HOME
DETAILS

'അടിമത്തത്തിന്റെ വസ്ത്രം അഴിച്ചു മാറ്റുക, പോരാട്ട ഭൂമികയിലേക്കിറങ്ങുക'  ; അബൂ ഹംസ: ഫലസ്തീന്‍ ചെറുത്തു നില്‍പിന്റെ നിലക്കാത്ത ശബ്ദം

  
Web Desk
March 20 2025 | 03:03 AM

Take Off the Garment of Slavery  Abu Hamza in His Own Words

'ഈ നാടിനു വേണ്ടി നാം നടത്തുന്ന പോരാട്ടത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ നിങ്ങളിലൊരാള്‍ക്കും ഒരു ഒഴിവുകഴിവുമില്ല. അതിനാല്‍ പ്രിയരേ അടിമത്തത്തിന്റെ ഉടയാടകള്‍ അഴിച്ചു വെക്കുക. പോരാട്ടത്തിന്റെ വീര്യമേറുന്ന തീക്കുപ്പായങ്ങള്‍ എടുത്തണിയുക. ധൈര്യപൂര്‍വ്വം സ്ഥൈര്യത്തോടെ ചെറുത്തുനില്‍പിന്റെ പോരാട്ട ഭൂമിയിലേക്കിറങ്ങുക' അബൂഹംസ എന്ന ചെറുപ്പക്കാരന്‍ തന്റെ ജനതക്ക് ഫലസ്തീന്‍ മണ്ണിന്റെ അവകാശികള്‍ക്ക് നല്‍കിയ ആഹ്വാനം. 

തന്റെ ജീവന്റെ അവസാന ശ്വാസം വരേയും നാടിനുവേണ്ടി പോരാട്ടത്തിന്റെ ഉറച്ച ശബ്ദമായി ഒടുവില്‍ തലയുയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ ധീരരക്തസാക്ഷിത്വം വഹിച്ച പോരാളി.  ഇനിയും ആ മണ്ണില്‍ നിന്നുയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ഒരായിരം ചെറുപ്പങ്ങള്‍ക്ക് നാടിന്റെ വീണ്ടെടുപ്പിനായുള്ള വഴികള്‍ വെട്ടിത്തെളിച്ച് മുന്നില്‍ നടന്നു പോയവന്‍. പതിനായിരങ്ങള്‍ക്ക് പ്രചോദനമായി ധീര രക്തസാക്ഷിത്വം തെരഞ്ഞെടുത്തവന്‍. 

ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദ് (പി.ഐ.ജെ) സായുധ വിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡിന്റെ സൈനിക വക്താവായിരുന്നു അബൂ ഹംസ എന്ന നാജി അബൂ സെയ്ഫ്. ഇരുന്നോറോളം പിഞ്ചു മക്കളടങ്ങുന്ന നാനൂറിലേറെ ഫലസ്തനീകളെ ഇസ്‌റാഈല്‍ കൊന്നൊടുക്കിയ തിങ്കളാഴ്ച രാത്രിയില്‍ തന്നെയാണ് അബൂഹംസയും കുടുംബവും കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മരണ വിവരം ചൊവ്വാഴ്ച പി.ഐ.ജെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

'വളരെ അഭിമാനത്തോടെയും ബഹുമാനത്തോടെയും, ഫലസ്തീനിലെ ഇസ്‌ലാമിക് ജിഹാദ് പ്രസ്ഥാനം നമ്മുടെ മഹത്തായ ഫലസ്തീന്‍ ജനതയോടും അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളോടും നേതാവ് നാജി അബു സെയ്ഫ് അബൂ ഹംസയുടെ രക്തസാക്ഷിത്വം പ്രഖ്യാപിക്കുന്നു'  പോരാട്ട പ്രസ്ഥാനം അവരുടെ പ്രസ്താവനയില്‍ അറിയിച്ചു. 

അദ്ദേഹത്തിന്റെ കുടുംബത്തെയും സഹോദരന്റെ കുടുംബത്തെയും ലക്ഷ്യം വെച്ച് സയണിസ്റ്റ് സൈന്യം നടത്തിയ അങ്ങേഅറ്റം വഞ്ചനാപരമായ ആക്രമണത്തില്‍ അവര്‍ അദ്ദേഹത്തെ വധിച്ചു- പ്രസ്താവനയില്‍ പറയുന്നു. 


