പൊന്നുംവില കുറയുന്നു; ഇടിവിന് പിന്നിലെന്ത്, ഇന്ന് പവന്‍ വാങ്ങാന്‍ എന്ത് നല്‍കണം, അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ കുറച്ച് ദിവസമായി സ്വര്‍ണ വിലയില്‍ കുറവാണ് കാണിക്കുന്നത്. ഇന്ത്യ രൂപ കരുത്ത് വര്‍ധിപ്പിച്ചതാണ് സ്വര്‍ണ വില കുറയാനുള്ള ഒരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഡോളര്‍ സൂചിക ഉയരുന്നതും സ്വര്‍ണ വില കുറയാനുള്ള കാരണമായി നിരീക്ഷകര്‍ പറയുന്നു. ആഗോള വിപണിയിലെ കുറവും കേരളത്തിലെ വിപണിയെ സ്വാധീനിക്കുന്നു.
സ്വര്‍ണത്തിന് വലിയ വിലക്കയറ്റമുണ്ടാവുമ്പോള്‍ വിറ്റ് പണമാക്കാനിറങ്ങുന്നവരുമുണ്ടാകും. പഴയ സ്വര്‍ണത്തിന്റെ വരവ് കൂടുന്നത് പുതിയ സ്വര്‍ണത്തിന്റെ ഇറക്കുമതിയെ ബാധിക്കും. ഇതും വിലക്കുറവിന് കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വിലക്കുറവ് വരും ദിവസങ്ങളില്‍ തുടരുമെന്ന കാര്യത്തില്‍ ഉറപ്പൊന്നും പറയാനാവില്ലെന്നും വിപണി നിരീക്ഷകര്‍ വ്യക്തമാക്കുന്നു. മാത്രമല്ല, രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യമുണ്ടായാല്‍ സ്വര്‍ണ വില കുതിച്ചുയരുമെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നുണ്ട്. വെള്ളിയുടെ വിലയിലും ഇന്ന് ഇടിവുണ്ടായിട്ടുണ്ട്.
ഇന്ന് പവന് എത്ര നല്‍കണം..നോക്കാം
കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് പവന് 120 രൂപയാണ് കുറഞ്ഞത്. 65,720 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് 15 രൂപ കൂടി 8,215 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 120 രൂപ കുറഞ്ഞ് 6722 രൂപയാണ് ഇന്നത്തെ വില. പവനാകട്ടെ 96 രൂപ കുറഞ്ഞ് 53,776 രൂപയായി. 24 കാരറ്റ് സ്വര്‍ണത്തിന് പവന് 128 രൂപയാണ് കുറഞ്ഞത്. 71,696 രൂപയാണ് ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് നല്‍കേണ്ടത്. ഗ്രാമിന് 16 രൂപ കുറഞ്ഞ് 8,962 രൂപയാണ് ഇന്നത്തെ വില.
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3017 ഡോളറാണ് പുതിയ നിരക്കെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വെള്ളിയുടെ വില ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 108 രൂപയായിട്ടുണ്ട് കേരളത്തില്‍.
അഡ്വാന്‍സ് ബുക്കിങ് നല്ല മാര്‍ഗം
സ്വര്‍ണ വില തീര്‍ത്തും അസ്ഥിരമായി തുടരുന്ന സാഹചര്യത്തില്‍ ആവശ്യക്കാര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് ഒരു നല്ല മാര്‍ഗമാണ്. വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് നമ്മുടെ നാട്ടിലെ മിക്ക ജ്വല്ലറികളും ഈ സൗകര്യം അനുവദിക്കുന്നുണ്ട്. ഭാവിയില്‍ വില കൂടിയാലും പേടിക്കാനില്ലെന്നതാണ് ഇതിന്റെ ഗുണം. വില കൂടിയാല്‍ നാം ബുക്ക് ചെയ്യുമ്പോഴുള്ള വിലക്കും കുറഞ്ഞാല്‍ കുറഞ്ഞ വിലക്കും സ്വര്‍ണം ലഭിക്കുന്നു എന്നതാണ് അഡ്വാന്‍സ് ബുക്കിങ്ങിന്റെ ആകര്‍ഷണം. ആവശ്യമുള്ള സ്വര്‍ണത്തിന്റെ മുഴുവന്‍ തുക നല്‍കിയോ അതല്ല നിശ്ചിത ശതമാനം നല്‍കിയോ നമുക്ക് ബുക്ക് ചെയ്യാം. മുഴുവന്‍ തുകയും നല്‍കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ കാലാവധിയുണ്ടാകും. അല്ലാത്തവര്‍ക്ക് ആറുമാസം വരെയാണ് സാധാരണ അനുവദിക്കുന്ന കാലാവധി.
66480 രൂപയാണ് ഈ മാസം കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. റെക്കോര്ഡ് വിലയാണ് അത്. ഇന്നത്തെ വിലയുമായി ഒത്ത് നോക്കിയാല്‍ 760 രൂപയുടെ വ്യത്യാസമാണ് വരുന്നത്. ഈ മാസം രേഖപ്പെടുത്തിയ കുറഞ്ഞ നിരക്കാകട്ടെ 63520 രൂപയാണ്.
| Date | Price of 1 Pavan Gold (Rs.) |
| 1-Mar-25 | Rs. 63,520 (Lowest of Month) |
| 2-Mar-25 | Rs. 63,520 (Lowest of Month) |
| 3-Mar-25 | Rs. 63,520 (Lowest of Month) |
| 4-Mar-25 | 64080 |
| 5-Mar-25 | 64520 |
| 6-Mar-25 | 64160 |
| 7-Mar-25 | 63920 |
| 8-Mar-25 | 64320 |
| 9-Mar-25 | 64320 |
| 10-Mar-25 | 64400 |
| 11-Mar-25 | 64160 |
| 12-Mar-25
Gold trading platform
|
64520 |
| 13-Mar-25 | 64960 |
| 14-Mar-25 | 65840 |
| 15-Mar-25 | 65760 |
| 16-Mar-25 | 65760 |
| 17-Mar-25 | 65680 |
| 18-Mar-25 | 66000 |
| 19-Mar-25 | 66320 |
| 20-Mar-25 | Rs. 66,480 (Highest of Month) |
| 21-Mar-25 | 66160 |
| 22-Mar-25 | 65840 |
| 23-Mar-25 Yesterday » |
65840 |
| 24-Mar-25 Today » |
Rs. 65,720 |
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."