HOME
DETAILS

'മോസ്റ്റ് നോബിള്‍ നമ്പര്‍' ചാരിറ്റി ലേലത്തിലെ ഏറ്റവും വിലയേറിയ നമ്പര്‍ പ്ലേറ്റായി ഡിഡി5; വിറ്റുപോയത് 82 കോടി രൂപക്ക്

  
March 17, 2025 | 6:01 AM

DD5 Becomes Most Expensive Number Plate Sold for 82 Crore at Most Noble Number Auction

ദുബൈ: ദുബൈയിലെ പ്രമുഖ ബിസിനസുകാരും മനുഷ്യസ്‌നേഹികളും ഒത്തിചേര്‍ന്ന 'മോസ്റ്റ് നോബിള്‍ നമ്പര്‍' ചാരിറ്റി ഇക്കഴിഞ്ഞ ദിവസമാണ് നടന്നത്. നോബിള്‍ നമ്പര്‍ ചാരിറ്റി ലേലത്തില്‍ 83,677,000 ദിര്‍ഹമാണ് സമാഹരിച്ചത്. ലേലത്തില്‍ സമ്പാദിച്ച തുക ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് കാമ്പെയ്‌നിലേക്ക് നല്‍കും.

റമദാനോട് അനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചികിത്സയും ആരോഗ്യ സംരക്ഷണവും ആവശ്യമുള്ളവരെ സഹായിക്കുന്നതിനായി എന്‍ഡോവ്‌മെന്റ് ഫണ്ട് സ്ഥാപിച്ച് പിതാക്കന്മാരെ ആദരിക്കുന്നതിനുള്ള കാമ്പയിന്‍ ആരംഭിച്ചിരുന്നു.

എമിറേറ്റ്‌സ് ആക്ഷനുമായി സഹകരിച്ച് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ), ഇ & യുഎഇ, ഡു എന്നിവയുടെ പിന്തുണയോടെ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സാണ് ബുര്‍ജ് ഖലീഫയിലെ അര്‍മാനി ദുബൈ ഹോട്ടലില്‍ ലേലം സംഘടിപ്പിച്ചത്. ആര്‍ടിഎയില്‍ നിന്നുള്ള 5 വാഹന പ്ലേറ്റ് നമ്പറുകളും 10 ഡു മൊബൈല്‍ നമ്പറുകളും 10 ഇ & യുഎഇ മൊബൈല്‍ നമ്പറുകളുമുള്‍പ്പെടെ 25 പ്രത്യേക നമ്പറുകളാണ് ലേലത്തില്‍ വെച്ചിരുന്നത്.

ലേലത്തില്‍ നിന്നുള്ള വരുമാനം ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് കാമ്പെയ്‌നിനെയും പിന്നോക്ക വിഭാഗങ്ങളിലെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. ആശുപത്രികള്‍ വികസിപ്പിക്കുക, അവശ്യ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും നല്‍കുക, കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക, ഓപ്പറേറ്റിംഗ് റൂമുകള്‍ നവീകരിക്കുക എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ആര്‍ടിഎ പ്ലേറ്റ് നമ്പറുകള്‍ വഴി 75.9 ദശലക്ഷം ദിര്‍ഹമാണ് ലഭിച്ചത്. ഇ & യുഎഇ മൊബൈല്‍ നമ്പറുകള്‍ വഴി 4.732 ദശലക്ഷം ദിര്‍ഹവും ഡു മൊബൈല്‍ നമ്പറുകള്‍ക്ക് 3.045 ദശലക്ഷം ദിര്‍ഹവുമാണ് ലഭിച്ചത്.

ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് കാമ്പെയ്‌നിന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനായി ബിസിനസുകാര്‍, പ്രമുഖ മനുഷ്യസ്‌നേഹികള്‍ എന്നിവര്‍ ലേലത്തില്‍ ഭാഗമായി.

