HOME
DETAILS

മഹാരാഷ്ട്രയിൽ ദർഗക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; അതിക്രമിച്ച് കയറിയ സംഘം പച്ചക്കൊടി കീറിയെറിഞ്ഞു, കാവിക്കൊടി നാട്ടി 

  
Web Desk
March 28, 2025 | 7:33 AM

Hindutva Group Attacks Maharashtra Dargah Replaces Flag with saffron  Flag

മുംബൈ: മഹാരാഷ്ട്രയിൽ ദർഗക്ക് നേരെ ഹിന്ദുത്വ ആൾക്കൂട്ടത്തിന്റെ ആക്രമണം. മഹാരാഷ്ട്രയിലെ രാഹുരിയിൽ ഹസ്രത്ത് അഹമ്മദ് ചിഷ്തി ദർഗക്ക് നേരെയായിരുന്നു ആക്രമണം. 

ദർഗയിൽ അതിക്രമിച്ച് കയറിയ ജനക്കൂട്ടം അവിടെയുള്ള പച്ചക്കൊടി നീക്കം ചെയ്യുകയും പകരം കാവിക്കൊടി സ്ഥാപിക്കുകയും ചെയ്തു. ഹിന്ദുത്വ സംഘം ദർഗയിൽ അതിക്രമിച്ചു കയറുന്നതിന്റെയും കൊടി സ്ഥാപിക്കുന്നതിന്റേയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജയ് ശ്രീറാം വിളികളോടെയാണ് സംഘത്തിന്റെ പ്രവൃത്തി. കാവിക്കൊടി നാട്ടുമ്പോൾ ചുറ്റും നിൽക്കുന്നവർ കയ്യടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 

അക്രമികളുടെ അഴിഞ്ഞാട്ടം പൊലിസ് നോക്കി നിന്നു- പ്രദേശവാസികൾ 

അവർ ഞങ്ങൾക്ക് നേരെ വിദ്വഷ മുദ്രാവാക്യങ്ങൾ വിളിച്ചു. വീടുകൾക്ക് നേരെ കല്ലെറിഞ്ഞു. പ്രദേശവാസികൾ പറയുന്നു. 

അവർ ദർഗ അക്രമിക്കുകയും കാവിക്കൊടി നാട്ടുകയും ചെയ്തപ്പോൾ പൊലിസ് അവിടെ ഉണ്ടായിരുന്നു. എന്നാൽ പൊലിസ് അവരെ തടഞ്ഞില്ലെന്നും അവർ ആരോപിച്ചു. 

ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ അജ്ഞാതരായ അക്രമികൾ നശിപ്പിച്ചെന്ന വാർത്ത് പ്രചരിച്ചതിന് പിന്നാലെയാണ് ദർഗക്ക് നേരെ ആക്രമണമുണ്ടായത്. 

മുസ്‌ലിംകളും ഹിന്ദുക്കളും ഒരുപോലെ സന്ദർശിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്ന ഇടമാണ് രാഹുരി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ദർഗ. വിശ്വാസങ്ങളും ആചാരങ്ങളും സമന്വയിപ്പിക്കുന്ന പരമ്പരാഗത രീതികളാണ് ഈ ദർഗയിൽ പ്രതിഫലിക്കുന്നത്. 

അതേസമയം, സമീപ കാലത്ത് ദർഗയെ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ നടന്നിരുന്നു. ദർഗ യഥാർത്ഥത്തിൽ ഒരു ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും, അത് പുനഃസ്ഥാപിക്കണം എന്നുമുള്ള വാദങ്ങൾ ഹിന്ദുത്വ ഗ്രൂപ്പുകൾ ശക്തമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

രാഹുരിയിൽ ഏകദേശം 53,000 ജനസംഖ്യയുണ്ട്. ന്യൂനപക്ഷമായ മുസ്‌ലിം വിഭാഗത്തിൽ പെട്ടവർ 14,000 പേർ മാത്രമാണ് ഇവിടെ.  ദർഗയും പതിറ്റാണ്ടുകൾ പഴക്കമുള്ള ഖാന പള്ളിയും ഉള്ള പ്രദേശത്ത് ഏകദേശം 25-30 മുസ്‌ലിം കുടുംബങ്ങളാണ് താമസിക്കുന്നത്.

ദർഗയുടെ പരിസരത്ത് മഹാ ആരതി നടത്തുമെന്ന് ഹിന്ദുത്വ സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. രാഹുരി താലൂക്കിലെ സകൽ ഹിന്ദു സമാജിന്റെ ബാനറിലാണ് പരിപാടി . ദർഗയെ ശ്രീ ബുവാസിന്ധ് ദേവ് മഹാരാജ് ക്ഷേത്രംഎന്നാണ് പരിപാടിയുടെ നോട്ടിസിൽ  പരാമർശിച്ചിരുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനീഷ് ജോർജിന്റെ ആത്മഹത്യ; തൊഴിൽ സമ്മർദ്ദം ഇല്ലായിരുന്നെന്ന് കളക്ടറുടെ വിശദീകരണം

Kerala
  •  4 days ago
No Image

ഒരാഴ്ചക്കുള്ളിൽ 15,000-ത്തോളം വിദേശികളെ നാടുകടത്തി സഊദി; 22,000-ത്തിലധികം പേർ അറസ്റ്റിൽ

Saudi-arabia
  •  4 days ago
No Image

അമിത ശബ്ദം ഉണ്ടാക്കുന്ന ഡ്രൈവ്ര‍മാരെ പൂട്ടാൻ ദുബൈ പൊലിസ്; നിയമലംഘകർക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിൻ്റും

uae
  •  4 days ago
No Image

റൊണാൾഡോയില്ലാതെ പോർച്ചുഗലിന്റെ ഗോൾ മഴ; രാജകീയമായി പറങ്കിപ്പട ലോകകപ്പിലേക്ക്

Football
  •  4 days ago
No Image

ആര്‍ഷോക്കെതിരെ പരാതി നല്‍കിയ നിമിഷയെ സ്ഥാനാര്‍ഥിയാക്കി സിപിഐ; പറവൂര്‍ ബ്ലോക്കില്‍ മത്സരിക്കും

Kerala
  •  4 days ago
No Image

'ഗംഗയും യമുനയും പോരാഞ്ഞതുപോലെ': തേംസ് നദിയിൽ കാൽ കഴുകിയ ഇന്ത്യക്കാരൻ്റെ വീഡിയോ വൈറൽ; വിവാദം

International
  •  4 days ago
No Image

രാജസ്ഥാനെ നയിക്കാൻ സൂപ്പർതാരം; സഞ്ജുവിന്റെ പകരക്കാരൻ അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  4 days ago
No Image

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ; തമിഴ്‌നാട്ടിലല്ല, ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്...

Travel-blogs
  •  4 days ago
No Image

ബിഹാറില്‍ മുന്നണി ചര്‍ച്ചകള്‍ സജീവം; ബിജെപിക്ക് 15 മന്ത്രിമാര്‍; സത്യപ്രതിജ്ഞ ഉടനെയെന്നും റിപ്പോര്‍ട്ട്

National
  •  4 days ago
No Image

ഡല്‍ഹി സ്‌ഫോടനം; ഉമറിന്റെ സഹായി അമീര്‍ റഷീദ് അലിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

National
  •  4 days ago