HOME
DETAILS

കളഞ്ഞുപോയ എടിഎം കാര്‍ഡും പിന്‍നമ്പറും ഉപയോഗിച്ച് പണം തട്ടിയ ബിജെപി നേതാവ് പിടിയില്‍

  
Ashraf
March 18 2025 | 12:03 PM

police arrest bjp leader for thefting money using atm card in chengannoor

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ സ്വദേശിയുടെ കളഞ്ഞുപോയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ കേസില്‍ ബിജെപി വനിതാ നേതാവും, ഓട്ടോ ഡ്രൈവറും അറസ്റ്റില്‍. കാര്‍ഡുപയോഗിച്ച് മൂന്ന് എടിഎമ്മുകളില്‍ നിന്നായാണ് ഇരുവരും പണം തട്ടിയത്. സംഭവത്തില്‍ ബിജെപി നേതാവും ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍ വണ്ടൂര്‍ ഡിവിഷന്‍ അംഗവുമായ സുജന്യ ഗോപി (42), കല്ലിശ്ശേരി വല്യത്ത് ലക്ഷ്മി നിവാസില്‍ സലിഷ് മോന്‍ (46) എന്നിവരാണ് പിടിയിലായത്. 

ചെങ്ങന്നൂര്‍ സ്വദേശിയായ വിനോദ് എബ്രഹാമാണ് പരാതിക്കാരന്‍. കഴിഞ്ഞ 14ാം തീയതി ഭാര്യയെ ജോലി സ്ഥലത്ത് കൊണ്ടുവിട്ടതിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വിനോദിന്റെ എടിഎം കാര്‍ഡ് അടങ്ങിയ പേഴ്‌സ് നഷ്ടമായത്. എടിഎം കാര്‍ഡിനോടൊപ്പം പിന്‍ നമ്പറും എഴുതി സൂക്ഷിച്ചിരുന്നു. ഇതാണ് പ്രതികള്‍ക്ക് സൗകര്യമൊരുക്കിയത്.

പ്രതികളിലൊരാളായ സലിഷ് മോന് ഓട്ടത്തിനിടയില്‍ എടിഎം കാര്‍ഡ് ലഭിച്ചു. ഇയാള്‍ ഉടന്‍ തന്നെ ബിജെപി നേതാവിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇരുവരും കൂടി 15ാം തീയതി രാവിലെ ആറിനും എട്ടിനും ഇടയില്‍ ബുധനൂര്‍, പാണ്ടനാട്, മാന്നാര്‍ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളില്‍ നിന്നായി 25,000 രൂപ പിന്‍വലിച്ചു. 

അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച വിവരങ്ങള്‍ വിനോദിന്റെ ഫോണിലേക്ക് എസ്എംഎസായി ലഭിച്ചു. ഇതോടെയാണ് ചെങ്ങന്നൂര്‍ പൊലിസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ നഷ്ടപ്പെട്ട പേഴ്‌സ് 16ാം തീയതി പുലര്‍ച്ചെ കല്ലിശ്ശേരി- ഓതറ റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. 

തുടര്‍ന്ന് എടിഎം കൗണ്ടറുകളും, സമീപത്തെ കടകളിലെ സിസിടിവികളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇരുവരും ഒരുമിച്ച് സ്‌കൂട്ടറിലെത്തി പണം പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ പൊലിസ് കണ്ടെടുത്തു. സ്‌കൂട്ടര്‍ നമ്പര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ബിജെപി നേതാവും, കൂട്ടാളിയും പിടിയിലായത്. 

police arrest bjp leader for thefting money using lost atm card in chengannoor

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ എത്തിയത് വലിയ പ്രതീക്ഷയോടെ, രേഖകളില്ലാതെ 13 വര്‍ഷത്തെ ദുരിതം; ഒടുവില്‍ അഷ്‌റഫും കുടുംബവും നാടണഞ്ഞു

bahrain
  •  3 days ago
No Image

ദുബൈയിലെ പ്രവാസി യാത്രക്കാര്‍ അറിയാന്‍: കിങ് സല്‍മാന്‍ സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലെ താല്‍ക്കാലിക വഴിതിരിച്ചുവിടല്‍ ഇന്നുമുതല്‍

uae
  •  3 days ago
No Image

ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷം; അമിത്ഷായുടെ പരിപാടികളില്‍ പങ്കെടുക്കാതെ സുരേഷ് ഗോപി

Kerala
  •  3 days ago
No Image

'വനംവകുപ്പിന്റെ പ്രവര്‍ത്തനം പോരാ'; കേരളാ കോണ്‍ഗ്രസ്-എ.കെ ശശീന്ദ്രൻ പോര് മുറുകുന്നു

Kerala
  •  3 days ago
No Image

ഫറോക്കില്‍ വീട്ടുമുറ്റത്ത് മൃതദേഹം; രണ്ട് ദിവസത്തിലേറെ പഴക്കമെന്ന് സൂചന

Kerala
  •  3 days ago
No Image

ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സ്ലീപ്പർ സെല്ലുകൾ; ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നു

Kerala
  •  3 days ago
No Image

ഷാര്‍ജയില്‍ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് യുവതിയുടെ കുടുംബം

Kerala
  •  3 days ago
No Image

സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചു; രുചികരമായി ഭക്ഷണം തയാറാക്കാന്‍ പാചക തൊഴിലാളികളെ പഠിപ്പിക്കും

Kerala
  •  3 days ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election

National
  •  3 days ago
No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  3 days ago


No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  3 days ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  3 days ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  3 days ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  3 days ago