HOME
DETAILS

സീനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് ഒന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥികൾ; 13 പേർക്ക് സസ്പെൻഷൻ

  
March 23, 2025 | 11:32 AM

First year engineering students brutally beat up senior student 13 suspended

കോയമ്പത്തൂർ: നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലുണ്ടായ അതിക്രമത്തിൽ 13 ഒന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. എംഎ ക്രിമിനോളജി വിദ്യാർത്ഥിയെ ഒന്നാം വർഷ ബിഇ, ബിടെക് വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് നടപടി.

തിരുമാലയംപാളത്തെ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയുടെ മുറിയിൽ നിന്ന് പണം മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഹോസ്റ്റൽ മുറിയിൽ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ പകർത്തുകയും ചെയ്തു. ഞായറാഴ്ച രാവിലെ ദൃശ്യങ്ങൾ ലീക്കായി പുറത്തു വരുകയായിരുന്നു.

സംഭവം അറിഞ്ഞതോടെ കോളേജ് അധികൃതർ 13 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുകയും കോളേജ്, ഹോസ്റ്റൽ എന്നിവിടങ്ങളിൽ പ്രവേശനം നിരോധിക്കുകയും ചെയ്തു. എന്നാൽ, സംഭവം റാഗിംഗുമായി ബന്ധപ്പെട്ടല്ലെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. പരിക്കേറ്റ വിദ്യാർത്ഥി ഉൾപ്പെടെയുള്ളവർ തിങ്കളാഴ്ച മാനേജ്മെന്റിന് മുന്നിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

മധുക്കരൈ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സസ്പെൻഡ് ചെയ്യപ്പെട്ടവർ: സാം ഡി, തിരുസെൽവം ആർ, ഭരകുമാർ ആർ, അഭിഷേക് എൻ, ദിലീപൻ ജെ, രാഹുൽ വി, ലോഹേശ്വരൻ ഡി, നീലകണ്ഠൻ ആർ, അദ അലിഫ് ജെ, ഹേമന്ത് ജെ, ഈശ്വർ കെ എം, ശബരിനാഥൻ കെ എം, ശക്തി മുകേഷ് ടി.

First-year engineering students brutally assaulted a senior student at Nehru Institute of Technology, Coimbatore. A video of the attack surfaced online, leading to the suspension of 13 students. The incident was allegedly triggered by accusations of theft. College authorities clarified that it was not related to ragging. Police have launched an investigation.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  3 days ago
No Image

ആ രണ്ട് താരങ്ങൾ ഇന്ത്യൻ ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണ്: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  3 days ago
No Image

യാത്രക്കാരെ വലച്ച ഇന്‍ഡിഗോയ്‌ക്കെതിരേ നടപടിയുമായി കേന്ദ്രം; സര്‍വ്വിസ് വെട്ടിക്കുറച്ചേക്കും

National
  •  3 days ago
No Image

യുഎഇയിലെ പെണ്‍പുലികള്‍; കുതിര സവാരിയില്‍ തിളങ്ങി എമിറാത്തി പെണ്‍കുട്ടികള്‍ 

uae
  •  3 days ago
No Image

ദിരിയ സ്ക്വയറിൽ ആപ്പിൾ ഫ്ലാഗ്ഷിപ്പ് സ്റ്റോർ; ദിരിയ കമ്പനിയുമായി കരാറില്‍ ഒപ്പുവച്ച് ആപ്പിള്‍

Saudi-arabia
  •  3 days ago
No Image

ആർ. ശ്രീലേഖയുടെ 'സർവേ' പോസ്റ്റ് വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, പോസ്റ്റ് ഡിലീറ്റ് ചെയ്തു

Kerala
  •  3 days ago
No Image

രണ്ട് ​ഗോളുകൾ,ഒരു അസിസ്റ്റ്; 4-1 ന്റെ തകർപ്പൻ വിജയം നേടിയിട്ടും യുണൈറ്റഡ് നായകന് മോശം പ്രകടനമെന്ന് വിമർശനം

Football
  •  3 days ago
No Image

കുവൈത്തിൽ വൻ ലഹരിവേട്ട; ഏഴ് കിലോഗ്രാം മയക്കുമരുന്നുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  3 days ago
No Image

'കോണ്‍ഗ്രസ് അതിജീവിതയ്‌ക്കൊപ്പം'; അടൂര്‍ പ്രകാശിനെ തള്ളി കെപിസിസി, പ്രസ്താവന അംഗീകരിക്കുന്നില്ലെന്ന് സണ്ണി ജോസഫ്

Kerala
  •  3 days ago
No Image

തൊഴിലിടങ്ങളിലെ സുരക്ഷ തൊഴിലുടമകളുടെ ഉത്തരവാദിത്തം; ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  3 days ago