
വ്യവസായ മേഖലയിലെ കിതപ്പിനു വിട; സഊദി പ്രാദേശിക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളുടെ എണ്ണം അറുനൂറായി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍; അടിമുടി മാറാന്‍ റിയാദും

റിയാദ്: എണ്ണ, പെട്രോളിയം വ്യവസായത്തില്‍ ലോക രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴും എണ്ണയിതര മേഖലയിലെ വരള്‍ച്ചാ മുരടിപ്പ് സഊദി അറേബ്യക്ക് എക്കാലത്തും ഒരു തലവേദനയായിരുന്നു. എന്നാല്‍ കോവിഡ് പകര്‍ച്ചവ്യാധിക്കു ശേഷം ആഗോള തലത്തിലുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ രാജ്യത്തും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഏകദേശം 600 വിദേശ കമ്പനികള്‍ സഊദിയില്‍ അവരുടെ പ്രാദേശിക ആസ്ഥാനം സ്ഥാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയില്‍ നിന്നുള്ള നോര്‍ത്തേണ്‍ ട്രസ്റ്റ്, ബെക്ടെല്‍, പെപ്സികോ, യുകെയില്‍ നിന്നുള്ള ഐഎച്ച്ജി ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ്, പിഡബ്ല്യുസി, ഡെലോയിറ്റ് എന്നിവയാണ് ഇതിനകം സഊദി അറേബ്യയിലേക്ക് ആസ്ഥാനം മാറ്റിയ ചില പ്രമുഖ സ്ഥാപനങ്ങള്‍.
നേരത്തേ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപ ബാങ്കായ മോര്ഗന് സ്റ്റാന്‍ലി സഊദി അറേബ്യയില്‍ പ്രാദേശിക ആസ്ഥാനം സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. 2024 നവംബറിലാണ് സ്ഥാപനം സഊദിയില്‍ പ്രാദേശിക ആസ്ഥാനം പണിയാന്‍ തീരുമാനം കൈകൊണ്ടത്. 2021ല്‍ രാജ്യം ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളുടെ പ്രാദേശിക ആസ്ഥാനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള സഊദി പ്രോഗ്രാം ആരംഭിച്ചതുമുതല്‍ അഭൂതപൂര്‍വമായ പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിക്ഷേപ മന്ത്രാലയവും റിയാദ് സിറ്റിക്കായുള്ള റോയല്‍ കമ്മീഷനും ചേര്‍ന്നാണ് ഈ പ്രത്യേക ശ്രമത്തിന് നേതൃത്വം നല്‍കുന്നത്.
സഊദി അറേബ്യയിലെ റീജിയണല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് പ്രോഗ്രാം അന്താരാഷ്ട്ര കമ്പനികള്‍ക്ക് നിരവധി പ്രോത്സാഹനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 2023 ഡിസംബറില്‍ പ്രഖ്യാപിച്ച കോര്‍പ്പറേറ്റുകള്‍ക്കുള്ള 30 വര്‍ഷത്തെ നികുതി ഇളവ് ഈ പദ്ധതിയുടെ ഭാഗമാണിത്. കൂടാതെ, സഊദിയിലെ ഏത് പ്രദേശത്തും വ്യവസായ സംബന്ധമായ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പ്രക്രിയ ഈ പ്രോഗ്രാം കാര്യക്ഷമമാക്കുന്നു. കമ്പനികളുടെ പരിവര്‍ത്തനത്തെ സഹായിക്കുന്നതിന് സമഗ്രമായ പിന്തുണാ സേവനങ്ങളും പദ്ധതിയിലൂടെ പ്രദാനം ചെയ്യുന്നു.
