HOME
DETAILS

എമ്പുരാന്റെ മാപ്പ് ഏശിയില്ല? ; റെയ്ഡിന് പിന്നാലെ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നു

  
Web Desk
April 04, 2025 | 8:12 AM

  ED Questions Gokulam Gopalan in Kozhikode Over Alleged FEMA Violations During Chit Fund Probe

കോഴിക്കോട്: പ്രമുഖ വ്യവസായിയും സിനിമ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്യുന്നു. കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിന്റെ ഓഫിസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇദ്ദേഹത്തെ ചോദ്യംചെയ്യുന്നത്.

ഗോകുലം ഗ്രൂപ്പിന്റെ ഓഫിസുകളില്‍ റെയ്ഡ് നടത്തുന്നതിനിടെയാണ് ചോദ്യം ചെയ്യലും പുരോഗമിക്കുന്നത്. ചോദ്യം ചെയ്യലിനായി വടകരയിലെ വീട്ടിലെത്താനായിരുന്നു ഇ.ഡിയുടെ നീക്കം. എന്നാല്‍ ഗോകുലം ഗോപാലന്‍ കോഴിക്കോടെട ഓഫിസിലേക്ക് എത്തുകയായിരുന്നു. 

ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ധനകാര്യ സ്ഥാപനങ്ങളിലും കോഴിക്കോട് അരയിടത്തുപാലത്തുള്ള ഗോകുലം ഗ്രാന്റ് കോര്‍പ്പറേറ്റ് ഓഫിസിലുമാണ് ഇ.ഡി റെയ്ഡ് നടക്കുന്നത്. ചിട്ടി ഇടപാടിന്റെ പേരില്‍ ഫെമ നിയമ ലംഘനം നടത്തി എന്ന ആരോപണത്തിലാണ് പരിശോധന നടത്തുന്നത്.

ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ എമ്പുരാന്‍ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളാണ് ഗോകുലം ഗോപാലന്‍. സിനിമ ദേശീയതലത്തില്‍ തന്നെ ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയ അവസരത്തിലാണ് റെയ്ഡ് നടക്കുന്നത് ഗുജറാത്ത് വംശഹത്യയെ സൂചിപ്പിക്കുന്ന രംഗങ്ങള്‍ ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചിരുന്നു. പിന്നാലെ മോഹന്‍ലാല്‍ ഉള്‍പെടെ സിനിമയിലുള്ളവര്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തി.  തിയറ്ററില്‍ പ്രദര്‍ശനം തുടങ്ങിയ ചിത്രം വീണ്ടും സെന്‍സര്‍ ചെയ്ത് ചില ഭാഗങ്ങള്‍ വെട്ടിമാറ്റിശേഷമാണ് വീണ്ടും പ്രദര്‍ശനം നടക്കുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  21 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  21 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  21 days ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  21 days ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  21 days ago
No Image

പത്തനംതിട്ടയിൽ 13 കാരി പീഡിപ്പിക്കപ്പെട്ട കേസ്: കസ്റ്റഡിയിലെടുത്ത സഹപാഠികളായ ആറുപേരെയും വിട്ടയച്ചു; മൊഴികളിൽ വൈരുദ്ധ്യമെന്ന് പൊലിസ്

Kerala
  •  21 days ago
No Image

തൃശൂരിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; 25-കാരൻ പൊലിസിൽ കീഴടങ്ങി

Kerala
  •  21 days ago
No Image

ദുബൈയിലെ തെരുവുകളിൽ വാകമരങ്ങൾ പൂത്തുലയുന്നു; പ്രവാസികളിൽ സ്വന്തം നാടിന്റെ സ്മരണകൾ ഉണർത്തി ഗുൽമോഹർ വസന്തം

uae
  •  21 days ago
No Image

വാമനപുരത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണത്തില്‍ അട്ടിമറിയെന്ന് ആരോപണം; നിയമോപദേശം തേടി സര്‍ക്കാര്‍

Kerala
  •  21 days ago