HOME
DETAILS

ദുബൈ-ലണ്ടൻ ഫ്ലൈറ്റുകൾ റദ്ദാക്കി എമിറേറ്റ്സ്

  
Abishek
March 21 2025 | 08:03 AM

Emirates Cancels Flights to and from Heathrow on March 21 Due to Power Disruption

ദുബൈ: ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിന് സമീപത്തെ ഇലക്ട്രിക്കൽ സബ്‌സ്റ്റേഷനിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് വൈദ്യുതി തടസമുണ്ടയതിനാൽ മാർച്ച് 21ന് ഹീത്രോയിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവിസുകൾ റദ്ദാക്കിയതായി എമിറേറ്റ്‌സ് അറിയിച്ചു.

ഹീത്രോ എയർപോർട് താൽക്കാലികമായി അടച്ചതിനാൽ EK001/002, EK029/030, EK031/032 തുടങ്ങിയ വിമാനങ്ങൾ സർവിസ് നടത്തില്ലെന്ന് എയർലൈൻ വ്യക്തമാക്കി. ഈ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തതോ കണക്റ്റ് ചെയ്തതോ ആയ യാത്രക്കാരെ യാത്രക്ക് സ്വീകരിക്കില്ല. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിവരങ്ങൾ യഥാസമയം അപ്‌ഡേറ്റ് ചെയ്യുമെന്നും എയർലൈൻ അറിയിച്ചു.

"യാത്രയ്ക്ക് മുമ്പ് ഉപഭോക്താക്കൾ അപ്‌ഡേറ്റുകൾക്കായി എയർലൈനിന്റെ വെബ്സൈറ്റ് പരിശോധിക്കണം. ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി മാനേജ് യുവർ ബുക്കിംഗ് വഴി തങ്ങളുടെ കോൺടാക്റ്റ് വിശദാംശങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്ന് എമിറേറ്റ്സ് നിർദ്ദേശിച്ചു." 

യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു. അസൗകര്യം നേരിട്ട യാത്രക്കാർക്ക് യുകെയിലെ മറ്റ് വിമാനത്താവളങ്ങളിലേക്ക് യാത്ര പുനഃക്രമീകരിക്കുകയോ അല്ലെങ്കിൽ മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റി വക്കുകയോ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാണ്. ട്രാവൽ ഏജന്റുമാർ വഴി ടിക്കറ്റ് ബുക്ക് ചെയ്തവർ തങ്ങളുടെ ഏജന്റുമാരുമായി ബന്ധപ്പെടണം, അതേസമയം എമിറേറ്റ്സിൽ നേരിട്ട് ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് സഹായത്തിനായി ബന്ധപ്പെടാം. 

ലണ്ടനിലെ ഒരു ഇലക്ട്രിക്കൽ സബ്‌സ്റ്റേഷനിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ഹീത്രോ വിമാനത്താവളം ഇന്ന് മുഴുവൻ അടച്ചിടുമെന്ന് അറിയിച്ചു. ഇത് ലോകമെമ്പാടുമുള്ള വിമാന സർവിസുകൾ തടസപ്പെടുന്നതിന് ഇടയാക്കി. യൂറോപ്പിലെ ഏറ്റവും തിരക്കേറിയതും ലോകത്തിലെ ഏറ്റവും തിരക്കേറിയ അഞ്ചാമത്തെയും വിമാനത്താവളമാണ് ലണ്ടനിലെ ഹീത്രോ വിമാനത്താവളം.

Emirates has announced the cancellation of several flights to and from Heathrow Airport on March 21 due to a power disruption caused by a fire at a nearby electrical substation. Passengers are advised to check for updates and make alternative travel arrangements.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജയില്‍ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് യുവതിയുടെ കുടുംബം

Kerala
  •  4 hours ago
No Image

സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചു; രുചികരമായി ഭക്ഷണം തയാറാക്കാന്‍ പാചക തൊഴിലാളികളെ പഠിപ്പിക്കും

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election

National
  •  5 hours ago
No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  12 hours ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  12 hours ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  12 hours ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  13 hours ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  13 hours ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  13 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  14 hours ago