HOME
DETAILS

കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത് കാറ്ററിങ് ഗോഡൗണിലെ മാന്‍ഹോളില്‍ 

  
March 22, 2025 | 9:19 AM

Missing Biju Josephs body found in manhole at catering godown

തൊടുപുഴ: തൊടുപുഴയില്‍ കാണാതായ ചുങ്കം സ്വദേശിയ ബിജു ജോസഫിന്റെ മൃതദേഹം കണ്ടുകിട്ടി. ഗോഡൗണിലെ മാന്‍ഹോളില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നു പോയ ബിജുവിനെ പിന്നെ ആരും കണ്ടിട്ടില്ലായിരുന്നു. ഇന്നലെ ബന്ധുക്കള്‍ കാണ്മാനില്ല എന്ന പരാതി തൊടുപുഴ പൊലിസില്‍  നല്‍കുകയും ചെയ്തു. പൊലിസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ബിജുവിന്റെ കാറ്ററിങ് ബിസിനസ് പങ്കാളിയടക്കമുള്ള മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തത്.

ഇവരില്‍ നിന്നു ലഭിച്ച വിവരമനുസരിച്ചാണ് കലയന്താനിയിലെ ഗോഡൗണിലെ മാന്‍ഹോളില്‍ ഉള്ള മൃതദേഹം കണ്ടെത്തിയത്. ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളിക്കളയുന്ന മാലിന്യ സംസ്‌കരണ കുഴിയിലേക്ക് പോകുന്ന മാന്‍ഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മുഴുവനും മാലിന്യം മൂടിയ നിലയിലായിരുന്നു. എറണാകുളത്തുനിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയില്‍ നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകള്‍ കിട്ടിയത്. ബിജുവിന്റെ വീടിനു സമീപത്ത് പിടിവലി നടന്നതിന്റെ തെളിവുകളുണ്ട്.

പുലര്‍ച്ചെ ശബ്ദം കേട്ടതായി സമീപവാസികളും പറഞ്ഞു. പൊലിസിന്റെ പരിശോധനയില്‍ ബിജുവിന്റെ വസ്ത്രവും ചെരിപ്പും കണ്ടെടുത്തു. കലയന്താനി സ്വദേശി ബിജുവിന്റെ പഴയ ബിസിനസ് പങ്കാളിയെ പൊലിസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുള്‍പ്പെടെയുള്ള മൂന്നുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ ഉള്ളവരില്‍ ക്വട്ടേഷന്‍ സംഘങ്ങളുമുണ്ട്. മാന്‍ഹോളില്‍ മൃതദേഹം ഒളിപ്പിച്ചുവെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കം  ആണ് കൊലപാതകത്തിലെത്തിച്ചതെന്നാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  2 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  3 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  3 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  3 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  3 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  3 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  3 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  3 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  3 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  3 days ago