HOME
DETAILS

സി.എ.ജിയെ സർക്കാർ നേരിട്ട് നിയമിക്കുന്ന സംവിധാനത്തിൽ മാറ്റം വരുത്തണം; കേന്ദ്രത്തിന് സുപ്രിംകോടതിയുടെ നോട്ടിസ്

  
Sudev
March 18 2025 | 02:03 AM

The system of direct appointment of CAG by the government should be changed notice to the Center

ന്യൂഡൽഹി: കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ സർക്കാർ നിയമിക്കുന്ന സംവിധാനം മാറ്റി സ്വതന്ത്ര സംവിധാനം ഏർപ്പെടുത്താൻ ഉത്തരവിടണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ സുപ്രിംകോടതി കേന്ദ്ര സർക്കാരിന് നോട്ടിസയച്ചു. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ഒരു സ്വതന്ത്ര സമിതിയായിരിക്കണം സി.എ.ജി നിയമനം നടത്തേണ്ടതെന്ന് ചൂണ്ടിക്കാട്ടി സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനാണ് സുപ്രിംകോടതിയെ സമീപിച്ചത്. സി.എ.ജിയെ നേരിട്ട് കേന്ദ്ര സർക്കാർ തെരഞ്ഞെടുക്കുന്ന സംവിധാനം അവരുടെ പ്രവർത്തന സ്വാതന്ത്ര്യവും വിശ്വാസ്യതയും ഇല്ലാതാക്കുന്നുണ്ടെന്നും ഹരജിയിൽ ആരോപിച്ചു. 

സി.എ.ജിയുടെ സ്വാതന്ത്ര്യത്തെ സംശയിക്കുന്ന തരത്തിൽ സമീപ വർഷങ്ങളിൽ എന്തെങ്കിലും സംഭവങ്ങളുണ്ടായിട്ടുണ്ടോയെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷണോട് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ.കെ സിങ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. സി.എ.ജി റിപ്പോർട്ടുകൾ കുറഞ്ഞുവരികയാണെന്നും ജീവനക്കാരുടെ എണ്ണം കുറയുകയാണെന്നും ഭൂഷൺ വാദിച്ചു. മഹാരാഷ്ട്ര അടക്കമുള്ള ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ഓഡിറ്റുകൾ നിർത്തിവയ്ക്കുകയാണെന്നും അത് നിർഭാഗ്യകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സി.ബി.ഐ ഡയറക്ടറുടെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെയും നിയമനങ്ങളിൽ സുപ്രിംകോടതി ഇടപെട്ട് അവരുടെ സ്വാതന്ത്ര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും സി.എ.ജിക്കും സമാനമായ നിർദേശങ്ങൾ ആവശ്യമാണെന്നും ഭൂഷൺ പറഞ്ഞു. നിയമനങ്ങൾ സർക്കാർ നിയന്ത്രിക്കുകയാണെങ്കിൽ ഈ സ്ഥാപനങ്ങളുടെ  സ്വാതന്ത്ര്യം തകരാറിലാകുമെന്നും ഭൂഷൺ വാദിച്ചു. നമ്മുടെ സ്ഥാപനങ്ങളെ നമ്മൾ വിശ്വസിക്കണമെന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്ത് ഇതിന് മറുപടി നൽകിയത്. 

രാഷ്ട്രപതിക്ക് സി.എ.ജിയെ നിയമിക്കാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 148 വ്യക്തമായി അധികാരം നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ മറ്റൊരു നടപടിക്രമത്തിനായി കോടതിക്ക് ഇടപെടാൻ കഴിയുമോയെന്നും ജസ്റ്റിസ് കൂര്യകാന്ത് ചോദിച്ചു. വാദത്തിനൊടുവിൽ കേസിൽ കേന്ദ്രത്തിന് നോട്ടിസ് അയക്കാൻ കോടതി ഉത്തരവിട്ടു. വിഷയം മൂന്നംഗ ബെഞ്ച് കേൾക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. ഭരണഘടനാ ബെഞ്ചിനും വിഷയം കേൾക്കാൻ കഴിയുമെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെറിയ ഇടവേള കഴിഞ്ഞു; കേരളത്തിൽ ഇന്ന് മുതൽ മഴ സജീവമാകും, മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

Weather
  •  2 days ago
No Image

അറേബ്യന്‍ ഉപദ്വീപില്‍ ആദിമ മനുഷ്യ വാസത്തിന് തെളിവ്; ഷാര്‍ജയില്‍ നിന്ന് കണ്ടെത്തിയത് 80,000 വര്‍ഷം പഴക്കമുള്ള ഉപകരണങ്ങള്‍; കൗതുകമുണര്‍ത്തുന്ന ചിത്രങ്ങള്‍ കാണാം

Science
  •  2 days ago
No Image

ഷെയ്ഖ് സായിദ് റോഡ് നവീകരണം പൂര്‍ത്തിയായി; യാത്രാസമയം 40% കുറവ്; അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്‌സിറ്റ് വീതി കൂട്ടി, ശേഷി ഇരട്ടിയാക്കി

uae
  •  2 days ago
No Image

കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്‍.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍

Kerala
  •  2 days ago
No Image

പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്‌കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്

Kerala
  •  2 days ago
No Image

ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്

Kerala
  •  2 days ago
No Image

അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്

Kerala
  •  2 days ago
No Image

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

Kerala
  •  2 days ago
No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  2 days ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  2 days ago