HOME
DETAILS

ചത്തീസ്ഗഡിൽ രണ്ടിടങ്ങളിലായി 30 മാവോയിസ്റ്റുകളെ വധിച്ചു

  
March 20, 2025 | 1:50 PM

30 Maoists killed in two incidents in Chhattisgarh

റായ്പൂർ:ചത്തീസ്ഗഡിൽ മാവോയിസ്റ്റ് വിരുദ്ധ നടപടികൾ കൂടുതൽ ശക്തമാക്കി കേന്ദ്ര സർക്കാർ. ചത്തീസ്ഗഡിൽ നടന്ന രണ്ട് ഏറ്റുമുട്ടലുകളിൽ 30 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ വീരമൃത്യു വരിക്കുകയും ചെയ്തു.

രാവിലെ 7 മണിയോടെ ബിജാപ്പൂർ ജില്ലാ അതിർത്തിയിലെ വനമേഖലയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. തെരച്ചിലിനിടെ സുരക്ഷാ സംഘത്തിനുനേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. ശക്തമായ തിരിച്ചടിയിലൂടെയാണ് സുരക്ഷാസേന 26 മാവോയിസ്റ്റുകളെ വധിച്ചത്. ഏറ്റുമുട്ടലിനിടെ വെടിയേറ്റ ഡിസ്ട്രിക് റിസർവ് ഗാർഡ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു.

അതേസമയം, കാങ്കേർ ജില്ലയിലെ മറ്റൊരു ഏറ്റുമുട്ടലിൽ നാലു മാവോയിസ്റ്റുകളെ വധിച്ചു. രണ്ട് ഇടങ്ങളിൽ നിന്നായി എ.കെ-47, സെമിഓട്ടോമാറ്റിക് റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു.

നടപടികൾ ശക്തമായി തുടരുമെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി വ്യക്തമാക്കി. 2026 മാർച്ചോടെ രാജ്യം മാവോയിസ്റ്റ്-മുക്തമാക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം നടപ്പിലാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൗത്യത്തിന്റെ ഭാഗമായ എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരെയും അമിത് ഷാ അഭിനന്ദിച്ചു. കീഴടങ്ങാൻ അവസരം നൽകിയിട്ടും അതിന് തയ്യാറാകാത്ത മാവോയിസ്റ്റുകൾക്കെതിരെ കർശന നടപടികൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Security forces intensified anti-Maoist operations in Chhattisgarh, killing 30 Maoists in two encounters. A District Reserve Guard (DRG) personnel was martyred in the exchange.Chhattisgarh CM Vishnu Deo Sai reaffirmed the commitment to a Maoist-free India by March 2026, aligning with Union Home Minister Amit Shah’s vision.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണത്തെ മുഖാമുഖം കണ്ട ആ 24-കാരൻ; സഊദി ബസ് അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി; കൂടുതലറിയാം

Saudi-arabia
  •  8 days ago
No Image

അവന്റെ വിരമിക്കൽ തീരുമാനം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല: മെസി

Football
  •  8 days ago
No Image

65 പുതിയ ബോയിംഗ് 777 വിമാനങ്ങൾക്ക് ഓർഡർ നൽകി എമിറേറ്റ്‌സ്; പ്രഖ്യാപനം ദുബൈ എയർ ഷോയിൽ

uae
  •  8 days ago
No Image

'പേര് ഒഴിവാക്കിയത് അനീതി' വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയെന്ന വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Kerala
  •  8 days ago
No Image

അവനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചു കൊണ്ടുവരണം: ഗംഭീറിന് നിർദേശവുമായി ഗാംഗുലി

Cricket
  •  8 days ago
No Image

തുടർച്ചയായി നാല് ദിവസം അവധി; ദേശീയ ദിന ആഘോഷത്തിനായി ഒരുങ്ങി യുഎഇ

uae
  •  8 days ago
No Image

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ

International
  •  8 days ago
No Image

അവൻ റൊണാൾഡോയെക്കാൾ മികച്ചവനാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല: ലോതർ മത്തയൂസ്

Football
  •  8 days ago
No Image

ഒടിപി ചോർത്തി പണം തട്ടി: പ്രതിയോട് പിഴയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  8 days ago