HOME
DETAILS

സവര്‍ക്കര്‍ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തു; സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു; പുകഴ്ത്തി ഗവര്‍ണര്‍ 

  
Web Desk
March 22 2025 | 08:03 AM

kerala governor rajendra vishwanath arlekar praises savarkar

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ സവര്‍ക്കര്‍ക്കെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍. സവര്‍ക്കര്‍ എങ്ങനെയാണ് രാജ്യത്തിന്റെ ശത്രു ആകുന്നതെന്നും, എന്ത് ചിന്തയാണിതെന്നും ഗവര്‍ണര്‍ ചോദിച്ചു. We Need Chencellor Not Savarkar എന്ന ബാനറിനെതിരെയാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകറുടെ പ്രതികരണം. 

രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്ത വ്യക്തിയാണ് സവര്‍ക്കറെന്നും, അദ്ദേഹം സ്വന്തം സ്വാര്‍ത്ഥതക്ക് വേണ്ടി പ്രവര്‍ത്തിച്ച ആളല്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഗവര്‍ണറുടെ പ്രതികരണം. 

' ഞാന്‍ ഇവിടെയുള്ള ബാനര്‍ വായിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടത് ചാന്‍സിലറെയാണ്, സവര്‍ക്കറെയല്ല. സവര്‍ക്കര്‍ ഈ രാജ്യത്തിന്റെ ശത്രുവാണോ? ചാന്‍സിലര്‍ ഇതാ നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങള്‍ക്ക് എന്താണ് വേണ്ടത്, അത് ചാന്‍സിലറോട് ചോദിച്ചോളൂ. പക്ഷെ സവര്‍ക്കര്‍ എന്ത് ചെയ്തു ? അദ്ദേഹം അദ്ദേഹത്തിന്റെ സ്വാര്‍ത്ഥതക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. സ്വന്തം കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. അദ്ദേഹത്തിന്റെ വീടിനെക്കുറിച്ചോ, കുടുംബത്തെക്കുറിച്ചോ ചിന്തിച്ചിട്ടില്ല. അദ്ദേഹം എപ്പോഴും മറ്റുള്ളവരെക്കുറിച്ചാണ് ചിന്തിച്ചത്. 

സവര്‍ക്കറെ കുറിച്ച് അറിവില്ലാത്തതിന്റെ പ്രശ്‌നമാണത്. ഞാന്‍ സവര്‍ക്കറെ കുറിച്ച് സംസാരിക്കണമെന്ന് കരുതിയതല്ല. പക്ഷെ ബാനര്‍ എന്നെക്കൊണ്ട് പറയിപ്പിച്ചതാണ്. വൈസ് ചാന്‍സിലര്‍ നിങ്ങള്‍ ഇത്തരം പ്രവണതകള്‍ കൈകാര്യം ചെയ്യണം. വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്കരിക്കുന്നത് അംഗീകാരിക്കാനാവില്ല,' ആര്‍ലേകര്‍ പറഞ്ഞു. 

മാത്രമല്ല ഇന്ന് ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും, വിദ്യാഭ്യാസത്തിലൂടെ മാത്രമേ രാജ്യത്തിന് നേട്ടം ഉണ്ടാക്കാന്‍ കഴിയൂവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. 

Kerala Governor rajendra vishwanath arlekar has expressed dissatisfaction over an SFI banner at Calicut University targeting Savarkar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാപ്‌കോ റിഫൈനറിയിലെ ചോർച്ച: രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ

bahrain
  •  a day ago
No Image

മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; കുവൈത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുന്നതായി സൂചന

Kuwait
  •  a day ago
No Image

അവനാണ്‌ ചെന്നൈയെ സമ്മർദ്ദങ്ങളിൽ നിന്നും രക്ഷിച്ചത്: ധോണി

Cricket
  •  a day ago
No Image

രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചു, 400 വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചിയിലും അതീവ ജാഗ്രത, അടച്ചിട്ട വിമാനത്താവളങ്ങള്‍ ഏതൊക്കെ എന്നറിയാം

National
  •  a day ago
No Image

അദ്ദേഹത്തോടൊപ്പം കളിക്കാനാണ് ഞാൻ മാഞ്ചസ്റ്റർ സിറ്റി വിട്ടത്: സെർജിയോ അഗ്യൂറോ 

Football
  •  a day ago
No Image

നന്തൻകോട് കൂട്ടക്കൊല: വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി

Kerala
  •  a day ago
No Image

ഒമാനില്‍ ബീച്ചില്‍ നീന്തുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

oman
  •  a day ago
No Image

കിരീടം സ്വപ്നം കാണുന്ന ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  a day ago
No Image

മദീനയിൽ നിന്ന് ഇന്ത്യൻ ഹാജിമാർ മക്കയിലേക്ക് എത്തിത്തുടങ്ങി; ആദ്യ സംഘത്തിന് സ്വീകരണം നൽകി വിഖായ

Saudi-arabia
  •  a day ago
No Image

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം, അഞ്ച് മരണം, രണ്ട് പേർക്ക് പരുക്ക്

National
  •  a day ago