ഉണ്യാല്‍ അക്രമം സമാധാനശ്രമങ്ങള്‍ എം.എല്‍.എ അട്ടിമറിച്ചെന്ന് ലീഗ്
തിരൂര്‍: ഉണ്യാലിലെ സമാധാനശ്രമങ്ങളെ താനൂര്‍ എം.എല്‍.എ അട്ടിമറിക്കുകയാണെന്നു മുസ്ലിംലീഗ്. സമാധാനം പുനഃസ്ഥാപിക്കുന്നതിനു നേതൃത്വം നല്‍കേണ്ട ജനപ്രതിനിധി അതിനു വിപരീതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും താനൂര്‍ മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി എം.പി അഷ്റഫ് പറഞ്ഞു.
സമാധാന യോഗം അലങ്കോലമാക്കിയതിനു പിന്നാലെ ലീഗ് പ്രവര്‍ത്തകരുടെ വീടാക്രമിച്ച പ്രതികളെ പങ്കെടുപ്പിച്ചാണ് ഉണ്യാലില്‍ സമാധാനറാലിക്ക് എം.എല്‍.എ നേതൃത്വം നല്‍കിയത്. പ്രകോപനപരമായ പ്രസംഗമായിരുന്നു അതില്‍ നേതാക്കള്‍ നടത്തിയത്. തീരദേശത്തു സമാധാനമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് ജില്ലാ ഭരണകൂടം വിളിച്ച സമാധാന യോഗത്തില്‍ ലീഗ് പ്രതിനിധികള്‍ പങ്കെടുത്തത്. നിറമരുതൂര്‍, താനൂര്‍, പരിയാപുരം അടക്കം മൂന്നു വില്ലേജുകളില്‍നിന്ന് ഇതിനു ക്ഷണം ലഭിച്ചിരുന്നു. ലീഗ് നേതാക്കളെ പങ്കെടുപ്പിക്കുന്നതിനു കലക്ടര്‍ അഭ്യര്‍ഥിച്ചിട്ടു പോലും എം.എല്‍.എ തയാറാകാതിരുന്നതോടെയാണ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."