HOME
DETAILS

ജാഗ്രതൈ; അനധികൃത കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ്

  
Web Desk
March 24 2025 | 05:03 AM

Dubai Police takes strict action against illegal traders

ദുബൈ: റമദാനിന്റെ ആദ്യ പകുതിയില്‍ പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധമായി ഭക്ഷ്യവസ്തുക്കളും മറ്റുകച്ചവട വസ്തുക്കളും വിറ്റതിന് 375 തെരുവ് കച്ചവടക്കാരെ ദുബൈ പൊലിസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ പൊതുചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പ്പറത്തി അനധികൃത കച്ചവടം നടത്തിയതിനാണ് ഇവരെ അറസ്റ്റു ചെയ്തിരിക്കുന്നത്. നിയമങ്ങള്‍ പാലിക്കാതെ വിവിധ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും വില്‍പ്പനസ്ഥലങ്ങളിലേക്ക് ഇവ കൊണ്ടുപോകുന്നതിനും ഉപയോഗിച്ച നിരവധി വാഹനങ്ങളും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്.

'യാചനയില്‍ നിന്ന് മുക്തമായ ഒരു സമൂഹം' എന്ന മുദ്രാവാക്യവുമായി ദുബൈ പൊലിസ് റമദാന്‍ മാസത്തില്‍ ആരംഭിച്ച യാചനയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് അറസ്റ്റ്. യാചനയുടെ അപകടങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുക, പൊതു സുരക്ഷ സംരക്ഷിക്കുക, പൊതു ഇടങ്ങളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുക എന്നിവയാണ് ഈ കാമ്പെയ്‌നിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

പൊതു സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനും നഗരത്തിന്റെ പ്രതിച്ഛായയ്ക്ക് ഭംഗം വരുത്തുന്ന രീതികള്‍ ഇല്ലാതാക്കുന്നതിനുമുള്ള ദുബൈ പൊലിസിന്റെ പ്രതിബദ്ധതയാണ് ഈ ശ്രമങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് സംശയാസ്പദമായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വകുപ്പിലെ ആന്റിസ്ട്രീറ്റ് വെന്‍ഡിംഗ് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ താലിബ് അല്‍ അമിരി വിശദീകരിച്ചു.

ഈ കച്ചവടക്കാര്‍ പലപ്പോഴും തൊഴില്‍ താമസ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെരുവുകളിലും ഇടവഴികളിലും അനിയന്ത്രിതമായ സാധനങ്ങള്‍ വില്‍ക്കുന്നു. പലപ്പോഴും വൃത്തിഹീനവും സുരക്ഷിതമല്ലാത്തതുമായ സാഹചര്യങ്ങളിലാണ് ഇവര്‍ കച്ചവടം ചെയ്യുന്നത്.

ലൈസന്‍സില്ലാത്ത കച്ചവടക്കാരില്‍ നിന്നോ റോഡരികുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്നോ സാധനങ്ങള്‍ ,പ്രത്യേകിച്ച് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍  വാങ്ങുന്നതിനെതിരെ ലഫ്റ്റനന്റ് കേണല്‍ അല്‍ അമീരി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അനുചിതമായ രീതിയില്‍ നിര്‍മ്മിക്കുകയും സംഭരിക്കുകയും ചെയ്യുന്നതു കാരണം ഈ ഭക്ഷ്യവസ്തുക്കള്‍ പലപ്പോഴും ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നു. ഇത് ഉപഭോക്താക്കളെ ഗുരുതരമായ രോഗങ്ങളിലേക്ക് നയിച്ചേക്കും. സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിന് ലൈസന്‍സുള്ള സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

എമിറേറ്റിലെ ബന്ധപ്പെട്ട മറ്റു അധികാരികളുമായി സഹകരിച്ച് റമദാനില്‍ 24 മണിക്കൂറും അനധികൃത കച്ചവടക്കാരെ നിരീക്ഷിക്കുകയും പിടികൂടുകയും ചെയ്യുന്നത് ദുബൈ പൊലിസ് തുടരുകയാണ്. തെരുവ് കച്ചവടക്കാരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കാനും 901 എന്ന നമ്പറില്‍ വിളിച്ചോ ദുബൈ പൊലിസിന്റെ സ്മാര്‍ട്ട് ആപ്പിലെ 'പൊലിസ് ഐ' സേവനം ഉപയോഗിച്ചോ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ലെഫ്റ്റനന്റ് കേണല്‍ അല്‍ അമീരി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Dubai Police take strict action against illegal traders, cracking down on unlawful activities to maintain safety, security, and fairness in the market.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊടുപുഴയിൽ പൂർണ ഗർഭണിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; ആരോഗ്യ വകുപ്പിന് പരാതി നൽകി കുടുംബം

Kerala
  •  2 days ago
No Image

കൈവിട്ടു കളഞ്ഞത് 24 എണ്ണം; തിരിച്ചടിയുടെ ലിസ്റ്റിൽ സഞ്ജുവിന്റെ രാജസ്ഥാന് താഴെ ഗുജറാത്ത്

Cricket
  •  2 days ago
No Image

ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാർ അന്തിമഘട്ടത്തിൽ; പ്രധാനമന്ത്രിമാരുടെ എക്സ് പോസ്റ്റ് വൈറലാവുന്നു

International
  •  2 days ago
No Image

യമനിൽ ഇസ്റഈൽ വ്യോമാക്രമണം: സനാ വിമാനത്താവളം പൂർണമായും തകർത്തു

International
  •  2 days ago
No Image

ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ക്രിക്കറ്റ് വേണ്ട: പ്രസ്താവനയുമായി ഗംഭീർ

Others
  •  3 days ago
No Image

എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി; പൂട്ട് തകർത്ത് ഫാക്ടറിയും കെട്ടിടങ്ങളും നിയന്ത്രണത്തിലാക്കി

Kerala
  •  3 days ago
No Image

ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി

Kerala
  •  3 days ago
No Image

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു: വ്യാപാരവും തൊഴിലും ഉയരും, ചരിത്ര നാഴികക്കല്ലെന്ന് മോദി

National
  •  3 days ago
No Image

കത്തിജ്വലിച്ച് സൂര്യൻ! സാക്ഷാൽ സച്ചിന്റെ റെക്കോർഡും തകർത്ത് പുതിയ ചരിത്രമെഴുതി സ്‌കൈ

Cricket
  •  3 days ago
No Image

സിന്ധുവിൽ ഇന്ത്യക്കാരുടെ രക്തം ഒഴുക്കുമെന്ന് ഭീഷണി; ഒടുവിൽ ബിലാവൽ ഭൂട്ടോ ഇനി സമാധാന പാതയിൽ; നിലപാട് മാറ്റം വിവാദമായി

International
  •  3 days ago