മദര്‍ തെരേസ തിരുശേഷിപ്പ് പ്രയാണം: ശ്രീകണ്ഠപുരത്ത് സ്വീകരണം നല്‍കി
പയ്യാവൂര്‍: ഇന്ന് റോമില്‍ വച്ച് വിശുദ്ധയായി നാമകരണം ചെയ്യപ്പെടുന്ന മദര്‍ തെരേസായുടെ തിരുശേഷിപ്പ് പ്രയാണത്തിന് ശ്രീകണ്ഠപുരത്ത് സ്വീകരണം നല്‍കി. തലശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന തിരുശേഷിപ്പ് പ്രയാണം കോട്ടൂര്‍, ശ്രീകണ്ഠപുരം, നെല്ലിക്കുന്ന്, കൊട്ടൂര്‍വയല്‍, ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ ഓടത്തുപാലത്തില്‍ നിന്ന് ബാന്റ് സംഘങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ഘോഷയാത്രയായി ടൗണിലൂടെ സഞ്ചരിച്ച് ഇന്‍ഫന്റ് ജീസസ് പള്ളിയിലെത്തി വിശ്വാസികള്‍ക്ക് വണക്കത്തിനായി വച്ചു. ഫാ.ഫ്രാന്‍സിസ് മേച്ചിറാകത്ത്, ഫാ.ജോസഫ് ചാത്തനാട്ട്, ഫാ.നോബിള്‍ പന്തലാടി, ഫാ.ജെയിംസ് വാളിമല, ബ്രദര്‍ പി.ടി വര്‍ക്കി, ദേവസ്യ കൊങ്ങോല, മനോജ് കണ്ടത്തില്‍, അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ഡോ.വി.എ അഗസ്റ്റിന്‍ വെട്ടിക്കല്‍, സുരേഷ് ജോര്‍ജ്, റെജി കാര്യങ്കല്‍, ആന്റോ തോലമ്പുഴ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."