HOME
DETAILS

സമരം ശക്തമാക്കാന്‍ ആശമാര്‍; കൂട്ട ഉപവാസം ഇന്നുമുതല്‍

  
Web Desk
March 24, 2025 | 2:52 AM

Asha workers to intensify strike mass hunger strike from today

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിലെ സമരം ശക്തമാക്കാന്‍ ഒരുങ്ങി ആശാ വര്‍ക്കര്‍മാര്‍. ആശമാരുടെ കൂട്ട ഉപവാസം ഇന്നു മുതല്‍ ആരംഭിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. സമരപ്പന്തലില്‍ ഉപവാസം ഇരിക്കുന്ന ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വീടുകളിലും ഉപവാസം ഇരിക്കുമെന്ന് ആശമാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ മൂന്നു പേര്‍ വീതമാണ് സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലില്‍ ഉപവാസമിരിക്കുന്നത്. നിരാഹാര സമരം നടത്തുന്നവര്‍ക്ക് പിന്തുണയായിട്ടാകും മറ്റുള്ളവര്‍ ഉപവാസം ഇരിക്കുക.

ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കം നിരവധി ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ ആരംഭിച്ച രാപ്പകല്‍ സമരം നാല്‍പ്പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിരാഹമിരുന്നിരുന്ന ആര്‍ ഷീജയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

അതേസമയം കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടുണ്ടെന്നും അനുമതി ലഭിച്ചാല്‍ കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണുമെന്നും നിലവിലെ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. 

ആശമാരുടെ സമരത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് എകെ ബാലന്‍ പറഞ്ഞിരുന്നു. സംസ്ഥാനം ആശമാരുടെ സമരത്തിനും സമരക്കാര്‍ക്കും എതിരല്ലെന്നും ആശമാരുടെ സമരം പരിഹരിക്കേണ്ടത് കേന്ദ്രമാണെന്നുമാണ് എകെ ബാലന്‍ പറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  2 hours ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  3 hours ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  3 hours ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  3 hours ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  3 hours ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  3 hours ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  4 hours ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  4 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  4 hours ago
No Image

ഗസ്സയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി ഫലസ്തീനിയന്‍ കര്‍ഷകര്‍

oman
  •  4 hours ago