എംബിആര്‍ജിഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കാമ്പെയ്ന്‍ വ്യക്തികള്‍ക്ക് അവരുടെ പിതാക്കന്മാരുടെ പേരില്‍ ദാനം ചെയ്യാന്‍ അനുവദിച്ചുകൊണ്ട് പിതാക്കന്മാരെ ആദരിക്കുന്നു. മാതാപിതാക്കളെ ബഹുമാനിക്കുക, അനുകമ്പ, ഐക്യദാര്‍ഢ്യം എന്നീ മഹത്തായ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ സംരഭത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍. എന്‍ഡോവ്‌മെന്റുകളുടെ ആശയം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ജീവകാരുണ്യ, മാനുഷിക പ്രവര്‍ത്തനങ്ങളില്‍ ഒരു ആഗോള ശക്തിയെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്താനും ഈ സംരഭം സഹായിക്കും.

ബിന്‍ഗാട്ടി ഹോള്‍ഡിംഗിന്റെ ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ഗാട്ടിയാണ് മോസ്റ്റ് നോബിള്‍ നമ്പര്‍ ചാരിറ്റി ലേലത്തിലെ ഏറ്റവും വിലയേറിയ ബിഡ്ഡായ DD5 വിളിച്ചെടുത്തത്. ഏകദേശം 82 കോടി ഇന്ത്യന്‍ രൂപക്കാണ് ബിന്‍ഗാട്ടി ഡിഡി5 സ്വന്തമാക്കിയത്. DD12ന് 12.8 ദശലക്ഷവും DD15ന് 9.2 ദശലക്ഷംവും DD24ന് 6.3 ദശലക്ഷവും DD77ന് 12.6 ദശലക്ഷം ദിര്‍ഹവുമാണ് ലേലത്തില്‍ ലഭിച്ചത്.

മാര്‍ച്ച് 16 ഞായറാഴ്ചയും മാര്‍ച്ച് 17 തിങ്കളാഴ്ചയും അബൂദബിയില്‍ സമാനമായ ഒരു ലേലം നടക്കുന്നുണ്ട്. നമ്പര്‍ 20, നമ്പര്‍ 2, മോട്ടോര്‍സൈക്കിള്‍ പ്ലേറ്റ് 1, ക്ലാസിക് പ്ലേറ്റുകള്‍ എന്നിവയുള്‍പ്പെടെ 444 പ്രത്യേക പ്ലേറ്റ് നമ്പറുകളാണ് ഈ ലേലത്തില്‍ ഉണ്ടാവുക. എമിറേറ്റ്‌സ് ആക്ഷന്‍ ആപ്പ് വഴിയും ഓണ്‍ലൈനായും ബിഡ്ഡിംഗ് ലഭ്യമാണ്.

DD5 Becomes Most Expensive Number Plate, Sold for ₹82 Crore at ‘Most Noble Number’ Auction

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ് കേസ്; ബ്ലൂചിപ്പ് ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  a day ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ അതത് ദിവസം പൊതുഅവധി

Kerala
  •  a day ago
No Image

വീണ്ടും മഴ വരുന്നു; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a day ago
No Image

ദേശീയ പതാകയുടെ മനോഹരമായ ആനിമേഷൻ; ദേശീയ ദിനത്തിൽ യുഎഇക്ക് ആശംസയുമായി ഗൂഗിൾ ഡൂഡിൽ

uae
  •  a day ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി

Kerala
  •  a day ago
No Image

കേരളത്തില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടുന്നത് പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി

National
  •  a day ago
No Image

'സഞ്ചാര്‍ സാഥി വേണ്ടെങ്കില്‍ ആപ് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാം' പ്രതിഷേധത്തിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

National
  •  a day ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: നിരാഹാര സമരം പ്രഖ്യാപിച്ച രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി

Kerala
  •  a day ago
No Image

ദേശീയ ദിനാഘോഷം: ദുബൈയിൽ കരിമരുന്ന് പ്രയോഗം കാണാൻ പോകേണ്ടത് എവിടെ? സമ്പൂർണ്ണ വിവരങ്ങൾ

uae
  •  a day ago
No Image

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണം; ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a day ago