 
'അബു ഹംസയുടെ കൊലപാതകം നാസി സയണിസ്റ്റ് ക്രിമിനലുടെ ലക്ഷ്യങ്ങള്‍ പൂര്‍ണമായും പരാജയപ്പെടുത്തുന്നതുവരെ ജനങ്ങളെയും അവകാശങ്ങളെയും സംരക്ഷിക്കുന്നത് തുടരാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തും. ചെറുത്തുനില്‍പ്പിന്റെ ശബ്ദമായിരുന്നു അബൂഹംസ.  അല്ലാഹുവിനോടുള്ള ഭക്തിയില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്തവന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ ആവേശമായിരുന്നു.  പ്രതിരോധത്തില്‍ എന്നും വീരോചിതമായ നിലപാടുകലുമായി ഉറച്ചു നിന്നവന്‍. ഒരിക്കലും പതറാതെ നിലയുറപ്പിച്ചവന്‍' പ്രസ്താവനയില്‍ പറയുന്നു.

ദൈവത്തിന് പ്രിയപ്പെട്ടവനായ മധ്യ ഗസ്സയിലെ നുസൈറത് അഭയാര്‍ഥി ക്യാംപില്‍  ആ ജീവന്‍ നിലക്കുമ്പോള്‍ വെറും 25 വയസ്സാണ് പ്രായം. ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം തന്റെ കഴിവുകള്‍ കൊണ്ട് അതിവേഗമാണ് പ്രതിരോധ സംഘത്തിന്റെ നേതൃനിരയിലേക്ക് എത്തിയത്. തികഞ്ഞ വാക്ചാതുര്യം. സൈനിക, സാങ്കേതിക വൈദഗ്ധ്യം.  ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്‌സിന്റെ വക്താവ് അബൂ ഉബൈദയുടേത് പോലെ ഫലസ്തീനികള്‍ ഏറെ ആവേശത്തോടെ ശ്രവിച്ച ശബ്ദമായിരുന്നു അബൂ ഹംസയുടേതും.

'ഇന്ന് നമ്മള്‍ പ്രതികാരത്തിന്റെയും അഭിമാനത്തിന്റെയും പോരാട്ടം ആരംഭിച്ചിരിക്കുന്നു. സയണിസ്റ്റ് ശത്രുവുമായുള്ള സമഗ്രമായ ഒരു യുദ്ധത്തിന്റെ നടുവിലാണ് നമ്മള്‍. ഇത് ഒരു തുടക്കം മാത്രമാണ്' ലോകത്തെ ഞെട്ടിച്ച് ഇസ്‌റാഈലിന്റെ സിരാ കേന്ദ്രങ്ങളില്‍ പോരാളികള്‍ അബാബീല്‍ പക്ഷികളായി പറന്നിറങ്ങിയ ഒക്ടോബര്‍ ഏഴിന് അദ്ദേഹം പറഞ്ഞ വാക്കുകളാണിത്. പിന്നീടങ്ങോട്ട് ഇസ്‌റാഈലിന് മുന്നില്‍ തീപ്പൊരിയായ നിരവധി വാക്കുകള്‍ അദ്ദേഹത്തിന്റേതായി ലോകം കേട്ടു. 

'അറബികളോടും മുസ്‌ലിംകളോടും ഞങ്ങള്‍ പറയുന്നു, നിങ്ങള്‍ നിര്‍ബന്ധിത പ്രാര്‍ത്ഥനകളും ഉപവാസവും കൊണ്ട് അല്ലാഹുവിലേക്ക് തിരിയുന്നതുപോലെ, ആയുധങ്ങളും ജിഹാദും കൊണ്ട് ഫലസ്തീനിലേക്ക് തിരിയുക' ഒരിക്കല്‍ അദ്ദേഹം പറഞ്ഞു. പ്രതിരോധ പ്രസ്ഥാനങ്ങള്‍ എന്നും ഒന്നിച്ചു നില്‍ക്കണമെന്ന് എപ്പോഴും ഉണര്‍ത്താറുണ്ടായിരുന്നു അദ്ദേഹം.
 
