HOME
DETAILS

വഖഫ് ഭേദഗതി ബില്‍ അവതരണം തുടങ്ങി; ശക്തമായി എതിര്‍ത്ത് പ്രതിപക്ഷം | Waqf Bill 

  
Farzana
April 02 2025 | 06:04 AM

As the Waqf Amendment Bill is introduced in Lok Sabha the opposition unites in protest

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം നടന്നുവരുന്നതിനിടെയാണ് ബില്‍ ലോക്സഭയില്‍. അവതരണത്തില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പുമായാണ് ലോക്‌സഭാ നടപടികള്‍ ആരംഭിച്ചത്. സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി)യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭേദഗതി വരുത്തിയ ബില്ലാണ് അവതരിപ്പിക്കുക. ബില്ലില്‍ എട്ടുമണിക്കൂര്‍ ചര്‍ച്ച നടക്കും. സമയം നീട്ടാന്‍ സ്പീക്കര്‍ ഓംബിര്‍ലയ്ക്ക് സാധിക്കും. ലോക്സഭയില്‍ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരിക്കും ബില്‍ അവതരിപ്പിക്കുക.

ബില്ലിനെ ഒറ്റക്കെട്ടായി നിന്ന് ശക്തമായി എതിര്‍ക്കാനാണ് ഇന്‍ഡ്യാ സഖ്യത്തിന്റെ തീരുമാനം. ബില്ലിനെ ശക്തമായി എതിര്‍ക്കാനും പാസാക്കിയാല്‍ സുപ്രിംകോടതിയില്‍ ചോദ്യംചെയ്യാനും മുസ്്ലിം ലീഗും തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നുണ്ടെങ്കിലും അതില്‍ പങ്കെടുക്കാതെ എം.പിമാര്‍ സഭയില്‍ ഹാജരാകുകയും ബില്ലിനെ എതിര്‍ക്കുകയും ചെയ്യുമെന്ന് സി.പി.എം അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റിലാണ് ബില്‍ ലോക്സഭയില്‍ ആദ്യം അവതരിപ്പിച്ചത്. തുടര്‍ന്ന് ജെ.പി.സിക്കു വിട്ടു. സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ തള്ളി ഭരണപക്ഷം ബില്ലില്‍ മാറ്റങ്ങള്‍ വരുത്തി. ഈ ബില്ലാണ് വീണ്ടും ഇന്ന് അവതരിപ്പിക്കുന്നത്. സഭാ സമ്മേളനം വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ബില്‍ ലോക്സഭയിലെത്തുന്നത്. ഇതോടെ സഭ പ്രക്ഷുബ്ദമാകുമെന്നുറപ്പാണ്. ബില്‍ പാസാക്കാന്‍ ആവശ്യമെങ്കില്‍ സമ്മേളന കാലാവധി നീട്ടുമെന്ന് ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചിട്ടുണ്ട്.

ബില്‍ ഏതുവിധേനയും ഈ സമ്മേളനത്തില്‍ത്തന്നെ ഇരുസഭകളിലും പാസാക്കിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ സഭാ സമ്മേളനം നീട്ടുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല.

വഖ്ഫ് ബില്‍ വരുന്നതിനാല്‍ അടുത്ത മൂന്നു ദിവസത്തേക്ക് സഭാനടപടികളില്‍ പൂര്‍ണമായും പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തങ്ങളുടെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. സുപ്രധാന ബില്ലുകള്‍ പരിഗണനയ്ക്ക് വരുന്നതിനാല്‍ ഈ മാസം രണ്ട്, മൂന്ന്, നാല് തീയതികളില്‍ എല്ലാ അംഗങ്ങളും ലോക്സഭാ സമ്മേളനത്തില്‍ മുടക്കം കൂടാതെ പങ്കെടുക്കണമെന്നാണ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് വിപ്പ് നല്‍കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ തുടരും; ന്യൂനമർദ്ദം കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

Kerala
  •  2 days ago
No Image

കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി

oman
  •  2 days ago
No Image

ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം

National
  •  2 days ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം

Football
  •  2 days ago
No Image

യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും

uae
  •  2 days ago
No Image

20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല

National
  •  2 days ago
No Image

ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ

Football
  •  2 days ago
No Image

കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ  76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്

Kerala
  •  2 days ago
No Image

ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്

Kerala
  •  2 days ago
No Image

ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം

National
  •  2 days ago