HOME
DETAILS

എ.ഡി.ജി.പി അജിത്കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്; സ്ഥാനക്കയറ്റത്തിലേക്ക് വഴിതെളിയുന്നു

  
Web Desk
March 25, 2025 | 2:24 AM

Vigilance Clears ADGP MR Ajith Kumar in Unlawful Asset Accusations

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. അനധികൃത സ്വത്ത് സമ്പാദനം, സ്വര്‍ണകടത്തുകാരുമായി ബന്ധം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്ളാറ്റ് വില്‍പ്പന, മലപ്പുറം എസ്.പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എ.ഡി.ജി.പിക്ക് അനുകൂലമായ അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയരക്ടര്‍ സര്‍ക്കാരിനു കൈമാറിയത്. പി.വി അന്‍വര്‍ എം.എല്‍.എയുടെ ആരോപണത്തെ തുടര്‍ന്നാണ്  അജിത് കുമാറിനെതിരേ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. 

സ്വര്‍ണക്കടത്ത് കേസില്‍ പി.വി  അന്‍വറിന് തെളിവ് ഹാജരാക്കാനായില്ലെന്നും വിജിലന്‍സ് അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  കവടിയാറിലെ ആഡംബര വീട് നിര്‍മാണത്തിനായി എസ്.ബി.ഐയില്‍ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. വീട് നിര്‍മാണം യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 കുറവന്‍കോണത്ത് ഫ്ളാറ്റ് വാങ്ങി പത്തു ദിവസത്തിനുള്ളില്‍ ഇരട്ടിവിലക്ക് മറിച്ചുവിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നാണ് കണ്ടെത്തല്‍.  കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മലപ്പുറം എസ്.പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം. എന്നാല്‍ സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

മലപ്പുറം എസ്.പിയുടെ ക്യാംപ് ഓഫിസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നുംതന്നെ കണ്ടെത്താനായിട്ടില്ലെന്നാണ് വിജിലന്‍സ് നിലപാട്. ഇതോടെ  ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ഡി.ജിപി സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതോടെ ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കാനുള്ള അജിത് കുമാറിന്റെ സാധ്യതകള്‍ വര്‍ധിച്ചു.

അതിനിടെ, അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കുന്നുണ്ട്. ഡിസംബര്‍ മാസത്തില്‍ ഹരജി പരിഗണിച്ചപ്പോള്‍ അന്വേഷണ പുരോഗതി അറിയിക്കാന്‍ വിജിലന്‍സ് സമയം ചോദിച്ചിരുന്നു. സമാനമായ ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നതിനാല്‍ സമയം അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന അന്തിമ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കുമോയെന്നതാണ് നിര്‍ണായകം. അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ തെളിവുണ്ടോയെന്ന് ഹരജിക്കാരനോട് കോടതി കഴിഞ്ഞ തവണ ചോദിച്ചിരുന്നു. പി വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ വീഡിയോയാണ് ഹരജിക്കാരായ നെയ്യാറ്റിന്‍കര സ്വദേശി നാഗരാജന്‍ കോടതിയില്‍ നല്‍കിയിട്ടുള്ളത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്തെ വാഹനാപകടം; സുഹൃത്തിനു പിന്നാലെ ചികിത്സയിലായിരുന്ന യുവാവും മരണത്തിന് കീഴടങ്ങി

uae
  •  7 minutes ago
No Image

പോക്കുവരവിന് 2000 രൂപ കൈക്കൂലി; ഇളങ്ങുളം വില്ലേജ് ഓഫീസർ വിജിലൻസ് വലയിൽ

crime
  •  15 minutes ago
No Image

ഗ്രീൻലാൻഡ് തർക്കത്തിൽ അയവ്: സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ നിന്നും താഴേക്ക്; ദുബൈയിലും പൊന്നിന്റെ മൂല്യത്തിൽ ഇടിവ്

uae
  •  24 minutes ago
No Image

കിളിമാനൂർ അപകടം: പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ; വിഷ്ണുവിനായി തമിഴ്‌നാട്ടിൽ തിരച്ചിൽ

crime
  •  41 minutes ago
No Image

ദുബൈയിൽ നിന്നും ഇന്ത്യയിലെ പ്രധാന ന​ഗരത്തിലേക്കുള്ള സർവീസ് നിർത്തലാക്കാൻ ഒരുങ്ങി ഇൻഡി​ഗോ; ആയിരക്കണക്കിന് യാത്രക്കാർ ആശങ്കയിൽ

uae
  •  an hour ago
No Image

യാത്രക്കാരെ ശല്യപ്പെടുത്തിയാൽ പിടിവീഴും! ആയിരക്കണക്കിന് പേർക്ക് പിഴ; മുന്നറിയിപ്പുമായി റെയിൽവേ

National
  •  an hour ago
No Image

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും സാമ്പത്തിക പ്രയാസം മൂലം ജയിലിൽ തുടരുന്നവർക്ക് കൈത്താങ്ങുമായി ഖലീഫ ഫൗണ്ടേഷൻ

uae
  •  an hour ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹരജികളിൽ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ 

Kerala
  •  an hour ago
No Image

പട്ടാമ്പിയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Kerala
  •  2 hours ago
No Image

സലാലയിൽ തീരത്തോട് ചേർന്ന് അറബിക്കടലിൽ തുടർഭൂചലനങ്ങൾ; തീരദേശം അതീവ ജാ​ഗ്രതയിൽ

oman
  •  2 hours ago