'ഉമ്മ എന്നോട് ക്ഷമിക്കണം..ഇതും പറഞ്ഞ് അവൻ എന്റെ കഴുത്ത് ഞെരിച്ചു' ഒടുവിൽ അഫാനെതിരെ മാതാവിന്റെ മൊഴി
തിരുവനന്തപുരം: തന്നെ ഉപദ്രവിച്ചത് മകൻ തന്നെയെന്ന് ഒടുവിൽ അഫാന്റെ മാതാവ് ഷെമി മൊഴി നൽകി. കിളിമാനൂർ സിഐ ഇന്നലെ മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെതിരെ മാതാവ് പ്രതികരിച്ചത്.
.'ഉമ്മ എന്നോട് ക്ഷമിക്കണം' എന്ന് പറഞ്ഞ് ഷാൾ കൊണ്ട് കഴുത്തുഞെരിച്ചു.പിന്നീട് ബോധം വന്നപ്പോൾ പൊലിസുകാർ ജനൽ തകർക്കുന്നതാണ് കണ്ടത്. പൊലിസിന് നൽകിയ നിർണായക മൊഴിയിൽ ഷെമി പറയുന്നു. കട്ടിലിൽ നിന്നും വീണപ്പോൾ സംഭവിച്ച പരിക്കായിരുന്നു എന്നാണ് ഷമി ആദ്യം മൊഴി നൽകിയിരുന്നത്.
പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് കഴിഞ്ഞദിവസം പൂർത്തിയായിയിരുന്നു. സഹോദരൻ അഹ്സാൻ്റെയും സുഹൃത്ത് ഫർസാനയുടെയും കൊലപാതകവുമായി ബന്ധപ്പെട്ട് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളിലാണ് പൊലിസ് തെളിവെടുത്തത്.
വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിലെ മൂന്ന് കേസുകൾ പാങ്ങോട് ,കിളിമാനൂർ,വെഞ്ഞാറമൂട് സ്റ്റേഷനുകളിലായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് കേസുകളിലെയും തെളിവെടുപ്പ് പൂർത്തിയായതിനാൽ വേഗത്തിൽ കുറ്റപത്രം തയ്യാറാക്കി സമർപ്പിക്കനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.
ജനുവരി 24നായിരുന്നു നാടിനെ ഞെട്ടിച്ച കൂട്ടക്കൊലപാതകം നടന്നത്. സഹോദരൻ, പെൺസഹൃത്ത്, പിതൃസഹോദരൻ അദ്ദേഹത്തിന്റെ ഭാര്യ പിതാവിന്റെ ഉമ്മ എന്നിവരെയാണ് കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."