HOME
DETAILS

സർക്കാർ സർവീസുകളിലെ ആശ്രിത നിയമനങ്ങൾക്ക് ഇനി പുതിയ നിബന്ധനകൾ; പരിഷ്കരണത്തിന് മന്ത്രിസഭാ അം​ഗീകാരം

  
Web Desk
March 26, 2025 | 3:41 PM

kerala cabinet meeting approves new revision in compassionate appointment

തിരുവനന്തപുരം: ആശ്രിത നിയമന വ്യവസ്ഥകളിൽ സമ​ഗ്ര മാറ്റത്തിനൊരുങ്ങി കേരളം. പുതിയ തീരുമാനമനുസരിച്ച് സംസ്ഥാന സർവീസിൽ ഇരിക്കെ മരിക്കുന്ന എല്ലാ ജീവനക്കാരുടെയും ആശ്രിതർക്ക് ജോലിക്ക് അർഹത ഉണ്ടായിരിക്കും. ജീവനക്കാരൻ മരണമടയുന്ന സാഹചര്യം പരി​ഗണിക്കാതെ തന്നെ നിയമനം നൽകാനാണ് തീരുമാനം. പരിഷ്കരിച്ച നിയമന വ്യവസ്ഥകൾക്ക് മന്തിസഭാ അം​ഗീകാരം നൽകി. 

13 വയസോ അതിന് മുകളിലോ പ്രായമുള്ള ആശ്രിതർക്കാണ് നിയമനത്തിന് അർഹത. അവിവാഹിതരായ ജീവനക്കാരനാണെങ്കിൽ അച്ഛൻ, അമ്മ, അവിവാഹിതരായ സഹോദരി, സഹോദരൻ എന്നിങ്ങനെയാണ് മുൻഗണനാ ക്രമത്തിലൂടെ നിയമനം നടക്കുക. ആശ്രിതർ തമ്മിൽ അഭിപ്രായ സമന്വയമുണ്ടെങ്കിൽ അപ്രകാരവും അല്ലാത്ത പക്ഷം മുൻഗണനാ ക്രമത്തിലുമായിരിക്കും നിയമനം. ആശ്രിത നിയമന അപേക്ഷകളില‍െ കാലതാമസം പരിഹരിക്കുകയെന്ന ലക്ഷ്യവും പുതിയ തീരുമാനത്തിന് പുറകിലുണ്ട്. 

സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (കോളജുകളിലെ പ്രിൻസിപ്പൽമാർ ഉൾപ്പെടെ) അധ്യാപകരുടെ ആശ്രിതർക്കും നിയമനത്തിന് അർഹതയുണ്ടായിരിക്കും. എന്നാൽ ഈ ആനുകൂല്യം എയ്ഡഡ് സ്ഥാപനങ്ങൾക്ക് ബാധകമല്ല. ഉപാധികൾ അനുസരിച്ച് നിലവിൽ എയ്ഡഡ് സ്ഥാപനങ്ങളിൽ നടക്കുന്ന ആശ്രിത നിയമനങ്ങൾ നടക്കുന്നുണ്ടെങ്കിലും പുതിയ തീരുമാനത്തിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല. 

അതേസമയം ഇൻവാലിഡ് പെൻഷണർ ആയ ജീവനക്കാർ മരണപ്പെട്ടാൽ ആശ്രിതർക്ക് നിയമനം ലഭിക്കില്ല. മാത്രമല്ല സർവീസ് നീട്ടിക്കൊടുക്കൽ വഴിയോ,  പുനർനിയമനം മുഖേനയോ സർവീസിൽ തുടരാൻ അനുമതി ലഭിക്കുകയും, ഈ കാലയളവിൽ മരണപ്പെടുകയും ചെയ്ത ജീവനക്കാരുടെ ആശ്രിതർക്കും ജോലിക്ക് അർ​ഹതയുണ്ടായിരിക്കില്ലെന്നും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. മാത്രമല്ല സ്വമേധയാ വിരമിച്ച ജീവനക്കാർ മരണപ്പെട്ടാലും അവരുടെ ആശ്രിതർക്ക് നിയമനത്തിന് അർ​ഹതയുണ്ടായിരിക്കില്ലെന്നും വ്യവസ്ഥയുണ്ട്. 

kerala cabinet meeting approves new revision in compassionate appointment

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  3 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  3 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  3 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  3 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  3 days ago