കൊടിഞ്ഞിയിലെ ടവര്‍നിര്‍മാണം നിര്‍ത്തിവച്ചു
തിരൂരങ്ങാടി: ജനവാസ കേന്ദ്രത്തിലെ മൊബൈല്‍ടവര്‍ നിര്‍മാണം സമരത്തിലൂടെ നിര്‍ത്തിവെയ്പ്പിച്ചു. കൊടിഞ്ഞി കല്ലുവെട്ടിക്കുഴിയിലാണു കൊടിഞ്ഞി മുസ്ലിംയൂത്ത് ലീഗ് കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി പ്രവൃത്തി തടഞ്ഞത്.
ഇന്നലെ രാവിലെ 11നാണ് സംഭവം. ടവര്‍ നിര്‍മാണ ഏജന്‍സിയായ ഇന്‍ഡസ് അധികൃതരെത്തി സമരക്കാരുമായി ചര്‍ച്ചനടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ഇതോടെ നിര്‍മാണ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു.
എന്നാല്‍ ഇവിടെ ടവര്‍ നിര്‍മിക്കുന്നതിന് കലക്ടറുടേയും പഞ്ചായത്തിന്റെയും അനുമതിയുണ്ടെന്നും പൊലിസ് സംരക്ഷണത്തില്‍ ടവര്‍ നിര്‍മിക്കാന്‍ കലക്ടറുടെ അനുമതിയുണ്ടെന്നും അതുമായി മുന്നോട്ടു പോയതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
വിഷയത്തില്‍ പൊലിസിന്റെ സഹായം തേടിയിരുന്നതായും താല്‍ക്കാലികമായി പ്രവൃത്തി നിര്‍ത്തി വെച്ചിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നടത്തിയധര്‍ണ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പത്തൂര്‍ മൊയ്തീന് ഹാജി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് യു.എ റസാഖ് അധ്യക്ഷനായി.
ഷമീര്‍ പൊറ്റാണിക്കല്‍, സക്കരിയ്യ ഇല്ലിക്കല്‍, കെ.പി ഇസ്മായീല്‍, അഷ്ഫാഖ് മച്ചിങ്ങല്‍, വി.കെ ഷാഹുല്‍, കമറുദ്ധീന്‍ പൂക്കയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."