണൂരും പാലക്കാടും

Kerala
  •  3 days ago
No Image

ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസം; സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് എല്‍സണ്‍ എസ്‌റ്റേറ്റ് നല്‍കിയ അപ്പീല്‍ തള്ളി സുപ്രീം കോടതി

Kerala
  •  3 days ago
No Image

പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തിനിടെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് തുടക്കം

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-21-04-2025

PSC/UPSC
  •  3 days ago
No Image

കിയ മോട്ടോഴ്‌സിന്റെ പ്ലാന്റിൽ നിന്ന് 900 എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ പിടിയിൽ; വിദേശ പൗരന്മാരും അറസ്റ്റിൽ

Kerala
  •  3 days ago
No Image

സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് പുതിയ നയം അവതരിപ്പിച്ച് അബൂദബി വിദ്യാഭ്യാസ വകുപ്പ്

latest
  •  3 days ago
No Image

പോപ്പിന് വിട.!; അടുത്ത പോപ്പിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും, ഇന്ത്യയില്‍നിന്ന് നാലുപേര്‍ക്ക് വോട്ട്, തീരുമാനമായാല്‍ വെളുത്ത പുക

International
  •  3 days ago
No Image

കൊല്ലത്ത് അച്ഛനെയും മകനെയും മർദ്ദിച്ച സംഭവത്തിൽ ഈസ്റ്റ് എസ്.ഐക്ക് സസ്പെൻഷൻ

Kerala
  •  3 days ago