പ്രാദേശിക ആസ്ഥാന പരിപാടിക്ക് പുറമേ ആധുനിക അടിസ്ഥാന സൗകര്യങ്ങളും മറ്റ് സൗകര്യങ്ങളുമാണ് അന്താരാഷ്ട്ര സ്ഥാപനങ്ങളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നത്. സഊദിയില്‍ ആസ്ഥാനമുള്ള ഏകദേശം 600 വിദേശ കമ്പനികള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഗണ്യമായ സംഭാവന നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നു. സഊദിയുടെ സമ്പദ്വ്യവസ്ഥ ഇരട്ടിപ്പിക്കുക, രാജ്യത്തെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, ഏറ്റവും പ്രധാനമായി 2030 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ 10 നഗര സമ്പദ്വ്യവസ്ഥകളില് ഒന്നായി റിയാദിനെ മാറ്റുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
The number of foreign companies operating in Saudi Arabia has risen to 600, signaling strong economic growth as Riyadh gears up for a major transformation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
.png?w=200&q=75)
ഹോട്ടൽ പരിശോധനയ്ക്കിടെ ഓടിപ്പോയതിന് വിശദീകരണം നൽകണം; നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസ് നോട്ടീസ്
Kerala
• 8 days ago
ഖത്തറിൽ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
latest
• 8 days ago
ജാപ്പനീസ് എംബസി ഉദ്യോഗസ്ഥയുടെ ലൈംഗികാരോപണ പരാതി; മുതിര്‍ന്ന പ്രൊഫസറെ പുറത്താക്കി ജെഎന്‍യു
National
• 8 days ago
വനിത സിപിഒ റാങ്ക് ലിസ്റ്റ്: 45 പേര്‍ക്ക് കൂടി അഡ്വൈസ് മെമ്മോ അയച്ചു
Kerala
• 8 days ago
അഞ്ചു കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയ സ്ത്രീ ജാമ്യത്തിലിറങ്ങി 4.33 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ
Kerala
• 8 days ago
ലഹരി ഉപയോഗം മൂലം കണ്ണ് തടിച്ചു, ഷൂട്ടിങ് മുടക്കി, ലൈംഗിക ചുവയോടെ സംസാരം: ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിൻസി നൽകിയ പരാതി പുറത്ത്
Kerala
• 8 days ago
ജാഗ്രത: തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
Kerala
• 8 days ago
കെ.എ.എസ് പരീക്ഷയിൽ അപേക്ഷകർ കുറഞ്ഞു: പ്രായപരിധിയും വിജ്ഞാപന കാലതാമസവും പ്രതിസന്ധിയിൽ
Kerala
• 8 days ago.png?w=200&q=75)
ശാരദാ മുരളീധരൻ 30ന് പടിയിറങ്ങും മനോജ് ജോഷിയെ മടക്കിവിളിക്കാൻ മുഖ്യമന്ത്രി; എ. ജയതിലകിന് വെല്ലുവിളി
Kerala
• 8 days ago
ഗുരുതരാവസ്ഥയിലായ രോഗിയെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാന്‍ 108 ആംബുലന്‍സില്‍ വിളിച്ചിട്ടും വിട്ടു നല്‍കിയില്ല; രോഗി മരിച്ചു
Kerala
• 8 days ago
മലപ്പുറത്തും പത്തനംതിട്ടയിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര് മരിച്ചു
Kerala
• 8 days ago
കൊല്ലത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍
Kerala
• 8 days ago
നവീൻ ബാബു മരണകേസിൽ കേസിൽ സി.ബി.ഐ അന്വേഷണം വേണ്ട; സുപ്രിംകോടതി വിധി
Kerala
• 8 days ago
ജ്യോതിഷവും വേദവും ഉണ്ട്, ഇസ്ലാമിക് സ്റ്റഡീസും ക്രിസ്ത്യൻ സ്റ്റഡീസും ഇല്ല; ന്യൂനപക്ഷ പാഠ്യവിഷയങ്ങളെ അവഗണിച്ച് ഇഗ്നോ
Kerala
• 8 days ago
അടിച്ചെടുത്തത് സെഞ്ച്വറി നേട്ടം; വാംഖഡെയുടെ ചരിത്ര പുരുഷനായി ഹിറ്റ്മാൻ
Cricket
• 9 days ago
ഐഫോണിനു വരെ വ്യാജൻ; തിരുവനന്തപുരത്ത് വ്യാജ മൊബൈല്‍ ഫോണ്‍ വില്പന; മൂന്നുപേർ പിടിയിൽ
Kerala
• 9 days ago
ആലപ്പുഴയിൽ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവം; കീഴ്ശാന്തി പിടിയിൽ
Kerala
• 9 days ago
ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇടാൻ മറക്കണ്ട; ട്രാഫിക് പരിശോധനയിൽ ഒരാഴ്ചക്കിടെ 32.49 ലക്ഷം രൂപ പിഴ
Kerala
• 9 days ago
യു.കെയും കാനഡയും ഒന്നും വേണ്ട, നാട് തന്നെ മതിയേ..
National
• 8 days ago
ആശാ വർക്കർമാർക്ക് 666-866 രൂപ വേതനമെന്ന് എൻ.എച്ച്.എം; നുണപ്രചാരണമെന്ന് ആശമാർ, സർക്കാരിനെതിരെ രൂക്ഷ വിമർശനം
Kerala
• 8 days ago
പ്രമുഖ പണ്ഡിതനും കടമേരി റഹ്മാനിയ കോളേജ് സീനിയർ മുദരിസുമായ യൂസഫ് ഉസ്താദ് ജിദ്ദയിൽ അന്തരിച്ചു
Saudi-arabia
• 8 days ago