ശത്രുവിനെ അറിയിക്കുക, നമ്മള്‍ ലെബനന്‍, യെമന്‍, ഇറാഖ് എന്നിവരോടൊപ്പമാണെന്ന്  സമാധാനത്തിലും യുദ്ധത്തിലും ഒരു മുന്നണി, വിധിയിലും തീരുമാനമെടുക്കലിലും പങ്കാളികള്‍- ലോകത്തോടുള്ള അദ്ദേഹത്തിന്റെ ആഹ്വാനമായിരുന്നു ഇത്. 

നിങ്ങള്‍ അന്തസ്സിന്റെയും അഭിമാനത്തിന്റെയും പ്രതീകമാണ്. ഞങ്ങളുടെ തലയിലെ കിരീടങ്ങളാണ് നിങ്ങള്‍. നിങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാവാന്‍ ഞങ്ങള്‍ ഒരിക്കലും അടയറവു വെക്കില്ല.  ഞങ്ങള്‍ക്ക് എത്രത്തോളം വേദനയും പ്രയാസവും ഉണ്ടായാലും അത് സംഭവിക്കില്ല. ഈ യുദ്ധം തുടരാന്‍ ഞങ്ങള്‍ക്ക് കഴിയും. അത് എത്രകാലം നീണ്ടു നിന്നാലും' അദ്ദേഹം ഫലസ്തീന്‍ ജനതക്ക് നല്‍കിയ ഉറപ്പാണ് ഇത്. ഞങ്ങളുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞങ്ങള്‍ തന്നെയായിരിക്കും എന്നൊരു താക്കീതും അദ്ദേഹം നെതന്യാഹുവിന് നല്‍കുന്നു.

ശത്രുക്കള്‍ക്ക് മുന്നില്‍ ഒരിക്കലും കീഴടങ്ങില്ലെന്നും നേര്‍ക്ക്‌നേര്‍ പോരാടുമെന്നും നിരവധി തവണ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട് ഈ ചെറുപ്പക്കാരന്‍. പോരാട്ട യാത്രയിലുടനീളം ഫലസ്തീനികള്‍ക്ക് അബൂ ഹംസ അജ്ഞാതനായിരുന്നു. പക്ഷേ, അവര്‍ അദ്ദേഹത്തെ ഏറെ സ്‌നേഹിച്ചിരുന്നു. 

abu hamza3.JPG

 മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അബൂ ഹംസയുടെ വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അദ്ദേഹത്തോടൊപ്പം രക്തസാക്ഷിയായവരില്‍ അദ്ദേഹത്തിന്റെ പുതുമണവാട്ടിയുമുണ്ട്. ഷൈമ മഹമൂദ് വാഷ. വിരലിലെണ്ണാവുന്ന നിമിഷങ്ങള്‍ പോലും ഈ ലോകത്ത് ഒന്നിച്ചു ജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല അവര്‍ക്ക്. മരണം പതിയിരിക്കുന്ന മണ്ണില്‍ സ്വസ്ഥമായൊരു രാവ് പോലും അവര്‍ ഉറങ്ങിയിട്ടുണ്ടാവില്ല. സ്വര്‍ഗത്തിലിപ്പോള്‍ ഒരു ഒപ്പനപ്പാട്ടിന്റെ ഈരടികള്‍ കൂടി ഉയരുന്നുണ്ടാവാം. ഗസ്സയില്‍ നിന്ന് ചിറകടിച്ചുയര്‍ന്ന റൂഹുകളില്‍ മധുവിധുന്റെ മണം മാറാത്ത ചെറുക്കനേയും അവന്റെ പെണ്ണിനേയും വരവേല്‍ക്കാന്‍.
 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ

National
  •  19 hours ago
No Image

റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ

International
  •  19 hours ago
No Image

ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി

International
  •  19 hours ago
No Image

തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍

Kerala
  •  20 hours ago
No Image

ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ​ഗുരുതരാവസ്ഥയിൽ

uae
  •  20 hours ago
No Image

അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  20 hours ago
No Image

ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍

National
  •  20 hours ago
No Image

‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം

Kerala
  •  21 hours ago
No Image

ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി

Kerala
  •  21 hours ago
No Image

വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  21 hours ago