HOME
DETAILS

ചെറിയ പെരുന്നാൾ അവധി; ജിസിസിയിലേക്കും മിഡിൽ ഈസ്റ്റിലേക്കും 17 വിമാന സർവിസുകൾ കൂടി ആരംഭിച്ച് എമിറേറ്റ്സ്

  
March 24, 2025 | 5:21 PM

Emirates to Operate 17 Additional Flights to GCC and Middle East Destinations from March 26 to April 6

ദുബൈ: ചെറിയ പെരുനാൾ അവധിക്കാലത്തെ തിരക്ക് പരി​ഗണിച്ച് എമിറേറ്റ്സ് മാർച്ച് 26 മുതൽ ഏപ്രിൽ 6 വരെ ജിസിസി, മിഡിൽ ഈസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് 17 അധിക വിമാന സർവിസുകൾ നടത്തും.

ഈ അവധിക്കാലത്ത് 371,000-ത്തോളം യാത്രക്കാർ എയർലൈനിൽ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ ജിദ്ദ, കുവൈത്ത്, ദമ്മാം, അമ്മാൻ എന്നിവിടങ്ങളിലേക്ക് അധിക സർവിസുകൾ ഒരുക്കിയിട്ടുണ്ടെന്ന് എമിറേറ്റ്സ് അറിയിച്ചു. ഈ വിപുലീകരിച്ച ഫ്ലൈറ്റ് ഷെഡ്യൂൾ നാട്ടിലേക്ക് മടങ്ങുന്ന, അല്ലെങ്കിൽ പുതിയ ലക്ഷ്യസ്ഥാനങ്ങൾ പര്യവേക്ഷണം ചെയ്യാൻ ആ​ഗ്രഹിക്കുന്ന യാത്രക്കാർക്ക് കുടുംബവും പ്രിയപ്പെട്ടവരുമായി ഒത്തുചേരാനും അവധിക്കാല വിനോദ യാത്രകൾ നടത്താനും അവസരങ്ങൾ നൽകുന്നു.

എമിറേറ്റ്സ് അമ്മാനിലേക്ക് ആറ് വിമാനങ്ങളും ദമ്മാമിനും ദുബൈക്കും ഇടയിൽ അഞ്ച് വിമാനങ്ങളും കൂടി ആരംഭിക്കും. ജിദ്ദയിൽ നിന്ന് നാല് അധിക വിമാനങ്ങൾ സർവിസ് നടത്തും, കുവൈത്തിൽ നിന്നുള്ള ഫ്ലൈറ്റ് ഷെഡ്യൂളിൽ രണ്ട് അധിക സർവിസുകൾ കൂട്ടിച്ചേർക്കുകയും ചെയ്യും. 

ഈ അധിക സർവിസുകൾ ദുബൈയിലേക്കും, തായ്ലാന്റിലെ ബാങ്കോക്ക്, ഫുക്കെറ്റ് തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്കും, യുകെ, അമേരിക്കയിലെ വിവിധ നഗരങ്ങൾ, സൗത്ത് ആഫ്രിക്ക, മുംബൈ, കറാച്ചി, കെയ്റോ തുടങ്ങിയ നഗരങ്ങളിലേക്കുമുള്ള യാത്രകൾ എളുപ്പമാക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.

In anticipation of the holiday rush during the small Eid break, Emirates will operate 17 additional flights to GCC and Middle East destinations between March 26 and April 6. This move is aimed at accommodating the increased demand for travel during the festive period.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാ ഭീഷണിയിൽ വിമാനത്താവളങ്ങൾ: ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസിന് ബോംബ് ഭീഷണി; വാരണാസിയിൽ അടിയന്തര ലാൻഡിംഗ്

National
  •  3 days ago
No Image

ഡല്‍ഹി സ്‌ഫോടനം:  ചുവന്ന കാറിനായി തിരച്ചില്‍ ഊര്‍ജ്ജിതം, ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം

National
  •  3 days ago
No Image

ഖത്തറിൽ മഴതേടിയുള്ള നിസ്‌കാരം നാളെ; നിസ്‌കാരം നടക്കുന്ന പള്ളികളുടെ ലിസ്റ്റ് പുറത്തുവിട്ട് ഔഖാഫ് മന്ത്രാലയം

qatar
  •  3 days ago
No Image

ശിരോവസ്ത്രം വിലക്കിയ പള്ളുരുത്തിയിലെ വിവാദ സ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റ് എന്‍ഡിഎ സ്ഥാനാർഥി

Kerala
  •  3 days ago
No Image

അഞ്ച് പ്രവൃത്തി ദിനങ്ങൾ, ഏഴ് മണിക്കൂർ ജോലി; സ്വകാര്യ സ്‌കൂളുകൾക്ക് പുതിയ തൊഴിൽ സമയം പ്രഖ്യാപിച്ച് കുവൈത്ത്

Kuwait
  •  3 days ago
No Image

കുവൈത്ത് അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം: തൃശ്ശൂർ, കൊല്ലം സ്വദേശികൾക്ക് ദാരുണാന്ത്യം

latest
  •  3 days ago
No Image

ദുബൈ സയൻസ് സിറ്റിയിലും പ്രൊഡക്ഷൻ സിറ്റിയിലും ഇനി പെയ്ഡ് പാർക്കിം​ഗ്; നിരക്കുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  3 days ago
No Image

'ജാതി അധിക്ഷേപം നടത്തിയവരെ സംരക്ഷിക്കുന്നു'; കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

Kerala
  •  3 days ago
No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

ഹരിപ്പാട് സ്വദേശി സലാലയില്‍ അന്തരിച്ചു

oman
  •  3 days ago